Film News

നടിയും നിർമ്മാതാവും ആയ സാന്ദ്ര തോമസ് ഐസിയുവിൽ!

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ആയിരുന്നു സാന്ദ്ര തോമസ്. നടിയും ഫ്രൈഡേ ഫിലിം ഹൗസിന്റെ പങ്കാളിയും ആയിരുന്ന സാന്ദ്ര പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ വളരെ പെട്ടതാണ് ആരാധക ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റേതായി അത്ര സുഖകരം അല്ലാത്ത വാർത്തയാണ് പുറത്ത് വരുന്നത്. സാന്ദ്ര ഇപ്പോൾ സുഖമില്ലാതെ ആശുപത്രിയിൽ അഡ്മിറ്റ് ആണെന്നും ആരോഗ്യനില വഷളായതിൽനാൽ ഐസിയു വിൽ ആണെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഡെങ്കിപനി രൂക്ഷമായതിനെ തുടർന്നാണ് സാൻഡ്രയെ ആശുപത്രയിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ ഐ സി യു വിലേക്ക് മാറ്റുകയും ആയിരുന്നു. സാന്ദ്രയുടെ ആരോഗ്യനിലയെ കുറിച്ച് ഇപ്പോൾ സാന്ദ്രയുടെ സഹോദരി സ്നേഹ പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകർക് ആശ്വാസം നൽകുന്നത്.

കുറഞ്ഞ രക്തസമ്മര്‍ദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടര്‍ന്ന് സാന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചേച്ചിയ്ക്ക് കടുത്ത ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസിയുവിലാണ്. രണ്ട് ദിവസമായി. ആരോഗ്യനിലയില്‍ ഇപ്പോള്‍ പുരോഗതിയുണ്ട്.ചേച്ചിയുടെ പെട്ടന്നുള്ള രോഗമുക്തിയ്ക്കായി എല്ലാവരും പ്രാര്‍ത്ഥിക്കണ൦ എന്നുമാണ് സാന്ദ്രയുടെ സഹോദരി സ്നേഹ  ആരാധകരുമായി പങ്കുവെച്ചത്. നിരവധി പേരാണ് സാന്ദ്രയുടെ അസുഖം പെട്ടന്ന് ഭേതമാകട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട് എത്തിയിരിക്കുന്നത്.

മക്കൾ ജനിച്ചതോടെയാണ് സാന്ദ്ര ആരാധകർക്കിടയിൽ കൂടുതൽ ശ്രദ്ധ നേടാൻ തുടങ്ങിയത്. കാരണം സാന്ദ്രയുടെ ഇരട്ട കുട്ടികൾ ആയ തങ്കത്തിന്റെയും കൊലുസിന്റെയും പ്രകൃതിയോടിങ്ങി കളിക്കുന്നതിനിടെ വിഡിയോകളും ചിത്രങ്ങളും എല്ലാം സാന്ദ്ര ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇതിനൊക്കെ മികച്ച പ്രതികരണവും ആരാധകരുടെ ഭാഗത്ത് ഇന്നും ലഭിക്കാറുണ്ട്.

Most Popular

To Top