ഇനി താൻ രാഷ്ട്രീയ വിഷയങ്ങളിലൊന്നും അഭിപ്രായം പറയില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മോഡലും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ രശ്മി ആർ നായർ.
പല സമയം കാലിക വിഷയങ്ങളിലും തൻറെ അഭിപ്രായം വ്യക്തമായി രേഖപ്പെടുത്തുന്ന വ്യക്തിയാണ് രശ്മി രശ്മി പലപ്പോഴും താരത്തിനെ പല നിലപാടുകളും ജന ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്യാറുണ്ട്. പലപ്പോഴും അത് വലിയതോതിൽ ശ്രെദ്ധ നേടുകയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ താരം പറയുന്നത് ഇങ്ങനെയാണ്. രാഷ്ട്രീയ വിഷയങ്ങളിൽ ഒക്കെ അഭിപ്രായം പറയുന്നത് അവസാനിപ്പിക്കുകയാണ്.
കഴിഞ്ഞ മൂന്ന് ആഴ്ച കാലമായി താൻ മീഡിയവൺ ബാൻഡ് അഭിപ്രായം പറഞ്ഞത് മുതൽ കടുത്ത ഇൻസെക്യൂരിറ്റിയിൽ കൂടി ആണ് കടന്നു പോകുന്നത്. ഇത്രയും കാലം അഭിപ്രായങ്ങളുടെ പേരിൽ സൈബർ ആ ക്ര മ ണ ങ്ങളും അധിക്ഷേപങ്ങളും ഒക്കെ അതിജീവിച്ചിരിക്കുന്നു. അധിക്ഷേപങ്ങൾ 13 വയസ്സും നാലും വയസുള്ള കുട്ടികളുടെ നേരെയായത് മുതൽ അത് സഹിക്കാൻ സാധിക്കുന്നില്ല എന്നാണ് പറയുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി അത്രയ്ക്ക് ഫോൺകോളുകളും ഭീഷണികളും ആണ്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐ യുമായി ബന്ധപ്പെട്ട പല വാട്സപ്പ് ഗ്രൂപ്പുകളിലും വീടും അഡ്രസ്സും വാഹനങ്ങളുടെ നമ്പരും കുട്ടികൾ പഠിക്കുന്ന സ്കൂളിലെ വിവരങ്ങൾ പോലും ഷെയർ ചെയ്യപ്പെടുന്നുണ്ട്.
ഈ സംഘടനകളെ കുറിച്ച് ഒക്കെ നല്ല ബോധ്യമുള്ള തനിക്കൊക്കെ അതിജീവിക്കാൻ കഴിയുന്നതിനുമപ്പുറം ആണെന്ന് അറിയാം. ഇക്കൂട്ടരുടെ ഭീഷണിയുണ്ട്. ആ ക്ര മി ക്കു ന്നു എന്നൊക്കെ പറയാൻ പോലും ഭയക്കും. കാരണം സംഘികൾക്ക് ഇല്ലാത്ത ഒരു പ്രത്യേകത ഇവർക്കുണ്ട്. കേരളത്തിലിവർക്ക് വിസിബിലിറ്റി ഉണ്ടാക്കാൻ ഒരു വിഭാഗമുണ്ട്.
അവരുടെ കൂടെ ടാർഗറ്റ് ആയി മാറും. കുട്ടികൾക്ക് ഞാൻ പറയുന്ന രാഷ്ട്രീയ അഭിപ്രായങ്ങളിൽ എൻറെ മകളാണ് എന്നതിൽ കവിഞ്ഞ് എന്താണ് റോൾ എന്ന് എനിക്കിപ്പോഴും അറിയില്ല. ഞാൻ ഒരാൾ എന്തെങ്കിലും അഭിപ്രായം പറഞ്ഞു ഇല്ലയോ എന്നത് ഒരു തരത്തിലും സമൂഹത്തെ ബാധിക്കുന്ന ഒരു വിഷയമേയല്ല.
പക്ഷേ അഭിപ്രായങ്ങൾ മൂലം എൻറെ കുടുംബവും കുട്ടികളും ഉപദ്രവിക്കുകപെടുന്ന ഭയത്തോടെ ജീവിക്കേണ്ടി വരുന്ന സാഹചര്യം അതിഭീകരമാണ്. വളരെയധികം ആലോചിച്ചു എടുത്ത തീരുമാനമാണ്. മറ്റുള്ള മനുഷ്യരൊക്കെ അവരുടെ സന്തോഷത്തിനും സമാധാനത്തിനും ജീവിക്കുമ്പോൾ ഞാൻ എന്തിനാണ് സ്വയം യൂസ് ചെയ്താൽ ട്രോമിൽ കഴിയുന്നത്.
ഇത്രയും കാലം എൻറെ അഭിപ്രായപ്രകടനങ്ങൾ ആയി പ്രസിദ്ധീകരിച്ചിട്ടുള്ള വാർത്തകൾ ഏതെങ്കിലും ഓൺലൈൻ മാധ്യമങ്ങൾക്ക് ഓൺലൈൻ സ്പേസിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ കഴിയുമെങ്കിൽ അത് എന്നോട് ചെയ്യാവുന്ന മിനിമം കാരുണ്യമാണ് നന്ദി എന്നു പറഞ്ഞുകൊണ്ടായിരുന്നു രശ്മി ആർ നായർ പറഞ്ഞത്.
ഫോട്ടോഷൂട്ടുകളിലും സജീവ സാന്നിധ്യമാണ് രശ്മി ആർ നായർ. സോഷ്യൽ മീഡിയയിൽ സജീവമായ രേഷ്മയുടെ വാക്കുകളും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ചിലർ വിമർശിച്ചും മറ്റുചിലർ അനുകൂലിച്ചും രംഗത്ത് എത്താറുണ്ട്.
