കഴിഞ്ഞ ദിവസം ആണ് മിഷൻ സി എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വന്നത്. നടൻ കൈലേഷിന്റെ ചിത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററിന് നിരവതി ട്രോളുകൾ ആണ് കുറഞ്ഞ സമയം കൊണ്ട് ലഭിച്ചത്. കാപ്റ്റൻ അഭിനവ് എന്ന കഥാപാത്രത്തെയാണ് കൈലാഷ് അവതരിപ്പിക്കുന്നത്. പോസ്റ്റർ പുറത്തിറങ്ങി കുറഞ്ഞ സമയം കൊണ്ട് തന്നെ ഈ പോസ്റ്റർ ട്രോളന്മാർ ഏറ്റെടുക്കുകയായിരുന്നു. പലതരത്തിലുള്ള കളിയാക്കലുകൾ ആണ് കൈലാഷിന് നേരെ ഉണ്ടായത്. ഇപ്പോൾ ഈ സംഭവത്തിനോട് പ്രതികരിക്കുകയാണ് ആക്ടിവിസ്റ്റും മോഡലുമായ രശ്മി ആർ നായർ. തന്റെ ഫേസ്ബുക്കിൽ കൂടിയാണ് രശ്മി തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. രശ്മിയുടെ കുറിപ്പ് വായിക്കാം,
മലയാള സിനിമാ നടൻ കൈലാഷ് ഒരു ഗംഭീര നടനാണ് എന്നൊന്നും എനിക്കഭിപ്രായമില്ല പക്ഷെ അയാൾ ഏതെങ്കിലും തന്ത നടന്റെ മോൻ നടനായി ജനിച്ചു എന്നതുകൊണ്ട് പ്രിവിലേജ് മൂത്തു പഴുത്തു നടനായ ആളല്ല. സാധാരണ ചുറ്റുപാടിൽ നിന്നും സ്വന്തം കഴിവുകൾ മാത്രം കൈമുതലായി കൊണ്ട് വന്നു പത്തു പന്ത്രണ്ടു കൊല്ലമായി സിനിമയുടെ അരികുപറ്റി ജീവിക്കുന്ന ഒരു മനുഷ്യനാണ് . അയാളുടെ അഭിനയത്തെ വിമർശിക്കാം സിനിമകളെ വിമർശിക്കാം അരിച്ചാക്കിൽ പട്ടാള യൂണിഫോമിട്ടു കമാൻഡോ ഓപ്പറേഷൻ നടത്തുന്നതൊക്കെ ഹീറോയിസമായി കണ്ടു കയ്യടിക്കുന്ന മലയാള സിനിമാ പ്രേക്ഷകർക്ക് കൈലാഷ് ഒരു ഹീറോ പരിവേഷമുള്ള കമാൻഡോ നായക വേഷം ചെയ്യുന്നു എന്നത് പോസ്റ്ററിൽ തന്നെ പരിഹാസമാകുന്നത് ക്രൂരത മാത്രമല്ല പ്രിവിലേജ് ഇല്ലാത്തവനോടുള്ള വിവേചനം കൂടിയാണ് .
