Film News

ദിലീപ് സർ നിങ്ങൾ ഇത് അർഹിക്കുന്നു -അത് സൂര്യ ദിലീപിന് വേണ്ടി നൽകി ! സൂര്യ പറഞ്ഞ വാക്കുകൾ വൈറൽ

മലയാളത്തിലെ ജനപ്രിയ നായകനായ ദിലീപ് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ തന്നെയാണ്.

വി വാ ദ ങ്ങ ളു ടെ ചുഴിയിൽ അകപ്പെട്ടാലും ദിലീപിനോട് ആരാധകർക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ട് എന്നത് എടുത്തുപറയണം സിനിമയിൽ വന്നിട്ട് ഇത്രയും വർഷത്തിനിടയിൽ അദ്ദേഹത്തിന് ആകെ കിട്ടിയത് ഒരു സ്റ്റേറ്റ് അവാർഡ് മാത്രമാണ്. അതും വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിന് ആയിരുന്നു. എന്നാൽ പല തവണ അവാർഡ് ലഭിക്കേണ്ട ഒരു നടൻ തന്നെയായിരുന്നു ദിലീപ് എന്നത്തിൽ ആർക്കും ഒരു സംശയവും ഇല്ല.

കഥാപാത്രത്തെ പൂർണമായി ഉൾക്കൊള്ളുവാൻ പക്വമായി അഭിനയിക്കാനുള്ള കഴിവ് ദിലീപിനുണ്ട്. കഥാപാത്രത്തിനു വേണ്ടി വളരെയധികം ത്യാഗം ചെയ്യുവാനും തയ്യാറാക്കുന്ന വ്യക്തിയാണ് ദിലീപ്. കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് അദ്ദേഹം എടുക്കുന്ന റിസ്ക് സഹതാരങ്ങൾ എടുത്തു പറയാറുണ്ട്.അതിനു ഉദാഹരണമായിരുന്നു കുഞ്ഞിക്കൂനൻ എന്ന ചിത്രം.

കയ്യും കാലുമൊക്കെ വളരെ വികൃതമായ ഒരു രൂപത്തിലായിരുന്നു ചിത്രത്തിൽ ദിലീപ് വന്നത്. ശരീരം മുഴുവനും വളച്ചു പിടിച്ചായിരുന്നു അഭിനയം. ഒരുപാട് ബുദ്ധിമുട്ടായിരുന്നു ചിത്രം. ആ ചിത്രം പൂർത്തിയാക്കിയതിനു ശേഷമാണ് ദിലീപ് കല്യാണരാമൻ അഭിനയിക്കുന്നത്‌. ദിലീപ് കൈയും കാലും മടക്കിവെച്ച് അഭിനയിച്ചതിന്റെ വേദനയായിരുന്നു അപ്പോഴും ഉണ്ടായിരുന്നത്.

ഇത് എല്ലാവരും പറഞ്ഞതാണ്. എന്നിട്ടും നമ്മുടെ ജനപ്രിയനായകനു ഒരു അവാർഡ് ലഭിച്ചില്ല.അന്ന് എല്ലാരും അവാർഡ് ഉറപ്പാണെന്ന് പറഞ്ഞു.അത്രമാത്രം കഷ്ടപ്പാട് അനുഭവിച്ചിട്ട് പോലും പതിവുപോലെ ആ വർഷവും ദിലീപിൻറെ പേരുപോലും അവാർഡിൽ വന്നില്ല. കോമഡി താരങ്ങൾക്ക് അവാർഡ് നൽകാൻ ജൂറി മെമ്പേഴ്സിന് തീരെ താല്പര്യമുണ്ടായിരുന്നില്ല എന്നതായിരുന്നു അതിന് കാരണമായി എല്ലാവരും പറഞ്ഞത്. കുറച്ചു നാളുകൾക്ക് ശേഷം പേരൻപൻ എന്ന പേരിൽ കുഞ്ഞിക്കൂനൻ തമിഴ് റീമേയ്ക്കിൽ പ്രദർശനത്തിനെത്തി.

ചിത്രത്തിൽ ദിലീപ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിച്ചത് സൂര്യ ആയിരുന്നു. എന്നാൽ ആ വർഷത്തെ ഫിലിം ഫെയർ അവാർഡ് സൂര്യക്ക് ലഭിച്ചു.അവാർഡ് വാങ്ങിയിട്ട് സൂര്യ പറഞ്ഞത് ഇങ്ങനെയായിരുന്നു “ദിലീപ് സാർ ദിസ് ഈസ് ഫോർ യു” ഇത് നിങ്ങൾക്കുള്ളതാണ് .അത്രത്തോളം ദിലീപ് അവാർഡ് അർഹിക്കുന്നുണ്ട് എന്ന് സൂര്യയ്ക്ക് അറിയാമായിരുന്നു. അത്രത്തോളം ദിലീപ് അവാർഡ് അർഹിച്ച .എന്നിട്ടും ദിലീപിന് അവാർഡ് ലഭിച്ചില്ല എന്നത് ദിലീപ് ആരാധകർക്ക് ഉണ്ടാക്കിയത് വലിയ വേദന തന്നെയായിരുന്നു എന്ന് സൂര്യയ്ക്ക് അറിയാമായിരുന്നു.

ദിലീപ് അവാർഡ് അർഹിക്കുന്നുണ്ട് എന്നും തനിക്ക് ലഭിച്ച അവാർഡ് ദിലീപിന് വേണ്ടി ആണെന്ന് പറയുന്നതിലൂടെ സൂര്യയുടെ നല്ല ഒരു രീതി കൂടിയാണ് മലയാളികൾക്ക് മുൻപിൽ അനാവൃതമാകുന്നത്. അല്ലെങ്കിലും ഒരു നല്ല മനസ്സിന് ഉടമയാണ് നടിപ്പിൻ നായകൻ സൂര്യ എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. അദ്ദേഹത്തിൻറെ സഹായഹസ്തങ്ങൾ പലപ്പോഴും മലയാളികൾ സ്വീകരിച്ചിട്ടുമുണ്ട്. കോവിട് കാലത്തും പ്രളയകാലത്തു ഒക്കെ ചോദിക്കാതെ തന്നെ അദ്ദേഹത്തിൻറെ സഹായം കേരളത്തെ തേടിയെത്തി.

The Latest

To Top