പെൺകുട്ടികൾ തൊഴിലിടങ്ങളിലും അല്ലാതെയുമായി പല തരത്തിലുള്ള പീ ഡ ന ങ്ങ ൾ സഹിക്കുന്നുണ്ട് എന്നതാണ് സത്യം.
പലതരത്തിലുള്ള നിയമങ്ങൾ വന്നിട്ടും ചൂഷണത്തിന് അറുതി വന്നിട്ടില്ല എന്നതാണ് സത്യം. കുടുംബത്തിൽ നിന്ന് പോലും മോശം അനുഭവങ്ങൾ നേരിടേണ്ടി വന്ന നിരവധി പെൺകുട്ടികൾ ഉണ്ട്. അതിൽ ഒരു പെൺകുട്ടിയുടെ അനുഭവ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടുന്നത്. സ്വന്തം സഹോദരനും ബന്ധുവിൽ നിന്നും ഒക്കെ നേരിടേണ്ടി വന്ന മോശം അനുഭവത്തെപ്പറ്റി ആണ് ഈ പെൺകുട്ടി പറയുന്നത്. പക്ഷേ ആ വേദനകൾ എല്ലാം തരണം ചെയ്ത് ജീവിതവിജയം നേടിയ കഥയാണ് ഇവർക്ക് പറയാനുള്ളത്.
ഹ്യൂമൻസ് ഓഫ് ബോംബെ എന്നാ ഫേസ്ബുക്ക് പേജിൽ ഇട്ട വിഡിയോ ആണ് ശ്രെദ്ധ നേടുന്നത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു മൂത്ത സഹോദരൻ തന്നോട് മോശമായി പെരുമാറിയത്, അവൻ തന്റെ പാന്റ് അഴിച്ചു തന്റെ നേർക്ക് സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കും
അമ്മയോട് പറയാൻ ശ്രമിക്കുമ്പോഴെല്ലാം തന്നെ മർദ്ദിക്കും. ആദ്യമൊക്കെ സഹോദരൻറെ സ്പർശം മോശമാണെന്ന് മനസിലായില്ല, പിന്നീടാണ് എല്ലാം മോശം ഉദ്ദേശത്തോടെ ആണെന്ന് മനസ്സിലായത്. അമ്മയൊടെ പറയാൻ ശ്രമിക്കുമ്പോഴൊക്കെ ക്രൂ ര മാ യി ത ന്നെ സ ഹോ ദ ര ൻ മ ർ ദ്ദി ച്ചു. അച്ഛനാണെങ്കിൽ എപ്പോഴും കുടിക്കും. അച്ഛനുമമ്മയും എല്ലാ ദിവസവും വഴക്കുകളും ഉണ്ട്. അതുകൊണ്ട് തന്നെ വേണ്ട വിധത്തിൽ ഒന്നും നോക്കാൻ അവർക്ക് പറ്റിയതും ഇല്ല. അങ്ങനെയിരിക്കെ സഹോദരനെ ബൈക്ക് ആക്സിഡൻറ് ഉണ്ടായി.. ശരിക്കും എന്നോട് ചെയ്ത ക്രൂ ര ത ക. ൾക്ക് ദൈവം കൊടുത്ത ശിക്ഷയാണ് എന്ന് പോലും ഞാൻ വിചാരിച്ചു.
ബൈക്ക് ആക്സിഡൻറ് സഹോദരൻ കോമ സ്റ്റേജിൽ ആയി രണ്ടുവർഷത്തെ ചികിത്സയ്ക്കുശേഷം അവൻ പൂർണ ആരോഗ്യവാനായി തിരിച്ചു വന്നു. തെറ്റുകൾ എല്ലാം മനസ്സിലാക്കി നല്ലൊരു സഹോദരനായി തിരികെ വരും എന്നാണ് ഞാൻ കരുതിയത്. എന്നാൽ അവനിൽ നിന്നും ശല്യം കൂടുകയായിരുന്നു. അശ്ലീല വാക്കുകൾ ഉപയോഗിക്കുന്നത് പതിവായി.
ഒരിക്കൽ ഞാൻ കുളിമുറിയിൽ കയറിയ സമയം ഒളിഞ്ഞുനോക്കാൻ ശ്രമിച്ച അവനെ അമ്മ കാണുകയും കയ്യോടെ പിടിക്കുകയും ഒക്കെ ചെയ്തു. അമ്മ അവനേ ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്തു. എൻറെ ജീവിതത്തിലെ മോശം ദിവസങ്ങൾ അവിടെ കൊണ്ടും തീർന്നില്ല എന്നതാണ് സത്യം. ഒരു ദിവസം വീട്ടിൽ മുത്തശ്ശൻ ആകാൻ പ്രായമുള്ള ഒരു ബന്ധു എത്തി. അയാളുടെ തലോടൽ മാറിടത്തിൽ വരെയെത്തി. മാറിടത്തിൽ തൊടുകയും ചെയ്തു. ഞാൻ അയാളെ ശക്തമായി തള്ളി മാറ്റിയപ്പോൾ ആയിരം രൂപ എടുത്ത് തന്നിട്ട് പറഞ്ഞു ആരോടും ഇത് പറയരുത് എന്ന്.
ഇതൊക്കെ സ്ത്രീകൾ പല തരത്തിലും നേരിടേണ്ടി വരുമെന്നും അയാൾ പറഞ്ഞു. പൈസ അയാളുടെ മുഖത്തേക്ക് ഞാൻ എറിയുകയും വീട്ടിൽ മാതാപിതാക്കളോട് പറയുകയും ചെയ്തു. അപ്പോൾ അച്ഛൻ തെറ്റിപ്പോയി സ്വന്തം മകളെപ്പോലും ശ്രദ്ധിക്കാൻ കഴിയാത്ത അച്ഛൻറെ അവസ്ഥ അച്ഛനെ വരിഞ്ഞുമുറുക്കി. അതോടെ കൂടുതൽ കുടിക്കാൻ തുടങ്ങി. പിന്നീട് ഞാൻ ശക്തമായി എല്ലാത്തിനോടും പ്രതികരിച്ചു. മോശമായി സ്പർശിക്കാൻ തുടങ്ങിയ സഹോദരനെ ഞാൻ ആഞ്ഞു തള്ളി അടിച്ച് അവൻറെ കാരണം പൊട്ടിച്ചു.
അങ്ങനെ വീട്ടിൽ വഴക്ക് പതിവായി. അച്ഛൻ ഒരു നിത്യരോഗിയായി ഒടുവിൽ അച്ഛൻ മരണത്തിന് കീഴടങ്ങി. ജീവിതം എങ്ങുമെത്താത്ത അവസ്ഥയിൽ വീണ്ടും പൊരുതാൻ തന്നെ ഞാൻ തീരുമാനിച്ചു. അമ്മയെ കൂട്ടി സഹോദരനെ ഹോം കെയർ ആക്കി. നല്ലൊരു ജോലി നേടി അമ്മയെ ഞാൻ പൊന്നുപോലെ നോക്കുന്നു. എന്തൊക്കെയാണെങ്കിലും സഹോദരനോട് ഞാൻ ഇതുവരെ ക്ഷമിച്ചിട്ടില്ല. ക്ഷമിക്കാൻ എനിക്ക് കഴിയില്ല അത്രയും വലിയ തെറ്റുകളാണ് എന്നോട് അവൻ ചെയ്തത്.
