നിരവധി ആരാധകർ ഉള്ള റീലിറ്റി ഷോ ആണ് ബിഗ് ബോസ് സീസൺ 3. നിരവധി വലിയ മുഹൂർത്തങ്ങളിൽ കൂടിയാണ് പരുപാടി കടന്നു പോയത്. കൊറോണ കാരണം പരുപാടി പകുതിക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. പരിപാടിയിലെ നിയമങ്ങൾ തെറ്റിച്ചതിനു ഫിറോസിനെയും സജ്‌നയെയും പരുപാടിയിൽ നിന്നും പുറത്താക്കിയിരുന്നു. പരിപാടിയിലെ വനിതാ മത്സരാർത്ഥികളെ മോശമായ രീതിയിൽ സംസാരിച്ചതിന് വളരെ വലിയ രീതിയിലെ വിമർശനങ്ങൾ മറ്റ് മത്സരാർത്ഥികളുടെ ഭാഗത്ത് നിന്നും ഇരുവർക്കും നേരിടേണ്ടി വന്നിരുന്നു. രമ്യയുടെ എന്തോ രഹസ്യം പരുപാടിയിൽ വെച്ച് പുറത്ത് പറയും എന്നും ഇത് ഒരു ബോംബ് ആണെന്നും ഇത് പുറത്ത് വന്നാൽ രമ്യയുടെ കരിയർ തന്നെ നഷ്ടപ്പെടും എന്നൊക്കെയാണ് ഫിറോസ് പറഞ്ഞത്. എന്നാൽ എന്താണ് ആ രഹസ്യമെന്ന് പറയാൻ രമ്യ പെർമിഷൻ നൽകിയിട്ടും ഫിറോസ് അത് തുറന്ന് പറഞ്ഞിരുന്നില്ല. ഇതിന് ശേഷം ആണ് ഫിറോസിനെയും സജ്‌നയെയും പരുപാടിയിൽ നിന്ന് പുറത്താക്കിയത്.
ഇപ്പോൾ പരുപാടിയിൽ നിന്ന് പുറത്ത് വന്ന രമ്യ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. ഫിറോസ് പറഞ്ഞ ആ ബോംബ് എന്താണ് എന്നാണ് രമ്യയോട് അവതാരകൻ ചോദിച്ചത്. അത് ഫിറോസിക്കയ്ക്ക് മാത്രമേ അറിയത്തോളു, തുറന്ന് പറയാൻ ഞാൻ പെർമിഷൻ കൊടുത്തിട്ട് പോലും അദ്ദേഹം അത് പറഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ് ഞാൻ അത് അറിയുന്നത്. എനിക്ക് ഒന്ന് രണ്ടു സ്റ്റേജ് പ്രോഗ്രാമുകളിൽ ഒന്നിച്ച് നൃത്തം ചെയ്തതിന്റെ പരിചയം മാത്രമേ അവരുമായുള്ളു. അതും മൂന്ന് നാല് വർഷങ്ങൾക്ക് മുൻപ്. അല്ലാതെ അവരെ താൻ അതിനു ശേഷം കണ്ടിട്ടില്ല എന്നും രെമ്യ പറഞ്ഞു.
