കഴിഞ്ഞ ദിവസമായിരുന്നു നടിയെ ആ ക്ര മി ച്ച സംഭവം വലിയ തോതിൽ വീണ്ടും ചർച്ചയായി മാറിയിരുന്നത്. അഞ്ചു വർഷമായി താൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാ ന സി ക അവസ്ഥ പറ്റി തുറന്നു പറഞ്ഞു കൊണ്ട് നടിയും ഇന്നലെ രംഗത്തെത്തിയിരുന്നു. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആയിരുന്നു തന്റെ അവസ്ഥയെപ്പറ്റി താരം തുറന്നു പറഞ്ഞിരുന്നത്. ഇപ്പോൾ നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് നിരവധി താരങ്ങളാണ് എത്തിരിക്കുന്നത്. അതിൽ ശ്രദ്ധേയമായിരിക്കുന്നത് സംയുക്ത മേനോന്റെ പോസ്റ്റാണ്. തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറി കഴിഞ്ഞു സംയുക്ത. നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ സംയുക്തയുടെ നിലപാടാണ് ഇപ്പോൾ കൂടുതലായും ചർച്ചയായി കൊണ്ടിരിക്കുന്നത്.
മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ളവർ എല്ലാം നടിക്ക് പിന്തുണ അറിയിച്ചിരുന്നു. ഇതിൽ സംയുക്തയുടെ പോസ്റ്റ് ആണ് കൂടുതലായും ശ്രദ്ധിക്കപ്പെട്ടത്. നീതിക്കു വേണ്ടിയുള്ള ഓരോ പെൺകുട്ടിക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ വഴിയിൽ ധൈര്യമായി ഉറച്ചു നിന്ന അവൾക്കൊപ്പം തന്നെയാണ് ഞാനും. അതുപോലെ അവൾക്കൊപ്പം നിന്ന ഒരുപാട് ആളുകളുണ്ട്. പൊതുബോധം എതിരായിരിക്കും എന്ന് അറിഞ്ഞിട്ടും സ്വന്തം കരിയറിനെ ബാധിക്കുമെന്ന് അറിഞ്ഞിട്ടും, നീതിക്കുവേണ്ടി ഇനി വരാൻ പോകുന്നവർക്ക് തെറ്റിനെ ചോദ്യം ചെയ്യാനുള്ള ഊർജമായി പ്രതികരിക്കുന്നവർക്ക് ഞാൻ ഒറ്റയ്ക്കല്ല എന്ന തോന്നൽ. കരുത്തായി അവർക്കൊപ്പം നിന്ന അവർക്കൊപ്പം കൂടിയാണ് ഞാൻ. അവൾക്കൊപ്പവും അവരോടൊപ്പവും എന്നാണ് സംയുക്ത മേനോൻ നടത്തിയ പ്രസ്താവന. ഒരാളെങ്കിലും ഇത് തുറന്നു പറയുവാനുള്ള ആർജ്ജവം കാണിച്ചല്ലോ എന്നാണ് മലയാളികൾ പറയുന്നത്. സംയുക്ത കുറിച്ചത് ഇങ്ങനെയായിരുന്നു..
” നീതിക്ക് വേണ്ടിയുള്ള, ഓരോ പെൺകുട്ടികൾക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ വഴിയിൽ ധൈര്യമായി ഉറച്ചു നിന്ന അവൾക്കൊപ്പം തന്നെയാണ് ഞാനും. അതുപോലെ അവൾക്കൊപ്പം നിന്ന് ഒരുപിടി ആളുകൾ ഉണ്ട്. പൊതുബോധം എതിരായിരിക്കും എന്ന് അറിഞ്ഞിട്ടും, സ്വന്തം കരിയറിനെ ബാധിക്കുമെന്ന് അറിഞ്ഞിട്ടും, നീതിക്കുവേണ്ടി ഇനി വരാൻ പോകുന്നവർക്ക് തെറ്റിനെ ചോദ്യം ചെയ്യാനുള്ള ഊർജ്ജമായി പ്രതികരിക്കുന്നവർക്ക്. ഞാൻ ഒറ്റയ്ക്കല്ല എന്ന തോന്നൽ നൽകി അവൾക്കൊപ്പം നിന്നവർക്കൊപ്പം കൂടിയാണ് ഞാൻ. അവൾക്കൊപ്പവും അവരോടൊപ്പം എന്ന് പറഞ്ഞ് ഈ കുറിപ്പിന് വലിയ തോതിലുള്ള പ്രശംസകൾ ആയിരുന്നു ലഭിച്ചുകൊണ്ടിരുന്നത്.ഒരുപക്ഷേ ആക്രമിക്കപ്പെട്ട നടി ഇട്ട കുറുപ്പിനൊപ്പം പ്രാധാന്യമുണ്ടായിരുന്നു സംയുക്തയുടെ ഈ കുറിപ്പിന് എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. അത്രത്തോളം പ്രാധാന്യമർഹിക്കുന്ന വാക്കുകൾ തന്നെയായിരുന്നു പറഞ്ഞത്. മലയാള സിനിമ ലോകത്തുള്ള ഓരോ താരങ്ങളും പറയാൻ ആഗ്രഹിച്ച വാക്കുകളായിരുന്നു സംയുക്തയിലൂടെ പുറത്തു വന്നിരുന്നത്.
ഇതു തന്നെയായിരുന്നില്ലേ മലയാളസിനിമയിലെ പല താരങ്ങളും പറയാൻ ആഗ്രഹിച്ചിരുന്നത്. നടിക്കൊപ്പം തന്നെയുണ്ട് എല്ലാവരും എന്ന് മനസ്സിൽ ആവുകയാണ് ഇപ്പോൾ. ധനുഷിന്റെ നായികയാവാൻ തയ്യാറെടുക്കുകയാണ് ഇപ്പോൾ സംയുക്ത. അതിൻറെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.
