പ്രശസ്ത റേഡിയോ ജോക്കി രചന അന്തരിച്ചു. ഹൃ ദ യാ ഘാ തം തുടർന്നായിരുന്നു മരണം.
കഴിഞ്ഞ കുറച്ചു കാലമായി വളരെ ചെറിയ പ്രായത്തിൽ തന്നെ ഹൃ ദ യാ ഘാതം കാരണം ഒരുപാട് യുവാക്കളുടെ ജീവൻ ആണ് നഷ്ടമാവുന്നത്. ഹൃ ദ്രോഗങ്ങൾ വരാതിരിക്കാനാണ് പലരും ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്നതും ഡയറ്റ് ചെയ്യുന്നതും. എന്നാൽ ജീവിതകാലം മുഴുവനും ഇതെല്ലാം നോക്കി മുന്നോട്ടു പോകുന്ന നടന്മാർക്ക് പോലും വളരെ ചെറിയ പ്രായത്തിൽ ഹൃദയാഘാതം സംഭവിച്ച് മരിക്കുന്നു.
ഇന്ന് ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഹൃദ്രോഗങ്ങൾ. പണ്ട് കാലങ്ങളിൽ വയസായ ആളുകൾക്ക് ആണ് ഹൃ ദ യാ ഘാ തം ഉണ്ടാകുന്നത് നമ്മൾ കേട്ടിട്ടുള്ളത്. എന്നാൽ ഇന്ന് ചെറുപ്പക്കാർക്ക് പോലും ഹൃദ്രോഗങ്ങളും ഹൃ ദയാ ഘാതം ഉണ്ടാകുന്നു എന്ന ഭീതിപ്പെടുത്തുന്ന അവസ്ഥയാണ് നമ്മൾ കാണുന്നത്. ജീവിത ശൈലിയിലും ഭക്ഷണ രീതികളിലും വന്ന മാറ്റങ്ങൾ തന്നെയാണ് ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം.
അടുത്തിടെ നിരവധി യുവ താരങ്ങളാണ് ഹൃ ദ യാ ഘാതം മൂലം അന്തരിച്ചത്. ബോളിവുഡ് താരം സിദ്ധാർഥ് ശുക്ള (40), പ്രശസ്ത കന്നഡ താരം ചിരഞ്ജീവി സർജ (36), കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാർ (46) എന്നിവരാണ് വളരെ ചെറിയ പ്രായത്തിൽ തന്നെ ഹൃ ദ യാ ഘാതം മൂലം അന്തരിച്ചത്. കൃത്യമായ വ്യായാമം ചെയ്ത്, ശരീരവും ആരോഗ്യവും ശ്രദ്ധിക്കുന്ന സിനിമാതാരങ്ങൾക്ക് പോലും വളരെ ചെറിയ പ്രായത്തിൽ ഹൃ ദ യാ ഘാ തം ഉണ്ടാവുന്നത് ഞെട്ടലോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.
ഇപ്പോഴിതാ റേഡിയോ ജോക്കി രചന ആണ് 39മത്തെ വയസ്സിൽ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ “ഓം ശാന്തി” എന്ന് നടൻ രക്ഷിത് ഷെട്ടി ട്വീറ്റ് ചെയ്തു. രചനയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്നും പങ്കുവെച്ചു. ബംഗളുരുവിലെ ഏറ്റവും മികച്ച റേഡിയോ ജോക്കി ആയിരുന്നു രചന. ഈ ചെറിയ പ്രായത്തിൽ ഹൃ ദ യാ ഘാതം സംഭവിക്കുന്നത് എന്താണ് എന്ന് രേഖപ്പെടുത്തിക്കൊണ്ട് ആയിരുന്നു അർജെ പ്രദീപ് അനുശോചനം അറിയിച്ചത്.
2013ൽ രക്ഷിത ഷെട്ടി നായകനായ “സിമ്പിൾ ആഗി ഒന്ത് ലവ് സ്റ്റോറി” എന്ന കന്നഡ ചിത്രത്തിൽ രചന പ്രത്യക്ഷപ്പെട്ടിരുന്നു. റേഡിയോ ജോക്കി ആയി ആരാധകലക്ഷങ്ങളെ നേടിയെടുത്തിരുന്നു രചന. രചനയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് ബെംഗളൂരു നഗരം. ബംഗളുരുവിലെ തിരക്കുകളിലുള്ള വിരസത അലട്ടിയിരുന്ന ആ ശബ്ദം ഇനി ഇല്ലെന്ന സത്യം ഉൾക്കൊള്ളാൻ ആവാതെ വിഷമിക്കുകയാണ് ആരാധകർ.
