Film News

പര്‍ദ്ദയ്ക്കുള്ളില്‍ ഒളിച്ചിരിക്കാനാണെങ്കില്‍ നിങ്ങള്‍ നേടിയ വിദ്യാഭ്യാസം കൊണ്ട് എന്ത് പ്രയോജനമാണുള്ളത്, സന ഖാന്റെ ചിത്രത്തിന് മോശം കമെന്റ്!

നിരവധി ആരാധകരെ സ്വന്തമാക്കിയ താരം ആണ് സന ഖാൻ. നടിയായും മോഡൽ ആയും എല്ലാം തിളങ്ങി നിന്ന താരം എന്നാൽ പെട്ടന്നൊരിക്കൽ സിനിമയിൽ നിന്നും താരം അപ്രതീക്ഷിതം ആക്കുകയായിരുന്നു. സിനിമയുടെ ഗ്ലാമർ ലോകം വിട്ട് ആത്മീയതയുടെ ലോകത്തിലേക്ക് യാത്ര പോകുന്നു എന്നാണു തന്റെ സിനിമയിൽ നിന്നുള്ള പിന്മാറ്റത്തെ കുറിച്ച് സന ഖാൻ പറഞ്ഞത്. ഇത് വാർത്തകളിൽ ഇടം നേടിയിരുന്നു. അതിനു പിന്നാലെ ആണ് താരം വിവാഹിത ആയത്. സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നുവെങ്കിലും താരം സോഷ്യൽ മീഡിയയിൽ വളരെ സജീവം ആണ്. തന്റെ ചിത്രങ്ങളും ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളും എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ സന പങ്കുവെച്ച ഒരു ചിത്രത്തിന് വന്ന മോശം കമെന്റും അതിനു താരം നൽകിയ മറുപടിയും ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.

‘പര്‍ദ്ദയ്ക്കുള്ളില്‍ ഒളിച്ചിരിക്കാനാണെങ്കില്‍ നിങ്ങള്‍ നേടിയ വിദ്യാഭ്യാസം കൊണ്ട് എന്ത് പ്രയോജനമാണുള്ളത്’ എന്നാണ് സന പങ്കുവെച്ച ഒരു ചിത്രത്തിന് ഒരാൾ നൽകിയ കമെന്റ്. ഇതിനു സന മറുപടിയും പറഞ്ഞു. ‘സഹോദരാ, ഞാൻ തന്നെ ആണ് എന്റെ കാര്യങ്ങൾ എല്ലാം നോക്കുന്നത്. പർദ്ദ അണിഞ്ഞു എങ്കിലും അതിന് മാറ്റം ഒന്നും ഇത് വരെ ഉണ്ടായിട്ടില്ല. എന്നോടൊപ്പം നല്ലവനായ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ഉണ്ട്. ഇതിൽ കൂടുതൽ എന്ത് ഭാഗ്യമാണ് എനിക്ക് വേണ്ടത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ദൈവം ഓരോ ഘട്ടത്തിലും എന്നെ ഓരോ രീതിയിൽ സംരക്ഷിക്കുന്നുണ്ട്. കൂടാതെ, ഞാനെന്റെ വിദ്യാഭ്യാസവും നല്ല രീതിയിൽ തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പർദ്ദ ഒന്നിനും ഒരു തടസമായിട്ടില്ല ഇത് വരെ.  ഇതൊരു വിജയമല്ലേ’ എന്നാണ് സേനയുടെ മറുപടി.

The Latest

To Top