Film News

വിഷു ദിനത്തിൽ സന്തോഷ വാർത്തയുമായി രമേശ് പിഷാരടി!

ramesh pisharody production

വിഷു ദിനത്തിൽ തന്റെ പുതിയ സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രമേശ് പിഷാരടി. താൻ പുതിയതായി പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുന്നതിന്റെ സന്തോഷം ആണ് രമേശ് പിഷാരടി കഴിഞ്ഞ ദിവസം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. രമേഷ് പിഷാരടി എന്റര്‍ട്ടെയിന്‍മെന്റസ് എന്നാണ് കമ്പനിയുടെ പേര്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും വേദികളിലും നല്ല കലാ സൃഷ്ടികളുടെ നിര്‍മ്മാണമാണ് കമ്പനിയുടെ ലക്ഷ്യമെന്നുമാണ് രമേശ് പിഷാരടി പറഞ്ഞത്. തന്റെ ഫേസ്ബുക്കിൽ കൂടിയാണ് പിഷാരടി ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി ഏത്തിയത്.

‘വിഷു ദിനമായ ഇന്ന് ഒരു സന്തോഷം പങ്കുവയ്ക്കുന്നു. ഔദ്യോഗികമായി നിര്‍മ്മാണ കമ്ബനി ആരംഭിച്ചു. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും വേദികളിലും എല്ലാം പ്രേക്ഷകര്‍ക്ക് ആനന്ദമേകുന്ന കലാ സൃഷ്ടികളുടെ നിര്‍മ്മാണം ആണ് ലക്ഷ്യം. പിന്നിട്ട വര്‍ഷങ്ങളില്‍ കലയുടെ വിവിധ മാധ്യമങ്ങളില്‍ നിങ്ങള്‍ ഒപ്പം നിന്നതാണ് ധൈര്യം. സ്നേഹപൂര്‍വം’ എന്നാണ് പിഷാരടി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ഇതോടെ തന്റെ പുതിയ തുടക്കത്തിന് സഹതാരങ്ങളും ആരാധകരും ആശംസകളുമായി എത്തിയിരിക്കുകയാണ്.

താൻ ഒരു നല്ല നടനാണെന്നും സംവിധായകൻ ആണെന്നുമൊക്കെ പിഷാരടി തെളിയിച്ചിട്ടുണ്ട്. എന്നാൽ ആദ്യമായാണ് നിർമ്മാണ രംഗത്തേക്കുള്ള പിഷാരടിയുടെ തുടക്കം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവിൽ അവതാരകനായി എത്തിയതോടെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്.

The Latest

To Top