Film News

28 വയസ്സ് ആയപ്പോഴേക്കും തന്നെ ഉള്ളിൽ മാതൃത്വം എന്ന വികാരം വന്നു തുടങ്ങി, തുറന്നു പറഞ്ഞു രഞ്ജിനി.

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ താരമായിരുന്നു രഞ്ജിനി ഹരിദാസ്. ഒരു റിയാലിറ്റി ഷോ അവതാരികയ്ക്ക് ഇത്രയും ആരാധകർ ഉണ്ടാകുന്നത് ഒരുപക്ഷേ രഞ്ജിനി വന്നതിനു ശേഷം ആയിരിക്കും. മലയാളി അത്രമാത്രം സ്നേഹിച്ച ഒരു അവതാരകയായിരുന്നു രഞ്ജിനി. ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിന്റെ നട്ടെല്ല് തന്നെ രഞ്ജിനി ഹരിദാസ് ആയിരുന്നു. അതിനു മുൻപ് തന്നെ സാഹസിക പരിപാടിയിലും താരം അരങ്ങേറ്റം നടത്തിയിരുന്നു. പലപ്പോഴും ഇംഗ്ലീഷും മലയാളവും ഇടകലർന്ന സംസാരിക്കുന്ന ഒരു പ്രത്യേക ശൈലി രഞ്ജിനി കൊണ്ടിരുന്നു. ക്രമേണ ആരാധകരുടെ മനസ്സിൽ എത്തി രഞ്ജിനി. ഒരുപിടി സിനിമകളിലും വേഷമിട്ടു. സോഷ്യൽ മീഡിയയിൽ ഒക്കെ ഏറെ സജീവമാണ്. താരത്തിന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു.

ഇപ്പോൾ ഇതാ ചെറുപ്രായത്തിലെ അച്ഛൻ വിട പറഞ്ഞിട്ടും അമ്മ രണ്ടാമത് വിവാഹം കഴിക്കാത്ത കാരണത്തെപ്പറ്റി തുറന്നുപറയുകയാണ് രഞ്ജിനി ഹരിദാസ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ ആരാധകർക്ക് മുന്നിലെത്തിയത്. താരത്തിന്റെ അമ്മയും രഞ്ജിനിയും ഒരുമിച്ചാണ് വീഡിയോയിൽ എത്തിയിരിക്കുന്നത്. ഒരിക്കലും കുട്ടികളെ കുറിച്ച് ചിന്തിച്ചിട്ടില്ല 28 വയസ്സ് ആയപ്പോഴേക്കും തന്നെ ഉള്ളിൽ മാതൃത്വം എന്ന വികാരം വന്നു തുടങ്ങിയെന്നും അപ്പോൾ തനിക്ക് വേണമെങ്കിൽ വിവാഹം കഴിക്കാം ആയിരുന്നു അല്ലെങ്കിൽ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ആയിരുന്നു. അമ്മ ഇരുപതാം വയസ്സിൽ വിവാഹം കഴിച്ചിരുന്നു. പക്ഷേ മുപ്പതാമത്തെ വയസ്സിൽ വിധവയായി മാറിയെന്നും രഞ്ജിനി പറയുന്നു. രണ്ടാം വിവാഹത്തെക്കുറിച്ച് താനെന്ന് ചിന്തിച്ചിരുന്നില്ല.

മക്കളെ കുറിച്ച് മാത്രമായിരുന്നു ചിന്ത എന്ന് രഞ്ജിനിയുടെ അമ്മയും പറയുന്നു. എനിക്ക് മറ്റൊരാളുടെ കൂട്ട് വേണം എന്ന് ഒരിക്കലും തോന്നിയിട്ടില്ല. രഞ്ജിനിയുടെ അമ്മ അങ്ങനെ പറയുന്നത്. താൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മമ്മ വന്നു അമ്മയുടെ രണ്ടാം വിവാഹത്തെക്കുറിച്ച് പറഞ്ഞു. എന്നാൽ അന്ന് തന്നെ താൻ അതിനെ ശക്തമായി എതിർത്തു എന്നും അങ്ങനെ ഒരിക്കലും ചെയ്യരുതെന്നും പറഞ്ഞു എന്ന് രഞ്ജിനി പറയുന്നു. അച്ഛൻറെ സ്ഥാനത്ത് മറ്റൊരു വ്യക്തി വരുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല എന്നും വിവാഹം കഴിക്കുകയാണെങ്കിൽ തന്നെ ഹോസ്റ്റലിലേക്ക് കൊണ്ട് വിടു എന്ന് പറഞ്ഞതായുമൊക്കെ രഞ്ജിനി പറയുന്നുണ്ട്. രഞ്ജിനിയുടെ വാക്കുകളൊക്കെ നിമിഷ നേരം കൊണ്ട് ആയിരുന്നു വൈറലായി മാറിയിരുന്നത്. ഇപ്പോഴും നിരവധി ആരാധകരുള്ള ഒരു അവതാരിക തന്നെയാണ് രഞ്ജിനി ഹരിദാസ്.

തൻറെ ആരാധകർക്ക് വേണ്ടി സോഷ്യൽമീഡിയയിലും താരം സജീവമാകാൻ ഉണ്ട്. ഇടയിലായി ലൈവ് ഓപ്ഷനിലൂടെയും താരം ആരാധകരോട് സംസാരിക്കാനായി എത്താറുണ്ട്. വാക്കുകളൊക്കെ പലപ്പോഴും ശ്രദ്ധ നേടുന്നതാണ്. ഒരുപിടി മനോഹരമായ ചിത്രങ്ങളുടെ ഭാഗമാകുവാനും രഞ്ചിനിക്ക് സാധിച്ചു. അതുകൊണ്ട് സിനിമാ ലോകത്ത് നിരവധി ആരാധകരാണ് രഞ്ജിനി ഉള്ളത്. രഞ്ജിനിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഗായികയും അവതാരകയുമായ രഞ്ജിനി ജോസ്.

The Latest

To Top