തെന്നിന്ത്യൻ സൂപ്പർ നായികയായി തിളങ്ങുന്ന താരമാണ് രാകുൽ പ്രീത് സിംഗ്. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും തിളങ്ങാൻ താരത്തിന് കഴിഞ്ഞു. എന്നാൽ അഭിനയം മാത്രമല്ല രാകുലിനു വഴങ്ങുന്നത്. ഫിറ്റ്നെസ്സിലും അതീവ താൽപ്പര്യം ഉള്ള താരം സ്വന്തമായി രണ്ടു ജിം സെന്ററുകളും നടത്തുന്നുണ്ട്. ഹൈദരാബാദിലും വിശാഖപട്ടണത്തും ആണ് രാകുൽ ജിം നടത്തുന്നത്. ബിസിനെസ്സിൽ വിജയം നേടിക്കൊണ്ടിരുന്നപ്പോൾ ആണ് ലോക്ക്ഡൗൺ വരുന്നത്. ഇത് തന്റെ ബിസിനസിനെ എങ്ങനെയാണ് ബാധിച്ചത് എന്ന് തുറന്ന് പറയുകയാണ് രാകുൽ.
ബിസിനെസ്സ് ഒരുവിധം പച്ചപിടിച്ചു വരുന്നതിനിടയിൽ ആണ് അപ്രതീക്ഷിതമായി ലോക്ക്ഡൗൺ വരുന്നത്. അതോടെ ജിമ്മിലേക്ക് വരുന്ന കസ്റ്റമേഴ്‌സിനെ എണ്ണം ഗണ്യമായി കുറഞ്ഞു. ദീർഘ നാൾ സെന്ററുകൾ അടച്ചിടേണ്ടി വന്നു. അത് കൊണ്ട് തന്നെ ജീവനക്കാരെയും പിരിച്ചു വിടേണ്ടി വന്നു. മാസങ്ങൾക്ക് ശേഷം ജിം സെന്ററുകൾ വീണ്ടും തുറന്നിട്ടും പഴയപോലെയുള്ള കസ്റ്റമേഴ്സ് വരുന്നില്ല. കസ്റ്റമേഴ്‌സിനെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായത്. ജീവനക്കാരെ പറഞ്ഞു വിട്ടെങ്കിലും എല്ലാ മാസവും അവർക്ക് കൃത്യമായി താൻ ശമ്പളം നൽകിയിരുന്നതായും താരം പറഞ്ഞു.
ലോക്ക്ഡൗണിനു ശേഷം ജിം തുറന്നുവെങ്കിലും ഇപ്പോഴും കാര്യങ്ങൾ പഴയത് പോലെ അത്ര സുഖമമായിട്ടില്ല എന്നും താരം പറഞ്ഞു. എങ്കിൽ തന്നെയും പെട്ടന്ന് തന്നെ പഴയ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തുമെന്നാണ് പ്രതീക്ഷ എന്നും താരം പറഞ്ഞു. അടുത്തിടെ നടന്ന ഒരു ഇന്റർവ്യൂവിൽ ആണ് തന്റെ ബിസിനസിനെ കുറിച്ച് രാകുൽ തുറന്ന് പറഞ്ഞത്.
