ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കറുത്തമുത്ത് എന്ന ജനപ്രീയ പരമ്ബരയിൽ കൂടി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് റിനി രാജ്. തന്റെ പന്ത്രണ്ടാം വയസ്സ് മുതൽ തന്നെ അഭിനയം തുടങ്ങിയെങ്കിലും കറുത്ത മുത്തിൽ നായികയായി എത്തിയതോടെയാണ് താരം പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ബാലചന്ദ്രിക അഭിരാം എന്ന ഐ എ എസ് ഉദ്യോഗസ്ഥയായാണ് താരം പരമ്പരയിൽ യെത്തുന്നത്. ബാലചന്ദ്രികയെയും കുടുംബത്തെയും ചുറ്റി പറ്റി നടക്കുന്ന സംഭവ വികാസങ്ങൾ ആണ് പരമ്പരയുടെ മുഖ്യ പ്രമേയം. കറുത്ത മുത്തിന് ശേഷവും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് റിനി വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. റിനി അവതരിപ്പിക്കുന്നത് എല്ലാം പക്വത ഉള്ള കഥാപാത്രങ്ങൾ ആയത് കൊണ്ട് തന്നെ റിനിക്കും പ്രായം ഉണ്ടെന്നാണ് പൂരിഭാഗം പ്രേക്ഷകരും കരുതിയിരുന്നത്. എന്നാൽ തനിക്ക് അധികം പ്രായം ഇല്ല എന്ന് റിനി തന്നെ പറഞ്ഞിട്ടുണ്ടെകിലും അത് പ്രേക്ഷകരിൽ പലരും വിശ്വസിച്ചിരുന്നില്ല എന്നതാണ് സത്യം.
കറുത്തമുത്തിൽ അഭിനയിക്കുന്ന സമയത്തെ തന്റെ പ്രായം 19 വയസ്സ് ആയിരുന്നു. എന്നാൽ പരമ്പരയിൽ വിവാഹിതായും അമ്മയും കൂടിയായ ഗൗരവം ഉള്ള ഐ എ എസ് ഓഫീസർ ആയിട്ടാനാണ് താരം എത്തിയത്. ഇപ്പോൾ തനിക്ക് 21 വയസ്സാണ് പ്രായം എന്നും താരം കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ കൂടി ആരാധകരുമായി പങ്കുവെച്ചു. കണ്ടാൽ ഒരുപാട് പ്രായം പറയുമല്ലോ എന്നാണു ആരാധകരിൽ പലരും താരത്തിനോട് കമെന്റിൽ കൂടി ചോദിച്ചിരിക്കുന്നത്. പക്വതയുള്ള കഥാപാത്രങ്ങൾ ചെയ്തത് കൊണ്ടാകും എനിക്കും അതെ പക്വത തന്നെ ഉണ്ടെന്നു ആരാധകർ തെറ്റിദ്ധരിച്ചിരിക്കുന്നത് എന്നാണു താരം അതിനു മറുപടി നൽകിയത്.
