രസികൻ എന്ന സിനിമയിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് സംവൃത സുനിൽ. അതിന് ശേഷം നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. ശാലീന സൗന്ദര്യവും നീളൻ മുടിയും ഉള്ള സംവൃത വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ മനസ്സിൽ ഇടം പിടിച്ച്. സിനിമയിൽ നിറഞ്ഞു നിന്ന സമയത്ത് ആയിരുന്നു സംവൃതയുടെ വിവാഹം നടക്കുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം ഒരു ഇടവേളയ്ക്ക് ശേഷം 2019-ൽ ബിജു മേനോൻ നായകനായ സത്യം പറഞ്ഞാൽ വിശ്വാസിക്കുമോ എന്ന സിനിമയിൽ നായികയായി അഭിനയിച്ച് തിരിച്ചുവരവ് നടത്തി. ഗംഭീര സ്വീകരണമാണ് താരത്തിന് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. മഴവിൽ മനോരമയിൽ ഒരു റീലിറ്റി ഷോയിൽ ജഡ്ജായും താരം എത്തിയിരുന്നു.
തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അനിയത്തി സഞ്ജുക്തയുടെ ഒപ്പം കാറിൽ ഇരിക്കുന്ന ഫോട്ടോയാണ് വൈറലാവുന്നത്. കാറിനുള്ളിൽ നിന്നുള്ള ഒരു സെൽഫി ഫോട്ടോയാണ് സഞ്ജുക്ത പോസ്റ്റ് ചെയ്തരിക്കുന്നത്. സഞ്ജുക്തയെ കണ്ടാൽ ദീപിക പദുക്കോണിനെ പോലെയുണ്ടെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. സഞ്ജുക്തയും സിനിമയിൽ പ്രവർത്തിക്കുന്ന ഒരാളാണ്. സ്പാനിഷ് മസാല എന്ന ചിത്രത്തിന്റെ സൗണ്ട് റെക്കോർഡിങ് ചെയ്തത് സഞ്ജുക്തയായിരുന്നു. സംവൃതയുടെ കൂട്ട് അനിയത്തിയും സിനിമയിൽ അഭിനയിക്കുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്.
