മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സംയുക്ത വർമ്മ. മലയാള സിനിമയിൽ സജീവമായി നിന്നപ്പോൾ ആയിരുന്നു താരം വിവാഹിതയായത്. കുറച്ച് സിനിമകളിൽ മാത്രമേ താരം അഭിനയിച്ചുള്ളു എങ്കിൽ തന്നെയും ആ ചിത്രങ്ങൾ എല്ലാം തന്നെ വളരെ ഹിറ്റ് ആയിരുന്നു. അത് കൊണ്ട് തന്നെ സംയുക്ത എന്ന നടി വളരെ പെട്ടന്ന് തന്നെ ആരാധക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ബിജു മേനോനുമായി പ്രണയത്തിൽ ആയ താരം വിവാഹിതയാകുകയും സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയും ആയിരുന്നു. ഇതോടെ ആരാധകരും നിരാശർ ആയിരുന്നു. തങ്ങളുടെ ഇഷ്ടതാരത്തെ ഇനി എന്നാണ് സിനിമയിൽ കാണുന്നത് എന്നായിരുന്നു ആരാധകരുടെ സംശയവും. പലരും ഇതിനെ കുറിച്ച് ബിജു മേനോനോട് പല വേദികളിൽ വെച്ചും ചോദിച്ചിട്ടുണ്ട് . ഇപ്പോഴിതാ അതിനുള്ള മറുപടിയും പ്രേക്ഷകർക്ക് ലഭിച്ചിരിക്കുകയാണ്.
20 വർഷങ്ങൾക്ക് ശേഷം താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വരാൻ ഒരുങ്ങുകയാണെന്നുള്ള സന്തോഷ വാർത്തയാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഹരിതം ഫുഡ്സിന്റെ ബ്രാൻഡ് അംബാസിഡർ ആയിട്ടാണ് സംയുക്ത വർമ്മ അഭിനയ രംഗത്തേക്ക് എത്തിയിരിക്കുന്നത്. പരസ്യത്തിൽ വ്യത്യസ്ത വിഭവങ്ങൾ പാകം ചെയ്യുന്ന ആറ് വീട്ടമ്മമാരുടെ വേഷത്തിലാണ് നടി എത്തുന്നത്. ഇതോടെ ആരാധകരും സന്തോഷത്തിൽ ആയിരിക്കുകയാണ്. സിനിമയിലേക്ക് വരുന്നതിന്റെ മുന്നോടിയായാണ് താരം ഇപ്പോൾ പരസ്യത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നത് എന്നും അതികം വൈകാതെ തന്നെ താരം സിനിമയിൽ തിരിച്ച് വരവ് നടത്തുമെന്നുമാണ് ആരാധകർ വിശ്വസിക്കുന്നത്.
