General News

പരമാവധി സമയം ചെയ്യുക ! ക്ഷീണം തോന്നിയാലും ഒരിക്കലും നിർത്തരുത് – റായ് ലക്ഷ്മി അനുഭവം

അണ്ണൻ തമ്പി, ടു ഹരിഹർ നഗർ, ഇവിടം സ്വർഗമാണ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് റായ് ലക്ഷ്മി. താരത്തിന്റെ പുതിയ മാറ്റം കണ്ട് അമ്പരന്ന് ആരാധകർ. ഫിറ്റ്‌നസ് ശ്രദ്ധിക്കുന്ന ഒരു താരമാണ്. ബോളിവുഡിൽ നടിമാർക്ക് പൊതുവെ അങ്ങനെയാണ് എന്നതാണ് ഒരു സത്യം. കൃത്യമായ ഡയറ്റും വർക്കൗട്ട് പ്ലാനും കൊണ്ട് പോകുന്നവരാണ് ബോളിവുഡിലെ മിക്ക നടിമാരും. ഇപ്പോൾ മലയാളത്തിലെ തന്നെ നടിമാരും ഈ കാര്യം ശ്രദ്ധിക്കാറുണ്ട്. ജിമ്മിൽ നിന്നുള്ള താരത്തിന് പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരിൽ ചിലർ വിമർശിച്ചിരിക്കുന്നത്. സാധാരണ എല്ലാവരും ജിമ്മിൽ പോകുന്നത് വർക്കൗട്ട് ചെയ്യാനാണ്, വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങൾ ഇല്ല സെൽഫികൾ മാത്രമാണല്ലോ എന്നാണ് ചിലർ ചോദിക്കുന്നത്. എന്നാൽ വർക്കൗട്ട് ശേഷമാണ് താരം ഫോട്ടോസ് എടുത്തിരിക്കുന്നത് എന്നും ചിത്രങ്ങളിൽ വ്യക്തമാണ്.. നിങ്ങൾ ചെയ്യുന്നത് ക്ഷീണം ആകുമ്പോൾ നിർത്തരുത് ചെയ്തു കഴിഞ്ഞാൽ മാത്രം നിർത്തുക എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. ഇതിനു മുൻപ് താരം ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ ആളുകളും ചിത്രങ്ങൾക്ക് നല്ല കമൻറുകളും ആയിരുന്നു നൽകിയിരുന്നത്. കർണാടക സ്വദേശിനിയായ താരം ആദ്യം അഭിനയിക്കുന്നത് തമിഴിലാണ്. മോഹൻലാൽ ചിത്രമായ റോക്ക് റോളിലൂടെയാണ് റായ് ലക്ഷ്മി മലയാളത്തിലെത്തുന്നത്. 2007 ലായിരുന്നു അത്. ശേഷം അണ്ണൻതമ്പി,പരുന്ത്, റ്റു ഹരിഹർ നഗർ തുടങ്ങി ഒരുപിടി മലയാള ചിത്രങ്ങളിലും താരം വേഷമിട്ടു.

മോഹൻലാലിനൊപ്പം ഏറ്റവും കൂടുതൽ അഭിനയിച്ച നടിമാരുടെ പട്ടികയിൽ റായ് ലക്ഷ്മിയും ഉണ്ട്. ഇവിടം സ്വർഗ്ഗമാണ്, റോക്ക് ആൻഡ് റോൾ, ക്രിസ്ത്യൻ ബ്രദേഴ്സ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഇരുവരും ഒരുമിച്ചായിരുന്നു എത്തിയത്.അതുപോലെ തന്നെ മമ്മൂട്ടിയ്ക്കൊപ്പം ഇപ്പോഴത്തെ ജനറേഷനിൽ ഏറ്റവും കൂടുതൽ അഭിനയിച്ച നടിയും താരം തന്നെയാണ്.

അണ്ണൻതമ്പി, രാജാധിരാജ, പരുന്ത് തുടങ്ങിയ ചിത്രങ്ങളിലെല്ലാം മമ്മൂട്ടിക്കൊപ്പം ആണ് എത്തിയത്. വർഷം ഇത്രയും കഴിഞ്ഞിട്ടും അന്നത്തെ അതേ ലുക്കിൽ തന്നെയാണ് താരത്തെ കാണാൻ സാധിക്കുന്നത്. വലിയ സുന്ദരിയായ താരത്തിന് ചിത്രങ്ങൾ ആരാധകർ ദിനംപ്രതി ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്.

അടുത്ത സമയത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ബിക്കിനി ചിത്രവും വൈറലായിരുന്നു. ഈ ബിക്കിനി ശരീരം നേടിയെടുക്കാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, പഴയ എന്നെ എനിക്ക് ഓർത്തെടുക്കാൻ പോലും കഴിയുന്നില്ല. ജീവിതകാലം മുഴുവൻ ഞാൻ നേടാനും നഷ്ടപ്പെടുത്താനും ആയി പോരാടുകയാണ് എന്നായിരുന്നു റായ് ലക്ഷ്മി പറഞ്ഞത്.

ഒടുവിൽ ഞാൻ ഒരു പുതിയ വ്യക്തി ആയത് പോലെ തോന്നുന്നു. എനിക്ക് സംഭവിച്ച മാറ്റത്തെ ഞാൻ ഇഷ്ടപ്പെടുന്നു. ഫിറ്റായി ഇരിക്കുക. എന്നാൽ ശാരീരികമായി മാറ്റമല്ല. അടിമുടി മാറ്റമാണ് ഇതിന് തുടക്കം കുറിച്ചത്. അതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങളിൽ വിശ്വസിക്കൂ എന്തും നേടിയെടുക്കാൻ ആകും. അങ്ങനെയാണ് ചിത്രം പങ്കുവെച്ചുകൊണ്ട് റായ് ലക്ഷ്മി പറഞ്ഞത്.

The Latest

To Top