മലയാളികൾ വളരെ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനയന്റെ പത്തൊൻപതാം നൂറ്റാണ്ട്. ഇപ്പോളത്തെ കോവിഡ് മഹാമാരിയുടെ അതീവ ഗുരുതരമായ സാഹചര്യത്തില്‍ ചിത്രീകരണം തൽക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും സംവിധായകനും മറ്റ് അഭിനേതാക്കളും പങ്കുവയ്ക്കാറുണ്ട്. ഈ ചിത്രത്തിൽ നീലി എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് തുറന്ന് പറയുകയാണ് നടി രേണു സൗന്ദര്‍. അതെ പോലെ അതിന്റെ ക്യാരക്ടര്‍ ലുക്കും പുറത്തു വിട്ടു.
View this post on Instagram
‘നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചത് ഒരു മികച്ച അനുഭവമാണ് വിനയന്‍ സര്‍. മുമ്പൊരിക്കലും ഇതുപോലുള്ള ഒരു പീരിയഡ് സിനിമയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. വളരെ അതിശയകരമായ ടീമിനായി പ്രവര്‍ത്തിച്ചത് ഒരു വലിയ അനുഭവമായിരുന്നു. മാത്രമല്ല, ഈ പീരിയഡ് സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് എനിക്ക് ഒരു വലിയ പഠന അനുഭവമാണ്. നൂറ്റാണ്ടിലെ നീലി’- രേണു സൗന്ദര്‍ കുറിച്ചു.
View this post on Instagram
അഭിനേത്രി രേണു സൗന്ദര്‍ കറുത്തമുത്ത് എന്ന സീരിയലിലൂടെയാണ് വളരെ ഏറെ ശ്രദ്ധേയയായത്. മാന്‍ഹോള്‍, ചാലക്കുടിക്കാരന്‍ ചങ്ങാതി, ഓട്ടം തുടങ്ങിയ ചിത്രങ്ങളിലും രേണു അഭിനയിച്ചിട്ടുണ്ട്. മഞ്ജുവാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് രേണു സൗന്ദര്‍.
