Film News

മനോഹരമായ ജോഡികൾ, സംവൃതയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!

samvritha sunil images

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സംവൃത സുനിൽ. നാടൻ വേഷങ്ങളിൽ കൂടി താരം വളരെ പെട്ടന്നാണ് പ്രേക്ഷകമനസ്സിൽ സ്ഥാനം നേടിയത്. സിനിമ ജീവിതത്തിൽ തിരക്ക് നിറഞ്ഞ സമയത്ത് ആയിരുന്നു താരം വിവാഹിതയാകുന്നത്. 2012 ൽ ആയിരിന്നു അഖിലുമായി സംവൃതയുടെ വിവാഹം നടക്കുന്നത്. വിവാഹ ശേഷം ഭർത്താവിനൊപ്പം താരം അമേരിക്കയിൽ താമസമാക്കുകയും ചെയ്തിരുന്നു. രണ്ടു വർഷങ്ങൾക്ക് ശേഷം ഇവർക്ക് ഒരു ആൺകുട്ടി പിറക്കുകയും ചെയ്തു. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം 2019ൽ സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ചിത്രത്തിൽ കൂടി വീണ്ടും തിരിച്ചു വന്നിരുന്നു. ബിജു മേനോൻ ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. മികച്ച പ്രതികരണം ആണ് ചിത്രത്തിലെ അഭിനയത്തിന് സംവൃതയ്ക്ക് ലഭിച്ചത്.

 

View this post on Instagram

 

A post shared by Samvritha Akhil (@samvrithaakhil)

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പൊൽ ഏറ്റവും ഒടുവിൽ താരം പങ്കുവെച്ച ചിത്രം ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഭർത്താവിനൊപ്പം അതി മനോഹരമായി ചിരിച്ച് കൊണ്ടിരിക്കുന്ന സംവൃതയാണ് ചിത്രത്തിൽ ഉള്ളത്. സാരിയിൽ അതി സുന്ദരിയായാണ് താരം ചിത്രത്തിൽ കാണുന്നത്. രണ്ടുപേരുടെയും മനോഹരമായ ചിരി, ഈ ചിരി എന്നും ജീവിതത്തിൽ ഉടനീളം ഉണ്ടാകട്ടെ തുടങ്ങി നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്നത്. 2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു മകൻ അഗസ്ത്യയുടെ ജനനം.

Most Popular

To Top