മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സംവൃത സുനിൽ. നാടൻ വേഷങ്ങളിൽ കൂടി താരം വളരെ പെട്ടന്നാണ് പ്രേക്ഷകമനസ്സിൽ സ്ഥാനം നേടിയത്. സിനിമ ജീവിതത്തിൽ തിരക്ക് നിറഞ്ഞ സമയത്ത് ആയിരുന്നു താരം വിവാഹിതയാകുന്നത്. 2012 ൽ ആയിരിന്നു അഖിലുമായി സംവൃതയുടെ വിവാഹം നടക്കുന്നത്. വിവാഹ ശേഷം ഭർത്താവിനൊപ്പം താരം അമേരിക്കയിൽ താമസമാക്കുകയും ചെയ്തിരുന്നു. രണ്ടു വർഷങ്ങൾക്ക് ശേഷം ഇവർക്ക് ഒരു ആൺകുട്ടി പിറക്കുകയും ചെയ്തു. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം 2019ൽ സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ചിത്രത്തിൽ കൂടി വീണ്ടും തിരിച്ചു വന്നിരുന്നു. ബിജു മേനോൻ ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. മികച്ച പ്രതികരണം ആണ് ചിത്രത്തിലെ അഭിനയത്തിന് സംവൃതയ്ക്ക് ലഭിച്ചത്.
അതിനു ശേഷം താരം മറ്റ് സിനിമകൾ ചെയ്തിട്ടില്ല. ഇളയ ഒരു കുട്ടി ഉണ്ടായതോടെ സംവൃത വീണ്ടും കുടുംബകാര്യങ്ങളുടെ തിരക്കിൽ ആണ്. രുദ്ര എന്നാണ് ഇളയ മകളുടെ പേര്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെയും മക്കളുടെയും വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ സംവൃത പങ്കുവെച്ച ഒരു ചിത്രം ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മകൾ രുദ്രയുമൊത്തുള്ള ചിത്രം ആണ് സംവൃത തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.
