വളരെ പെട്ടെന്ന് ഒരു പിടി മികച്ച വേഷങ്ങളിലൂടെ മലയാളസിനിമയിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് രസ്ന പവിത്രൻ.
പൃഥ്വിരാജിന്റെ സഹോദരിയായി ഊഴം എന്ന ചിത്രത്തിലും ദുൽഖറിൻറെ അനുജത്തിയായ ജോമോൻറെ സുവിശേഷങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ച താരം വളരെ പെട്ടെന്നായിരുന്നു ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. മലയാളത്തിലെ യൂത്ത് ഐക്കൺ ആയി പൃഥ്വിരാജിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് രസ്ന പവിത്രൻ ശ്രദ്ധ നേടുന്നത്. ഈ സിനിമയിൽ പൃഥ്വിരാജ് സഹോദരി അവതരിപ്പിച്ച താരത്തെ പ്രേക്ഷകരും ശ്രദ്ധിച്ചിരുന്നു.
മലയാളിയാണെങ്കിലും തമിഴ് സിനിമയിലും ശ്രദ്ധേയമായ സാന്നിദ്ധ്യമായി മാറിയ നടിയാണ് രസ്ന പവിത്രൻ. തമിഴ് ചിത്രത്തിൽ നായിക ആയതോടെ രസ്നയ്ക്ക് പ്രേക്ഷക പ്രശംസ ഏറെ ലഭിച്ചിരുന്നു. പിന്നീട് മലയാള സിനിമയിൽ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രികളിൽ ഒരാളായി മാറിയ രസ്ന പവിത്രൻ. അതിനു ശേഷം ജോമോൻറെ സുവിശേഷങ്ങൾ ആയിരുന്നു. ദുൽഖർ സൽമാൻ സഹോദരി വേഷമായിരുന്നു താരത്തിന് ലഭിച്ചതിനുശേഷമാണ് താരം പ്രേക്ഷക പ്രെശംസയിലേക്ക് എത്തിയത്. മലയാളത്തിൽ മാത്രമല്ല തമിഴിലും അഭിനയിച്ചിട്ടുണ്ട് രസ്ന പവിത്രൻ.
മഞ്ജുവാര്യർ ചിത്രത്തിൽ അവസരം ലഭിച്ച അതിനെക്കുറിച്ച് പറഞ്ഞ് താരം എത്തിയിരുന്നു.. വിവാഹത്തോടെ അഭിനയം നിർത്തുന്ന നായികമാരുടെ ഇടയിൽ ഇടംപിടിച്ചോ എന്നായിരുന്നു പലരും ചോദിച്ചത്. അടുത്ത കാലത്ത് സോഷ്യൽ മീഡിയകളിൽ ഗ്ലാമർ ചിത്രങ്ങൾ പങ്കു വച്ച് ഞെട്ടിക്കുകയും ചെയ്തിരുന്നു. അഞ്ചു വർഷം നീണ്ട പ്രണയത്തിനൊടുവിൽ ആയിരുന്നു രസ്നയുടെ വിവാഹം.വിവാഹശേഷം ഒരു വർഷത്തെ ഇടവേളക്കു ശേഷം തിരിച്ചുവരവിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ജീവിതത്തെ കുറിച്ച് നടി തുറന്നു പറഞ്ഞിരിക്കുകയാണ്. കൊറോണ വന്നതോടെ കൂടി ഹണിമൂൺ യാത്ര മാറ്റി വയ്ക്കേണ്ടി വന്നു. അതിനെക്കുറിച്ചും തുറന്നു പറഞ്ഞു രസ്ന. യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടം ഉണ്ടെങ്കിലും ചെലവ് ചുരുക്കിയുള്ള യാത്രകൾ ഒന്നും തനിക്ക് പറ്റില്ലെന്നാണ് നടി സൂചിപ്പിച്ചിരുന്നത്. ഒപ്പം താൻ പോകണമെന്ന് ആഗ്രഹിക്കുന്ന സ്ഥലത്തെക്കുറിച്ച് മനോരമയ്ക്കു നൽകിയ അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.
2019 ലായിരുന്നു താരം വിവാഹിതയായത്. വിവാഹത്തിനുശേഷം ഹണിമൂൺ ട്രിപ്പ് പോകാൻ പ്ലാൻ ഉണ്ടായിരുന്നു. പക്ഷേ പെട്ടെന്ന് അല്ലേ കൊറോണ വന്നത്. ഒരു തരത്തിൽ ഉർവശി ശാപം ഉപകാരം എന്ന് പറഞ്ഞത് പോലെയായി ആദ്യം കാലം ഞങ്ങൾക്ക് ഒരുമിച്ച് ചെലവഴിക്കാൻ കുറേ സമയം ലഭിച്ചു. രണ്ടു വീട്ടുകാർക്കും ഒപ്പം നിൽക്കാൻ ഉള്ള അവസരവും കിട്ടി. ആദ്യത്തെ കൊറോണക്കാലത്ത് ഞങ്ങൾ ബാംഗ്ലൂരിലായിരുന്നു. വീടിനുള്ളിൽ തന്നെ ഇരിക്കേണ്ട അവസ്ഥ. കല്യാണം കഴിഞ്ഞ ഉടനെ ആയിരുന്നു. കുറേ പാചക പരീക്ഷണങ്ങൾ മറ്റുമൊക്കെ ചെയ്യാൻ സമയം കിട്ടി. പക്ഷേ എല്ലാവരും ചെയ്യുന്നതുപോലെ യൂട്യൂബ് ചാനൽ ഒന്നും തുടങ്ങാൻ എനിക്ക് ഉദ്ദേശം ഇല്ലായിരുന്നു. കഴിഞ്ഞവർഷം കൊറോണയെ പരിചയപ്പെടാൻ ഉള്ളതായിരുന്നു എങ്കിൽ ഈ വർഷം കൂടുതൽ പഠിക്കാൻ ഉള്ളതായാണ് കാണുന്നതെന്നും രസ്ന പറഞ്ഞു. പോയി കാണാൻ ആഗ്രഹമുള്ള കുറച്ച് ഇടങ്ങൾ ഉണ്ടെന്നു കൂടി പറഞ്ഞിരുന്നു.
കുട്ടിക്കാലത്തെ മലേഷ്യയിൽ പോകണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. ദൈവാനുഗ്രഹത്താൽ അവിടെ പോകാൻ സാധിച്ചു പോയിട്ടുണ്ട് അധികം വിദേശ രാജ്യങ്ങളിലേക്ക് ഒന്നും പോയിട്ടില്ല. പക്ഷേ പലയിടത്തും പോകും എന്നതാണ് ആഗ്രഹം. ഏറ്റവും ഇഷ്ടമുള്ള നാട് ഏതാണെന്ന് ചോദിച്ചാൽ യുഎസ് എന്ന് പറയും. കാരണം ഒന്നും ഇല്ല പക്ഷേ അവിടെ പോകണം എന്നത് വലിയൊരു ആഗ്രഹം തന്നെയാണ്. ഈ പ്രതിസന്ധി ഘട്ടം എത്രയും വേഗം കഴിയണം എന്നതാണ് എൻറെ ഇപ്പോഴത്തെ പ്രാർത്ഥന. നമുക്ക് മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കുന്നതിനോടൊപ്പം വിദേശരാജ്യങ്ങളിലുള്ളവർക്ക് സ്വദേശത്തേക്ക് തിരികെ പോകാനുള്ള അവസരം എത്തട്ടെ, അവരെ കാത്തിരിക്കുന്ന ഒത്തിരി കുടുംബങ്ങൾ ഉണ്ട്. നമ്മുടെ നാട്ടിൽ കൊറോണയുടെ താണ്ഡവം എത്രയും വേഗം അവസാനിക്കട്ടെ എന്ന് പറയുന്നു.
കഷ്ടപ്പെട്ട് പോകാൻ തനിക്ക് തീരെ താല്പര്യമില്ല. വളരെ കഷ്ടപ്പെട്ട് ഒരു സ്ഥലത്ത് എത്തിയതെന്നും ഒറ്റമുറിയിൽ താമസിച്ചു ചെലവ് ചുരുക്കിയുള്ള യാത്രയാണ് എന്നൊക്കെ. പക്ഷേ എനിക്ക് അങ്ങനെ ഒരു യാത്ര ഒട്ടും ഇഷ്ടമല്ല. ആസ്വദിക്കാൻ ആണ് നമ്മുടെ യാത്ര ചെയ്യുന്നത്. അപ്പോൾ യാത്ര ശരിക്കും ആസ്വദിക്കണം. എനിക്ക് കുറച്ച് ലാവിഷ് ആയിട്ടുള്ള യാത്രയാണ് ഇഷ്ടം. സമാധാനത്തോടെ സന്തോഷത്തോടെ യാത്ര ചെയ്യാൻ എനിക്ക് താല്പര്യം.
