ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോ നമുക്ക് സമ്മാനിച്ച ഒരു മികച്ച അവതാരികയായിരുന്നു രഞ്ജിനി ഹരിദാസ്. മലയാളത്തിലെ അവതാരക സങ്കല്പങ്ങളെ എല്ലാം തച്ചുടച്ച് താരം തന്നെയായിരുന്നു രഞ്ജിനി.
ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിങ്ങർ മംഗ്ലീഷ് പറഞ്ഞു ആയിരുന്നു രഞ്ജിനി എത്തിയത്. സ്വന്തമായി ഒരു അവതരണ രീതി തന്നെ രഞ്ജിനി കണ്ടു പിടിച്ചിരുന്നു. ഏഷ്യാനെറ്റിലെ തന്നെ സാഹസിക ലോകമെന്ന പരിപാടിയിലും രഞ്ജിനി മുഖം കാണിച്ചിരുന്നു. അവതരണത്തിലെ വ്യത്യസ്തത വളരെയധികം ജനശ്രദ്ധ നേടുകയും ജനസ്വീകാര്യത ആവുകയും ചെയ്തിരുന്നു. ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥി കൂടിയായിരുന്നു രഞ്ജിനി.
വർഷങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റ് ചാനൽ ഐഡിയ സ്റ്റാർ സിംഗർ ആരംഭിച്ചപ്പോൾ മലയാളികൾ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് ആകർഷിച്ചതും രഞ്ജിനിയുടെ അവതരണ രീതി തന്നെയായിരുന്നു.
മോഡലിങ്ങിൽ നിന്നുമാണ് രഞ്ജിനി അവതരണ രംഗത്തേക്ക് വരുന്നത്. ഇപ്പോഴിതാ ഒരു ചാനൽ പരിപാടിയിൽ തന്നെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് താരം നൽകിയ മറുപടിയാണ് വൈറലാകുന്നത്. കൈരളി ചാനലിൽ ഒരു ടോക്ക് ഷോയിൽ പങ്കെടുക്കുന്നതിന് വീഡിയോയാണ് ആരാധകർ ഏറ്റെടുക്കുന്നത്. തന്നെ കുറിച്ച് പ്രചരിക്കുന്ന മോശമായ ഒരു കാര്യത്തെക്കുറിച്ച് വളരെ കൂൾ ആയി ചിരിച്ചു കൊണ്ടാണ് രഞ്ജിനി മറുപടി പറയുന്നത്. ആ പരിപാടിയിൽ പങ്കെടുത്തവർ രഞ്ജിനിയുടെ തന്നെ എന്ന പേരിൽ പ്രചരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് ചോദിക്കുന്നത്.
യഥാർത്ഥത്തിൽ ആ വീഡിയോ നിങ്ങളുടെ തന്നെയാണോ എന്നായിരുന്നു ചോദ്യം. കാരണം അത് പ്രചരിക്കുന്നത് നിങ്ങളുടെ പേരിൽ ആണല്ലോ എന്നും. ആ വീഡിയോ കണ്ടാൽ തന്നെ മനസ്സിലാകും, അത് എൻറെ അല്ലെന്ന്. കാരണം ആ വീഡിയോയിൽ ഉള്ള കുട്ടി ഗിഫ്റ്റ്ഡ് ആണ്. ദൈവം ആ കുട്ടിക്ക് വാരിക്കോരി കൊടുത്തിട്ടുണ്ട്. എനിക്കതില്ല എന്ന് നിങ്ങൾക്ക് മനസ്സിലാകുമല്ലോ, ഏതോ ഒരു അറബി പെണ്ണ് ആണെന്ന് തോന്നുന്നു ആ വീഡിയോ ആദ്യം പ്രചരിച്ചപ്പോൾ കുറെ പേർ എന്നെ വിളിച്ചിരുന്നു.
ഡയറക്ടറുടെ മുൻപിൽ ശരീരം തുറന്നു കാണിക്കുന്ന രഞ്ജിനിയുടെ വീഡിയോ എന്ന രീതിയിലാണ് പ്രചരിക്കുന്നത്.ഞാൻ ഉടനെ തന്നെ ഗൂഗിൾ ചെയ്തു നോക്കിയിരുന്നു. കാരണം എന്നെ കുറിച്ച് എന്താണെന്ന് പ്രചരിക്കുന്നത് എന്ന് വീഡിയോയെ കുറിച്ച് എനിക്കറിയണം, അത് എൻറെതല്ല എന്ന് എനിക്ക് അമ്മയെയും അനിയനെയും ബോധ്യപ്പെടുത്തണം ആയിരുന്നു. അവർക്ക് ബോധ്യമായി പിന്നീട് ഞാൻ ആ വിഷയത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. ചർച്ച ചെയ്തിട്ടുമില്ല. പക്ഷേ ഞാൻ സൈബർ സെല്ലിൽ കേസ് കൊടുത്തിട്ടുണ്ടായിരുന്നു എന്ന് രഞ്ജിനി പറയുന്നു.
കൈരളി ടിവിയിലെ നാദിർഷ അവതരിപ്പിക്കുന്ന പരിപാടിയിലായിരുന്നു രഞ്ജിനി. കാര്യങ്ങൾ വെളിപ്പെടുത്തിയത്. കൈരളി അവരുടെ ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസമായിരുന്നു വീഡിയോ വൈറൽ ആക്കിയത്.
