Kerala

ഏതു രാജ്യത്ത് ചെന്നാലും അവിടെ ഉള്ള സ്ത്രീകൾ രീതികൾ ഞാൻ ശ്രദ്ധിക്കാറുണ്ട് – -ഞാൻ അങ്ങനെ പറഞ്ഞത് അവർക്ക് ഇഷ്ടമായില്ല – പ്രശ്നം രൂക്ഷമായി

ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയായിരുന്നു റിമാ കല്ലിങ്കൽ. പിന്നീട് ഒരു പിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി താരം മാറിയിരുന്നു.

മലയാളികളുടെ പ്രിയനടി തന്നെയായിരുന്നു റിമാ കല്ലിങ്കൽ. ഫഹദ് ഫാസിൽ നായകനായെത്തിയ 22 ഫീമെയിൽ കോട്ടയം എന്ന ചിത്രമായിരുന്നു താരത്തിന്റെ അഭിനയ ജീവിതം തന്നെ മാറ്റിമറിച്ചത്. ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. നീലത്താമര, ചിറകൊടിഞ്ഞ കിനാവുകൾ, സക്കറിയയുടെ ഗ ർ ഭി ണി കൾ, നിദ്ര, ഇന്ത്യൻറുപി, 22 ഫേമിലെ കോട്ടയം, ഏഴ് സുന്ദരരാത്രികൾ, റാണി പദ്മിനി,

വൈറസ് എന്നിങ്ങനെ മികച്ച ചിത്രങ്ങളുടെ ഭാഗമായി റിമ കല്ലിങ്കൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിക്ക ചിത്രങ്ങളിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ആയിരുന്നു അവതരിപ്പിച്ചത്.

പ്രശസ്ത സംവിധായകൻ ആഷിഖ് അബുവിനെയും റീമ ജീവിത പങ്കാളിയാക്കിയത്. വിവാഹത്തിനു ശേഷം സിനിമ വളരെ സെലക്ടീവായി ആണ് റിമ സെലക്ട്‌ ചെയ്യുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന റിമയുടെ യാത്രാനുഭവം ആണ്.. യാത്രയിൽ നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ച് നടി പറയുന്നത്.

ഒപ്പം തന്നെ മനോഹരമായ അനുഭവം റിമ പറയുന്നുണ്ട്. മോസ്കോയിൽ നിന്നും ഉണ്ടായ സംഭവം ആണ് നടി പങ്കു വയ്ക്കുന്നത്..വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇംഗ്ലീഷ് പറഞ്ഞതിന്റെ പേരിലാണ് പ്രശ്നം ഉണ്ടായതെന്നും റിമ പറയുന്നു. ഐസ്ക്രീം വിൽക്കുന്ന ആളുമായിരുന്നു പ്രശനം. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മോസ്കോയിൽ ഐസ്ക്രീം വിൽപ്പനക്കാരൻ പയ്യനോട് സംസാരിച്ചു ഞാൻ ഇംഗ്ലീഷ് സംസാരിച്ചതാണ് അയാളുടെ ചൊടിപ്പിച്ചത്. റഷ്യൻ ഭാഷ അറിയാത്തവർ ഒക്കെ മ്ലേച്ചർ ആണെന്നുള്ള തെറ്റിദ്ധാരണ വച്ച് പുലർത്തുന്ന ആളാണ് അയാൾ. യൂറോപ്പിലെ പലയിടങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും റിമ അഭിമുഖത്തിൽ പറയുന്നുണ്ട്.

അവിടെ പ്രശ്നം രൂക്ഷമായി. ചർമ്മത്തിന് നിറവ്യത്യാസം ആണ് അവർ നോട്ടത്തിലൂടെ പ്രകടിപ്പിക്കുന്നത്. വർണവെറി മാനസികാവസ്ഥ വച്ചു പുലർത്തുന്ന ഒന്നോ രണ്ടോ പേരാണ് ഉണ്ടാവുക. അതിനാൽ തന്നെ ഈ ലോകത്തിൽ ഉള്ളവരെല്ലാം അത്തരക്കാരാണ് എന്ന് പറയുന്നത് ശരിയല്ല. വിവേചനം കാണിക്കുന്നവർക്ക് മനസ്സിലാകും വിധം അവരെ മൈൻഡ് ചെയ്യാതെ മുന്നോട്ടു പോകാനുള്ള ആർജവം പ്രകടിപ്പിക്കണം എന്നാണ് റിമ പറയുന്നത്. ഇങ്ങനെ ഉള്ള പ്രശ്നം മാത്രമല്ല നല്ല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് നടി പറയുന്നത്..

ഐസ്ക്രീം പ്രശ്നത്തിനു ശേഷം തൊട്ടടുത്ത വ്യത്യസ്തമായ ഒരു അനുഭവമാണ് ഉണ്ടായത് എന്ന് പറഞ്ഞു കൊണ്ടാണ് നല്ല അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം ഒരു കാറിൽ കയറി എന്നും സ്ത്രീ കാർ ഡ്രൈവർ വളരെ നല്ല രീതിയിൽ പെരുമാറിയതെന്നും ഒക്കെയാണ് റിമ പറയുന്നത്.

റഷ്യ എന്ന് കേൾക്കുമ്പോൾ അവരുടെ പുഞ്ചിരിക്കുന്ന മുഖമാണ് ആദ്യം തന്നെ മനസ്സിലേക്ക് ഓടിയെത്തുക.. ഒരു ടാക്സിയിൽ കയറിയപ്പോൾ വേറിട്ട അനുഭവമായിരുന്നു ഒരു സ്ത്രീയാണ് ഡ്രൈവർ, ബഹുമാനത്തോടെയും ആദരവോടെയും അവർ പെരുമാറിയത്. ഞങ്ങൾ പെട്ടെന്ന് സുഹൃത്തുക്കളായി. അവരുടെ പേര് റീത്ത. അവർക്ക് ഒപ്പം നിന്ന് ഞാൻ ഫോട്ടോ എടുത്തു. റഷ്യ എന്ന് കേൾക്കുമ്പോൾ റീത്തയുടെ പുഞ്ചിരിക്കുന്ന മുഖമാണ് ആദ്യം എൻറെ മനസ്സിലേക്ക് ഓടിയെത്തുക എന്നും റിമ പറയുന്നു.

റഷ്യയിൽ ഏറ്റവും കൂടുതൽ ആകർഷിച്ച കാര്യത്തെ കുറിച്ചു റിമ അഭിമുഖത്തിൽ പറയുന്നുണ്ട്. റഷ്യൻ സ്ത്രീകളുടെ ആത്മാഭിമാനവും ആത്മവിശ്വാസവുമാണ് തന്നെ ആകർഷിച്ചത്. ഏതു രാജ്യത്ത് ചെന്നാലും അവിടെ ഉള്ള സ്ത്രീകൾ രീതികൾ ഞാൻ ശ്രദ്ധിക്കാറുണ്ട് റഷ്യയുടെ മുഖം അവിടെഉള്ള സ്ത്രീകളാണ്.

The Latest

To Top