തെന്നിന്ത്യ സിനിമ ലോകത്ത് നിറഞ്ഞു നിൽക്കുന്ന നായിക നടിയാണ് സാമന്ത. അടുത്തിടെ ആണ് താരത്തിന്റേതായി ഒരു വെബ് സീരീസ് ഇറങ്ങിയത്. ‘ദ ഫാമിലി മാന്‍ സീസണ്‍ 2’ എന്ന വെബ് സീരീസിൽ ഒരു ശ്രീലങ്കൻ യുവതി ആയാണ് സാമന്ത എത്തിയത്. മികച്ച പ്രകടനം ആണ് താരം കാഴ്ച്ച വെച്ചത്. എന്നാൽ ഈ വെബ്‌സെറീസ് വലിയ രീതിയിൽ വിമർശനങ്ങൾ നേരിട്ട് കൊടിരിക്കുകയാണ്. എങ്കിൽ കൂടിയും വലിയ ആരാധക പിന്തുണയാണ് ഇതിനു ലഭിച്ച് കൊണ്ടിരിക്കുന്നത്. സാമന്തയുടെ കരിയർ ബെസ്റ്റ് എന്ന് തന്നെ പറയാവുന്ന പ്രകടനം ആണ് താരം ഇതിൽ കാഴ്ച വെയ്ക്കുന്നത്. ഇപ്പോൾ തന്റെ സ്റ്റാൻഡ് മാസ്റ്റർക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള സാമന്തയുടെ കുറിപ്പാണു ശ്രദ്ധ നേടുന്നത്.
”സംഘട്ടന രംഗങ്ങള്‍ക്കായി എന്നെ പരിശീലിപ്പിച്ച യാനിക് ബെന്നിന് പ്രത്യേകം നന്ദി…. എന്റെ ശരീരത്തിന്റെ ഓരോ ഭാഗവും വേദനിക്കുമ്പോഴും മികച്ച രീതിയില്‍ മുന്നേറാന്‍ എന്നെ പ്രേരിപ്പിച്ചതിന്….. (വേദനാസംഹാരികള്‍ക്ക് നന്ദി). ഉയരങ്ങളെ എനിക്ക് ഭയമാണ്, പക്ഷേ ഞാന്‍ ആ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയത് നിങ്ങള്‍ എന്റെ പിറകിലുണ്ടെന്ന ധൈര്യത്തിലാണ്… ഒരുപാടൊരുപാട് സ്നേഹം” എന്നുമാണ് പരിശീലന വീഡിയോ പങ്കുവെച്ചുകൊണ്ട് സാമന്ത കുറിച്ചത്.
നിരവധി ആരാധകർ ആണ് നിമിഷ നേരം കൊണ്ട് താരത്തിന്റെ ഈ പോസ്റ്റ് ഏറ്റെടുത്തിരിക്കുന്നത്. നിരവധി പേരാണ് ഇവർക്ക് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്.
