മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും നിറഞ്ഞു നിൽക്കുന്ന താരമാണ് രേഖ രതീഷ്. സിനിമയിൽ കൂടിയാണ് തുടക്കം എങ്കിലും മിനി സ്‌ക്രീനിൽ മിന്നും പ്രകടനം കാഴ്ചവെച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് രേഖ രതീഷ്.
അഭിനയ ജീവിതത്തിൽ നിന്ന് കുറച്ചു നാളുകൾ വിട്ടു നിന്നെങ്കിലും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരസ്പ്പരം എന്ന പരമ്പരയിൽ പടിപ്പുര വീട്ടിൽ പദ്മാവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് ശക്തമായ തിരിച്ച് വരവാണ് താരം നടത്തിയത്. അതിനു ശേഷം ശക്തമായ വേഷങ്ങളി വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ് രേഖാ പിന്നെയും. അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുന്നുവെങ്കിലും വ്യക്തി ജീവിതത്തിൽ ചില പരാജയങ്ങൾ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.
നാല് വിവാഹം കഴിച്ചു എന്നതിന്റെ പേരിൽ നിരവധി വിമർശനങ്ങൾക്ക് രേഖയ്ക്ക് ഇര ആകേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് രേഖ. ജീവിതത്തിൽ ഒരുപാട് അബദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്. എന്റെ വിവാഹങ്ങളും അത്തരത്തിൽ ഉള്ളതാണ്. ആദ്യ ഭർത്താവിനെ പ്രണയിച്ചായിരുന്നു വിവാഹം കഴിച്ചത്.
അതിനു ശേഷം മൂന്ന് പേരും കൂടി എന്റെ ജീവിതത്തിലേക്ക് വന്നു. എന്നാൽ ആദ്യ ഭര്ത്താവിനോട് തോന്നിയ പോലെയുള്ള ഒരു പ്രണയം എനിക്ക് അവരോട് ആരോടും തോന്നിയിരുന്നില്ല എന്നതാണ് സത്യം. കാരണം എനിക്ക് എന്റെ ആദ്യ ഭർത്താവിനോട് അഡിക്ഷൻ ആയിരുന്നു. എന്നാൽ ആ അദ്ധ്യായം ഇപ്പോൾ അടഞ്ഞു. കഴിഞ്ഞ എട്ട് വർഷങ്ങളായി ഞാൻ ഇപ്പോൾ എന്റെ കുഞ്ഞിന് വേണ്ടി മാത്രമാണ് ജീവിക്കുന്നത് എന്നും രേഖ പറഞ്ഞു.
