ബാലതാരമായി ബോളിവുഡ് സിനിമയിലേക്ക് എത്തിയ നടിയായിരുന്നു ഫാത്തിമ സന.
ഫാത്തിമ സിനിമയിലെത്തുന്നത് ഇഷ്ക് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി നടി മാറുകയും ചെയ്തിരുന്നു. അമീർഖാൻ ദംഗലിലൂടെ ആയിരുന്നു താരം നായികയായെത്തുന്നത്. ഇന്ത്യക്ക് പുറമെ തെലുങ്കിലും അഭിനയിച്ചിട്ടുള്ള താരം കൂടിയാണ് ഫാത്തിമ. ദംഗൽ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് വരവറിയിച്ച ഫാത്തിമ അടുത്ത കാലത്ത് ഇറങ്ങിയ ലൂടോയിൽ മികച്ച പ്രകടനമായിരുന്നു. അതായിരുന്നു കൂടുതലായും ശ്രദ്ധിക്കപ്പെടുന്നത്.
ഇപ്പോൾ ഇതാ കുടുംബത്തിൻറെ സ്നേഹത്തെ കുറിച്ചും അവർ തനിക്ക് നൽകിയ പിന്തുണയെ പറ്റിയും തുറന്നുപറയുന്ന ഫാത്തിമയുടെ വാക്കുകളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഫാത്തിമ മനസ്സു തുറന്നത്. റോഡിൽ വച്ച് തന്നോട് വളരെ മോശമായി പെരുമാറിയ സംഭവം ആണ് താരം ഓർത്തെടുക്കുന്നത്. ജിമ്മിൽ പോയിട്ട് വരികയായിരുന്നു. അപ്പോൾ ഒരു പയ്യൻ തന്നെ തുറിച്ചു നോക്കാൻ തുടങ്ങി. എന്താണ് തുറിച്ചു നോക്കുന്നത് എന്ന് ചോദിച്ചു. തുറിച്ചുനോക്കും അത് എന്റെ ഇഷ്ടമാണെന്ന് ആയിരുന്നു അവൻറെ മറുപടി. അടി വേണോ എന്ന് ഞാൻ ചോദിച്ചു.അടിക്കാൻ അവൻ പറഞ്ഞു. കുറച്ചു നേരത്തേക്ക് എൻറെ കണ്ണിൽ ഇരുട്ടു കയറി. ഞാൻ അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു. രണ്ടുമൂന്ന് പേരുമായി അച്ഛൻ വന്നു. അപ്പോഴേക്കും അവൻ ഓടി രക്ഷപ്പെട്ടു.
എൻറെ മോളുടെ ദേഹത്ത് ആരാ കൈവെക്കുന്നത് എന്ന് ചോദിച്ചു. അച്ഛനും ചേട്ടനും അവരുടെ സുഹൃത്തുക്കളും ചോദിക്കാൻ ഉണ്ടായിരുന്നു എന്ന് ഫാത്തിമ പറയുന്നു. നെറ്റിഫ്ളിക്സിലെ ഒരു ആന്തോളജി ചിത്രമാണ് താരത്തിന്റെ പുതിയ ചിത്രം. ചിത്രത്തിൽ ലിപാക്ഷി എന്ന കഥാപാത്രത്തെയാണ് ഫാത്തിമ അവതരിപ്പിച്ചത്.
ഫാത്തിമയുടെ പ്രകടനം വളരെയധികം ശ്രദ്ധിക്കപ്പെടുന്നു. മറ്റൊരു നെറ്റ്ഫ്ലിക്സ് ചിത്രമായ ലുഡോയായിരുന്നു ഫാത്തിമയുടെ മികച്ച ഒരു ചിത്രം. ചിത്രത്തിലേ താരത്തിന്റെ പ്രകടനവും വളരെയധികം പ്രേക്ഷക സ്വീകാര്യത ലഭിച്ചത് ആയിരുന്നു. ലൂഡോ, തഗ്ഗ് ഓഫ് ഹിന്ദുസ്ഥാൻ തുടങ്ങിയവയൊക്കെ താരത്തിന്റെ പ്രധാന ചിത്രങ്ങളാണ്. ബോളിവുഡിലേയ്ക്ക് പ്രതീക്ഷയോടെ കാണുന്ന ഒരു താരമാണ് ഫാത്തിമ.. ഫാത്തിമയുടെ രായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങാൻ കാത്തിരിക്കുന്നത്.
ബോളിവുഡിലെ നായികന്മാർക്ക് അവരുടേതായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ട്.
പലപ്പോഴും മറ്റുള്ളവർ കണ്ടുപഠിക്കാൻ കഴിയുന്നത്. ഏതുകാര്യത്തിലും തങ്ങളുടേതായ നിലപാടുകളിൽ ഉറച്ചു നിൽക്കാൻ അവർക്ക് സാധിക്കാറുണ്ട് എന്നതാണ് ബോളിവുഡ് നായികമാരുടെ ഏറ്റവും വലിയ പ്രത്യേകതയായി പറയേണ്ടത്. എല്ലാ കാര്യത്തിലും അവർ ഒരു തുറന്നു പറച്ചിൽ നടത്താറുണ്ട്. അതിന് അവർ യാതൊരു മടിയും കാണിക്കാറില്ല. വളരെ മികച്ച രീതിയിൽ ഉള്ള തുറന്നുപറച്ചിലുകൾ ആണ് പലപ്പോഴും നടത്താറുള്ളത്. ഏത് സാഹചര്യവും നേരിടാൻ ഉള്ള കഴിവും അവർക്ക് ലഭിക്കാറുണ്ട്. വളരെ ബോൾഡായി ഓരോ കാര്യങ്ങളും നേരിടുന്നവരാണ് ബോളിവുഡ് നായികമാർ എന്നും പ്രത്യേകം എടുത്തു പറയണം.
