Film News

ദിനം പ്രതി അതി സുന്ദരിയായി റിമി, എന്താണ് രഹസ്യമെന്ന് ആരാധകരും!

Rimi Tomy new look

ഗായികയായും നടിയായും അവതാരകയായും വിധി കർത്താവായും എല്ലാം തിളങ്ങിക്കൊണ്ടിരിക്കുന്ന താരമാണ് റിമി ടോമി. വർഷങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം പിടിക്കാൻ താരത്തിന് കഴിഞ്ഞു. ദിലീപ് ചിത്രം മീശമാധവനിലെ ചിങ്ങമാസം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് കൊണ്ടാണ് റിമി സിനിമ പിന്നണി ഗായികയായി അരങ്ങേറ്റം കുറിയ്ക്കുന്നത്. അതിനു ശേഷം നിരവധി ഗാനങ്ങൾ ആണ് റിമി പാടി മനോഹരമാക്കിയത്. ഗാനമേള വേദികളിൽ പാട്ട് പാടി അതിനനുസരിച്ച് ചുവട് വെയ്ക്കുന്ന റിമി ആരാധകർക്ക് എന്നും അത്ഭുതം ആയിരുന്നു.

ഇപ്പോൾ റിമിയുടെ പുതിയ ലുക്ക് കണ്ടു അമ്പരന്നിരിക്കുകയാണ് ആരാധകർ. മെലിഞ്ഞു സുന്ദരിയായി എത്തിയിരിക്കുന്നത്തിന്റെ ചിത്രങ്ങൾ റിമി തന്നെയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. വ്യായാമത്തിൽ കൂടിയും ഡയറ്റിൽ കൂടിയുമാണ് ശരീരഭാരത്തെ താൻ നിയന്ത്രിച്ചത് എന്ന് റിമി പറഞ്ഞിരുന്നു. ഓരോ ദിവസം കഴിയും തോറും കൂടുതൽ സുന്ദരിയായുള്ള ചിത്രങ്ങൾ ആണ് റിമി ആരാധകരുമായി പങ്കുവെക്കുന്നത്.

ദിനം പ്രതി സൗന്ദര്യം കൂടി വരികയാണല്ലോ എന്നാണു ചിത്രങ്ങൾ കണ്ടു ആരാധകർ ചോദിക്കുന്നത്.  ഇപ്പോൾ പിങ്ക്, പിസ്താ ഗ്രീന്‍ നിറത്തിലുള്ള ഗൗണുകള്‍ ധരിച്ച ചിത്രങ്ങള്‍ ആണ് റിമി പങ്കുവെച്ചിരിക്കുന്നത്. ചർമ്മം കണ്ടാൽ പ്രായം പറയില്ല എന്നാണു ചിത്രങ്ങൾക്ക് ആരാധകർ നൽകുന്ന കമെന്റുകൾ.

Most Popular

To Top