Film News

ഞങ്ങൾ തമ്മിൽ പലപ്പോഴും തല്ലുണ്ടാക്കി പിണങ്ങി പിരിഞ്ഞിരിക്കുന്നത് – അങ്ങനെ ഉള്ള സമയങ്ങളിൽ ലാലിൻറെ സ്വഭാവം ഇങ്ങനെ ആയിരിക്കും എന്ന് രഞ്ജിത്ത്

മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ് മോഹൻലാൽ എന്ന് വേണമെങ്കിൽ പറയാം. മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകനും തിരക്കഥാകൃത്തും ഒക്കെയായി രഞ്ജിത്തും അദ്ദേഹത്തിൻറെ മിക്ക സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മോഹൻലാലിനൊപ്പം ആണ് ശ്രദ്ധ നേടുന്നത്. ഈ വിജയ ജോഡികൾ വലിയ സുഹൃത്തുക്കൾ കൂടിയാണ്. എത്ര വലിയ സുഹൃത്തുക്കൾ ആണെങ്കിലും തങ്ങൾ ഇരുവരും ഈ പലപ്പോഴും പിണങ്ങി മിണ്ടാതിരിക്കാർ ഉണ്ടായിരുന്നു എന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ മോഹൻലാലിൻറെ പെരുമാറ്റം വളരെ രസകരവും ആണെന്നാണ് രഞ്ജിത് പറയുന്നത്.

വാക്കുകളിലൂടെ പറയുകയാണെങ്കിൽ ലാലിൻറെ ഉള്ളിൽ ഒരു ചെറിയ കുട്ടിയുടെ വളരെ സെൻസിറ്റീവായ സ്വഭാവമാണ് പലപ്പോഴും. ഒരുപക്ഷേ എൻറെ ഉള്ളിൽ അത്‌ ഉണ്ടാകും. അതുകൊണ്ടാകും ഞങ്ങൾ തമ്മിൽ പലപ്പോഴും തല്ലുണ്ടാക്കി പിണങ്ങി പിരിഞ്ഞിരിക്കുന്നത്. ഇരുവരും തമ്മിൽ പിണങ്ങും പോഴും പെരുമാറ്റവും രഞ്ജിത് വെളിപ്പെടുത്തുന്നുണ്ട്. ലാലിനെ സാധാരണ ഞാൻ അണ്ണന് എന്ന് വിളിക്കാറുണ്ട്. ലാൽ എന്നെ അണ്ണാച്ചി എന്നും വിളിക്കാറുണ്ട്. പിണങ്ങിയാൽ പിന്നെ ലാൽ എന്നെ രഞ്ജിത്ത് എന്നെ വിളിക്കാറുള്ളൂ. ഞാനാണ് എങ്കിൽ ലാൽ സർ എന്നും. എന്നെ വളരെ സ്നേഹം കൂടി ഇരിക്കുന്ന സമയം ലാൽ എന്നെ രഞ്ജി എന്ന് വിളിക്കാറുണ്ട്. ഞാനാണേൽ അതീവ സ്വകാര്യ വേളകളിൽ ലാലു എന്നു വിളിക്കും. മോഹൻലാലിനെ സിനിമയോടുള്ള ആത്മാർത്ഥതയും രഞ്ജിത് തുറന്നു പറയുന്നുണ്ട്.

ഒരു ചിത്രം ലാൽ ചെയ്തു തുടങ്ങണം എങ്കിൽ കഥാപാത്രത്തെ അറിഞ്ഞാൽ മാത്രമേ അതിൽ അഭിനയിക്കാറുള്ളു. കഥാപാത്രത്തെ ഇഷ്ടപ്പെട്ടാൽ അതിനു വേണ്ടി എന്ത് ത്യാഗവും ചെയ്യാൻ മോഹൻലാൽ തയ്യാറാണ്. ഞങ്ങളുടെ ചിത്രത്തിൽ മോഹൻലാലിനെ സ്വഭാവരീതി ഒഴുക്കും അത് ഞങ്ങൾ തമ്മിലുള്ള അടുപ്പം കൊണ്ടു വരുന്നതാണ് ആ താളം അങ്ങനെയാണ് രഞ്ജിത്ത് പറഞ്ഞത്. വളരെ നാച്ചുറലായി നടക്കുന്നതാണ് അതൊന്നും എൻറെ നായകൻ മോഹൻലാൽ ആണെന്ന് ഉറപ്പിച്ചു കഴിഞ്ഞാൽ അത് സംഭവിച്ചു പോവുകയാണെന്നും, ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ടാണ് ഡയലോഗുകൾ എഴുതാറുള്ളത്. മോഹൻലാൽ പറഞ്ഞാൽ അത് എങ്ങനെ ഇരിക്കും എന്ന് എനിക്ക് നിശ്ചയം ഉണ്ട്.

അതാണ് നിങ്ങൾ പറയുന്ന താളം. അത്‌ അങ്ങനെ വരുന്നത് ആകാമെന്നും രഞ്ജിത്ത് പറയുന്നു. അതോടൊപ്പം നായകന്മാരുടെ സംഭാഷണങ്ങൾ ഞാൻ തന്നെയാണ് പറഞ്ഞു കൊടുക്കാറ്. അതുകൊണ്ടു തന്നെ കുത്തും കോമയും ഒക്കെ എവിടെ എന്നുള്ളത് അവർക്ക് വളരെ വ്യക്തമായിരിക്കും. ഒരുപക്ഷെ എനിക്ക് പുതിയ തലമുറയിൽ ഉള്ള ഒരു നടനു വേണ്ടി ഈ രീതിയിൽ എഴുതാൻ കഴിഞ്ഞെന്ന് വരില്ല എന്നും രഞ്ജിത്ത് പറയുന്നുണ്ട്. ഈ വാക്കുകളൊക്കെ ആണ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നത്. മോഹൻലാൽ എന്ന വ്യക്തി കൈവിരലുകൾ കൊണ്ട് പോലും അഭിനയിക്കുന്ന മനുഷ്യനാണ് മോഹൻലാൽ എന്ന് ഇതിനോടകം തന്നെ പലരും പറഞ്ഞിട്ടുണ്ട്.

ഒരു കഥാപാത്രത്തെ ഇഷ്ടപ്പെട്ടു തുടങ്ങി കഴിഞ്ഞാൽ പിന്നെ ആ കഥാപാത്രത്തിനു വേണ്ടി ജീവിക്കുകയാണ് മോഹൻലാൽ എന്ന നടൻ എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.ആ കഥാപാത്രത്തിനു വേണ്ടി എത്ര ത്യാഗം സഹിക്കുവാനും അദ്ദേഹം തയ്യാറാക്കുമെന്നും എല്ലാവർക്കുമറിയാം.

The Latest

To Top