മലയാള സിനിമ പ്രേമികൾക്ക് പ്രിയങ്കരിയായ താരമാണ് രജീഷ വിജയൻ. നിരവധി ചിത്രങ്ങളിൽ കൂടി താരം പലപ്പോഴും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. താരം ചെയ്തതിൽ കൂടുതലും നായിക പ്രാധാന്യം ഉള്ള ചിത്രങ്ങൾ ആയിരുന്നു. അവ എല്ലാം തന്നെ വിജയത്തിൽ എത്തിക്കാനും താരത്തിന് കഴിഞ്ഞു. അവതാരികയായി എത്തിയ താരം സിനിമയിലേക്ക് അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിൽ കൂടിയാണ് അരങ്ങേറ്റം നടത്തിയത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ സിനിമകളെ കുറിച്ച് മനസ്സ് തുറക്കുകയാണ് രജീഷ.
നായിക പ്രാധാന്യമുള്ള ചിത്രങ്ങളിൽ മാത്രമേ ഞാൻ അഭിനയിക്കു എന്ന വാശി ഒന്നും എനിക്ക് ഇല്ല . നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ഞാൻ ഒന്നും നോക്കാതെ ഓക്കേ പറയും. നല്ല തിരക്കഥകളുമായി ഒരുപാട് പേര്‍ വരാറുണ്ട്, എന്നാൽ അവയിൽ പലതിലും ഞാൻ ചെയ്തിട്ടുള്ളവയ്ക്ക് സമാനമായ കഥാപാത്രങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. ജൂണ്‍ ചെയ്തതിന് പിന്നാലെ അതിന് സമാനമായ ഒരുപാട് കഥകള്‍ വന്നു. പക്ഷെ ഒരേ സ്വഭാവം ഉള്ള കഥാപാത്രങ്ങളെ വീണ്ടും വീണ്ടും ചെയ്യാൻ എനിക്ക് താൽപ്പര്യം ഇല്ലായിരുന്നു. അത് കൊണ്ട് ഞാൻ അങ്ങനെയുള്ള ചിത്രങ്ങൾ വേണ്ടെന്നു വെയ്ക്കുകയായിരുന്നു. എന്നാൽ അവയുടെ ഒന്നും തിരക്കഥ മോശം അല്ലാഞ്ഞിട്ടല്ല ഞാൻ അതൊക്കെ വേണ്ടാന്ന് വെച്ചത്.
ജൂൺ കണ്ടതിനു ശേഷമാണു എനിക്ക് കര്‍ണനിലേക്ക് അവസരം കിട്ടിയതെന്നും, ചിത്രം കണ്ടിട്ടാണ് മാരി ശെല്‍വരാജ് എന്നെ ആ ചിത്രത്തിലേക്ക് വിളിക്കുന്നതെന്നും അദ്ദേഹത്തെ കണ്ട് കഥ കേട്ടപ്പോള്‍ അധികം ഒന്നും ചിന്തിക്കാതെ തന്നെ ഞാൻ ഓക്കേ പറയുക ആയിരുന്നുവെന്നും താരം പറഞ്ഞു.
