Film News

ഉത്തരയുടെ റിസപ്ഷനിൽ തിളങ്ങി സംയുക്ത വർമ്മ!

കഴിഞ്ഞ ദിവസം ആയിരുന്നു നടി ഉത്തര ഉണ്ണി വിവാഹിതയായത്. കഴിഞ്ഞ വര്ഷം ഏപ്രിൽ അഞ്ചിന് ആയിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചത്. എന്നാൽ കോവിഡ് പടർന്ന് പിടിച്ച സാഹചര്യത്തിൽ വിവാഹം മാറ്റി വെയ്ക്കുകയായിരുന്നു. കൃത്യം ഒരു വര്ഷം കഴിഞ്ഞു 2021 ഏപ്രിൽ അഞ്ചിന് ഇരുവരും വിവാഹിതരായി. തങ്ങളുടെ വിവാഹ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തരയും എത്തിയിരുന്നു. വിവാഹം മാറ്റിവെക്കേണ്ടി വന്നതിൽ ഒരുപാട് വിഷമിച്ചിരുന്നുവെന്നും ഇപ്പോൾ ഞങ്ങൾ ഒരുപാട് സന്തോഷിക്കുന്നുവെന്നും താരം പറഞ്ഞു.  അതിന് പിന്നാലെ സംയുക്ത ഉത്തരയെ കുറിച്ച് പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ഉത്തര ഉണ്ണിയുടെ വിവാഹ റിസപ്ഷനിൽ തിളങ്ങുന്ന സംയുക്തയുടെ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിവാഹത്തിന് ലൈറ്റ് കളർ സാരിയണിഞ്ഞു ലളിതമായി ആണ് താരം എത്തിയിരുന്നത്. എന്നാൽ റിസപ്ഷനിൽ ചുമന്ന കളർ സാരിയിൽ അതി സുന്ദരിയായാണ് സംയുക്ത വന്നിരിക്കുന്നത്. കഴുത്തില്‍ ഗുരുവായൂരപ്പന്റെ വലിയൊരു ലോക്കറ്റും കാതില്‍ കൊടുങ്ങല്ലൂര്‍ അമ്മയുടെ രൂപം കൊത്തിയ ജിമിക്കിയുമാണ് സംയുക്ത അണിഞ്ഞിരിക്കുന്നത്. ഇത്തരത്തിൽ വേറിട്ട ലുക്കിൽ ഫങ്ഷനുകൾക്ക് താരം എത്തുന്നത് സ്ഥിരമുള്ള കാര്യം ആണ്. എവിടെയും വ്യത്യസ്തമായി നില്ക്കാൻ തരാം ശ്രദ്ധിക്കാറുമുണ്ട്.

The Latest

To Top