രഹ്ന ഫാത്തിമയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ശബരിമല യുവതി പ്രവേശനം ആയി ബന്ധപ്പെട്ട വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഒരു പേരായിരുന്നു രഹന ഫാത്തിമ.
ആക്ടിവിസ്റ്റും മോഡലുമായ രഹന ഫാത്തിമ വേറിട്ട ചിന്താഗതിയും ശക്തമായ നിലപാടുകളും കൊണ്ടും ഏറെ ശ്രദ്ധേയമായ വ്യക്തിയാണ്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കുന്ന കുറിപ്പുകൾക്ക് വിമർശനങ്ങളാണ് കൂടുതൽ. വ്യവസ്ഥാപിത പൊതുബോധത്തെ ചോദ്യം ചെയ്യുന്ന പല നിലപാടുകളോടും അവർ നിരന്തരം പോരാടി.
ശബരിമല പ്രശ്നത്തിൽ രഹനയുടെ ജോലി നഷ്ടപ്പെടുന്ന നിലയിലേക്കുവരെ കാര്യങ്ങൾ എത്തിയപ്പോഴും ചെയ്യുന്ന കാര്യത്തിൽ നിന്നും പിന്മാറാൻ രഹന തയ്യാറായിരുന്നില്ല. ഇപ്പോഴിതാ രഹന പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പ് ആണ് ശ്രദ്ധേയമാകുന്നത്. ഒരാളെ കണ്ടെത്തുവാൻ സോഷ്യൽ മീഡിയയിൽ ഉള്ളവരുടെ സഹായം അഭ്യർത്ഥിക്കുകയാണ് രഹന ഫാത്തിമ തന്റെ ഏറ്റവും പുതിയ കുറിപ്പിലൂടെ. ബിഎസ്എൻഎല്ലിൽ ജോലി ചെയ്യുന്ന വ്യക്തിയെ ആണ് കാണാതായിരിക്കുന്നത്.
മല്ലിക എന്ന് പേരുള്ള സുഹൃത്ത് തന്നോട് കെഎസ്എഫ്ഇ ചിട്ടിയിൽ ലോണെടുക്കാൻ ജാമ്യം നിൽക്കാൻ ആവശ്യപ്പെട്ടിരുന്നു. തനിക്കും ഒരു ലോൺ ആവശ്യമുള്ളതുകൊണ്ട് പരസ്പരം ജാമ്യം നിന്നു കൊണ്ട് ലോൺ എടുത്തിരുന്നു എന്ന് രഹ്ന പറയുന്നു. പിന്നീട് ഒരുപാട് നാളുകൾക്ക് ശേഷം ജോലിയിൽ നിന്നും നിർബന്ധിതമായി പിരിച്ചു വിട്ടപ്പോൾ അതിന്റെ സെറ്റിൽമെന്റ് എന്ന നിലയിൽ മൂന്നു ലക്ഷത്തി പതിനായിരം രൂപ കണക്കാക്കി. ആ തുക മുഴുവനും ബിഎസ്എൻഎൽ കെഎസ്എഫ്ഇ റവന്യൂ റിക്കവറി പ്രകാരം രഹ്‌നയുടെ ലോണിലേക്ക് 226028 രൂപയും മല്ലികയുടെ ലോണിലേക്ക് 83125 രൂപയും ആയി കൊടുക്കുകയും ചെയ്തു.
ഇതറിഞ്ഞതോടെ മല്ലികയുടെ നമ്പറിലേക്ക് വിളിച്ചു നോക്കിയെങ്കിലും പിന്നീട് മറുപടി ഒന്നും ലഭിച്ചില്ല. റവന്യൂ റിക്കവറി ഉദ്യോഗസ്ഥർ ആണെങ്കിൽ രഹ്നയെ ഫോൺ വിളിച്ചിട്ട് മല്ലികയുടെ ലോണിന്റെ ബാക്കി അടക്കണം എന്നും പറയുന്നുണ്ട്. റവന്യൂ റിക്കവറി ചെയ്യാൻ കൊടുത്തു തീർക്കാൻ ഉള്ള കടങ്ങൾ അല്ലാതെ ഒന്നും ഇല്ലെന്നിരിക്കെ റവന്യൂ റിക്കവറി ഉദ്യോഗസ്ഥർ വിളിച്ച് എവിടെയാണ് താമസിക്കുന്നത് എന്ന് തിരക്കുകയും ചെയ്തു.
ഈ നാട്ടിൽ രഹ്ന ഫാത്തിമയ്ക്ക് വീട് കിട്ടില്ലെന്ന് എല്ലാവർക്കും അറിയാം. മല്ലിക എന്ന സുഹൃത്തിനെ കണ്ടെത്തുന്നവർ അല്ലെങ്കിൽ പരിചയമുള്ളവർ അവരോട് എത്രയും പെട്ടെന്ന് തന്നെ ആ ലോൺ തീർക്കാൻ പറയണം. അതിനോടൊപ്പം തന്റെ കയ്യിൽ നിന്നും അവരുടെ ലോണിലേക്ക് പിടിച്ച തുക തിരിച്ച് നൽകാൻ പറയണമെന്നും രഹന ഫാത്തിമ കുറിച്ചു. ഒരു വാടക വീട് കിട്ടാത്തത് ആണ് രഹ്ന ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം. വാടക കൊടുക്കാൻ വരുമാനവും ഇല്ല. കേസുകളും മുന്നോട്ടുള്ള ജീവിതവുമെല്ലാം ഒരു ചോദ്യചിഹ്നമായി രഹനയ്ക്ക് മുന്നിൽ നിൽക്കുകയാണ്.
2002 ഏപ്രിലിലാണ് രഹന ഫാത്തിമയ്ക്ക് അച്ഛനെ നഷ്ടമാവുന്നത്. അതിനുശേഷം ആരുടെയും ആശ്രയമില്ലാതെ ആണ് രഹന ഫാത്തിമയുടെ ‘അമ്മ ജീവിച്ചത്. അധ്വാനിച്ച് ഒറ്റയ്ക്ക് ജീവിക്കുകയും മക്കളെ വളർത്തുകയും ചെയ്യുന്ന ഒരുപാട് സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. അധ്വാനിക്കാനുള്ള മനസുണ്ടായിട്ടും ജോലി ഒന്നും കിട്ടാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിൽ ഒരുപാട് സഹായഹസ്തങ്ങൾ ലഭിച്ചിട്ടുണ്ട് രഹനയ്ക്ക്. മുതലെടുപ്പ് നടത്താതെ മുൻവിധികൾ ഒന്നുമില്ലാതെ ഒപ്പം നിന്നവരുടെ കൂടെ ആണ് ഇപ്പോൾ രഹ്ന താമസിക്കുന്നത്.
