Film News

മഞ്ജുവിന്റെ കൂടെയുള്ള ആ നിമിഷങ്ങൾ പങ്ക് വെച്ച് പൂർണിമ

poornima-indrajith-and-manju warier

സിനിമാ ആസ്വാദകരുടെ പ്രിയ നടി മഞ്ജു വാര്യരുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ഇരുവരും  ഒരുമിച്ചുള്ള  സൗഹൃദനിമിഷങ്ങളും അതെ പോലെ  യാത്രാവിശേഷങ്ങളുമെല്ലാം സാമൂഹിക മാധ്യമങ്ങളിൽ  പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഒരുമിച്ചുള്ള  പഴയ കാലത്തെ ഓർമ്മകൾ പങ്കിടുകയാണ് പൂര്‍ണിമ ഇന്ദ്രജിത്.ജോര്‍ജ് കിത്തു സംവിധാനം ചെയ്ത ‘ഇന്നലെകളില്ലാതെ’ എന്ന ചിത്രത്തില്‍ നിന്നുള്ള ഒരു ദൃശ്യമാണ് പൂര്‍ണിമ പങ്കുവയ്ക്കുന്നത്.

Purnima Manju

Purnima Manju

വാര്യരേ, നീയിതു കണ്ടാ? എന്നാണ് ചിത്രത്തിന് പൂര്‍ണിമ നല്‍കിയ വളരെ  രസകരമായ അടിക്കുറിപ്പ്. 1997ല്‍ റിലീസിനെത്തിയ ചിത്രമാണ് ‘ഇന്നലെകളില്ലാതെ’. ചിത്രത്തില്‍ മഞ്ജുവിനും പൂര്‍ണിമയ്ക്കും ഒപ്പം ബിജു മേനോനും പ്രധാന കഥാപാത്രമായി എത്തിയിരുന്നു.മഞ്ജുവും പൂര്‍ണിമയും തമ്മിലുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ ഇഴയടുപ്പമുണ്ട്. ജീവിതത്തില്‍ മാത്രമല്ല, കരിയറിലും പരസ്പരം പിന്തുണ നല്‍കുന്ന സുഹൃത്തുക്കളാണ് ഇവര്‍.

Purnima shares those moments with Manju

Purnima shares those moments with Manju

ഒട്ടുമിക്ക അവസരങ്ങളിലും മഞ്ജുവിനായി പൂര്‍ണിമ ഡിസൈന്‍ ചെയ്ത ഡിസൈനര്‍ വസ്ത്രങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടിയിട്ടുണ്ട്.മഞ്ജുവിന്റെയും പൂര്‍ണിമയുടെയും സൗഹൃദക്കൂട്ടില്‍ ഗീതു മോഹന്‍ദാസും സംയുക്ത വര്‍മ്മയും ഭാവനയും കൂടിയുണ്ട്. ഒന്നിച്ചു കൂടാനുള്ള അവസരങ്ങളൊന്നും ഈ ചങ്ങാതിമാര്‍ നഷ്ടപ്പെടുത്താറില്ല. പരസ്പരം കരുതലും സ്നേഹവും പകര്‍ന്ന് ഒന്നിച്ച്‌ നടക്കുകയാണ് ഈ ചങ്ങാതി കൂട്ടം.

The Latest

To Top