സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിൽ കൂടി നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് പ്രിയാമണി. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. എന്നാൽ മലയാളത്തിനേക്കാൾ കൂടുതൽ അവസരം താരത്തിന്റെ കാത്തിരുന്നത് അന്യഭാഷാ ചിത്രങ്ങളിൽ ആയിരുന്നു. തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം മികച്ച വേഷങ്ങളിൽ ആണ് താരം എത്തിയത്. അടുത്തിടെ മഞ്ജുവാര്യർ തമിഴിൽ അരങ്ങേറ്റം കുറിച്ച അസുരൻ എന്നാ ചിത്രത്തിന്റെ തെലുങ് റീമേക്കിൽ മഞ്ജു അവതരിപ്പിച്ച പച്ചയമാൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രിയാമണി ആണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ അഭിനയത്തിന് താരത്തിന് ലഭിച്ചത്. തെന്നിന്ത്യയിൽ മാത്രമല്ല അങ്ങ് ബോളിവുഡിലും തിളങ്ങാൻ താരത്തിന് അവസരം ലഭിച്ചു. ഷാരൂഖ് ഖാൻ-ദീപിക പദുക്കോൺ ചിത്രമായ ചെന്നൈ എക്സ്പ്രസ്സ് എന്ന ചിത്രത്തിലെ ഒരു നൃത്ത രംഗത്തിൽ അഭിനയിച്ച് കയ്യടി നേടാൻ പ്രിയാമണിക്ക് കഴിഞ്ഞു.
ഇപ്പോൾ ഷാരൂഖാനും ആയി ഒന്നിച്ച് അഭിനയിച്ചപ്പോൾ ഉള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് താരം. പ്രിയാമണിയുടെ വാക്കുകൾ ഇങ്ങനെ, ലോക നായകൻ മാരിൽ തന്നെ മുൻ നിരയിൽ ആണ് ഷാരൂഖ് ഖാന്റെ സ്ഥാനം. കൂടെ അഭിനയിക്കുന്ന താരങ്ങളെ എല്ലാം കംഫർട്ട് ആക്കി വെക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അഞ്ചു ദിവസത്തെ ഷൂട്ടിങ് ആയിരുന്നു എനിക്ക് ചെന്നൈ സ്പ്രെസ്സിൽ ഉണ്ടായിരുന്നത്. അവിടെ ചെന്ന് കഴിഞ്ഞപ്പോൾ ഷാരുഖാനുമായി സംസാരിച്ച് കഴിഞ്ഞപ്പോൾ അദ്ദേഹം ഒരു അത്ഭുതം തന്നെയാണെന്ന് എനിക്ക് തോന്നി.
ഷൂട്ട് തുടങ്ങുന്നതിന്റെ തലേ ദിവസം തന്നെ ഞാൻ സെറ്റിൽ എത്തിയിരുന്നു. ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ ഞങ്ങൾ അദ്ദേഹത്തിന്റെ ഐ പാഡിൽ കോന്‍ ബനേഗ ക്രോര്‍പതി കളിക്കുമായിരുന്നു. അങ്ങനെ ഞാൻ ജയിച്ചപ്പോൾ അദ്ദേഹം എനിക്ക് ഒരു മുന്നൂറ് രൂപ തന്നു. ആ പണം ഇപ്പോഴും ഞാൻ എന്റെ പേഴ്സിൽ സൂക്ഷിക്കുന്നുമുണ്ട് എന്നും പ്രിയാമണി പറഞ്ഞു.
