Film News

അമ്മയുടെ ജിമിക്കിയിലും അച്ഛന്റെ ഷർട്ടിലും സ്റ്റൈൽ ആയി പ്രാർത്ഥന!

prarthana indrajith photos

താരങ്ങളെ പോലെ തന്നെ നിരവധി ആരാധകർ ആണ് താരങ്ങളുടെ കുടുംബ അംഗങ്ങൾക്കും ഉള്ളത്. കൂടുതലും താരങ്ങളുടെ മക്കൾക്കാണ് ആരാധകർ കൂടുതൽ. അത്തരത്തിൽ ആരാധകർ ഉള്ള താര പുത്രിയാണ് പ്രാർത്ഥന ഇന്ദ്രജിത്. ഇന്ദ്രജിത്തിന്റേയും പൂര്ണിമയുടെയും മൂത്ത മകൾ ആണ് പ്രാർത്ഥന. നിരവധി ആരാധകർ ആണ് പ്രാർത്ഥനയ്ക്ക് ഉള്ളത്. താര പുത്രി എന്ന നിലയിൽ മാത്രമല്ല നല്ല ഒരു ഗായിക എന്ന നിലയിലും പ്രാർത്ഥന ശ്രദ്ധിക്കപ്പെട്ടു. നന്നായി പാട്ട് പാടുന്ന പ്രാർത്ഥനയ്ക്ക് വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞു. ഇപ്പോഴും വ്യത്യസ്ത ഫാഷനുകൾ പരീക്ഷിക്കാൻ പ്രാർത്ഥനയ്ക്ക് പ്രത്യേക താൽപ്പര്യം ആണ്. അത് വസ്ത്ര ധാരണത്തിൽ ആണെങ്കിലും ആഭരണങ്ങളുടെ കാര്യത്തിൽ ആണെങ്കിലും എല്ലാം.

 

View this post on Instagram

 

A post shared by Prarthana (@prarthanaindrajith)

ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് പ്രാർത്ഥന. എല്ലാ തവണയും പങ്കുവെക്കുന്ന തരത്തിലെ ചിത്രങ്ങൾ അല്ലായിരുന്നു ഇക്കുറി താരം പങ്കുവെച്ചത്. ഈ ചിത്രത്തിന് അൽപ്പം പ്രത്യേകത കൂടി ഉണ്ട്. ‘അച്ഛന്റെ ഷർട്ടും അമ്മയുടെ ജിമിക്കിയും’ എന്ന തലകെട്ടോടു കൂടിയാണ് പ്രാർത്ഥന തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഗായിക എന്ന നിലയിലും ശ്രദ്ധേയയാണ് പ്രാർത്ഥന. അടുത്തിടെ ഹിന്ദിയിലും പ്രാർത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌‌രെ’ എന്ന പാട്ടാണ് പ്രാർത്ഥന പാടിയത്. ഗോവിന്ദ് വസന്തയാണ് പാട്ടിന്റെ സംഗീത സംവിധായകൻ. മികച്ച  പ്രതികരണം ആണ് ഗാനത്തിന് ലഭിച്ചത്.

The Latest

To Top