വർഷങ്ങൾ കൊണ്ട് മലയാള സിനിമ ഗാന പിന്നണി ഗായികയായി തിളങ്ങി നിൽക്കുന്ന താരമാണ് റിമി ടോമി. മീശമാധവൻ സിനിമയിലെ ചിങ്ങമാസം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് കൊണ്ടാണ് താരം സിനിമയിലേക്ക് വരുന്നത്. അതിനു ശേഷം നിരവധി ഗാനങ്ങൾ ആണ് താരം ആലപിച്ചത്. എപ്പോഴും വളരെ ആക്റ്റീവ് ആയി പെരുമാറുന്ന താരത്തിന് ആരാധർ ഏറെയാണ്. ഗായിക മാത്രം അല്ല, അഭിനേത്രിയും അവതാരികയും വിധി കർത്താവ് ആയും എല്ലാം തിളങ്ങാൻ തനിക്ക് കഴിയുമെന്ന് റിമി പല തവണ തെളിയിച്ചിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ എന്ന സിനിമയിൽ കൂടിയാണ് താരം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം കുഞ്ഞി രാമായണത്തിലും താരം വേഷമിട്ടു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. റിമി പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് എല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും താരത്തിന് ലഭിക്കുന്നത്. ഇത്തരത്തിൽ റിമി പങ്കുവെച്ച ഏറ്റവും പുതിയ ചിത്രം ആണ് ശ്രദ്ധ നെടുന്നത്.
കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന്റെ ചിത്രം ആണ് റിമി പങ്കുവെച്ചിരിക്കുന്നത്. കോവിഷീൽഡ് വാക്‌സിന്‌റെ ആദ്യ ഡോസാണ് താരം സ്വീകരിച്ചത്. എന്റെ മുഖത്ത് കാണുന്ന പോലെ ഒന്നും പേടിക്കണ്ട, നോര്‍മല്‍ ഇഞ്ചക്ഷന്‍ അത്രയേ ഉളളൂ. എക്‌സ്പ്രഷന്‍ കൂടുതല്‍ ഇട്ടതല്ലട്ടോ, ഇഞ്ചക്ഷന്‍ പൊതുവെ ഇത്തിരി പേടി ആണ് എന്നുമാണ് ചിത്രം പങ്കുവെച്ചുകൊണ്ട് റിമി കുറിച്ചത്. നിരവധി പേരാണ് വാക്സിൻ എടുത്തപ്പോൾ ഉള്ള തങ്ങളുടെ അനുഭവം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്.
