Film News

അവൾ ഒരു പൊട്ടി പെണ്ണ് ആയിരുന്നു, മയൂരിയെ കുറിച്ച് സംഗീത!

മലയാളവും സിനിമയിൽ നടിമാരുടെ അപ്രതീക്ഷിത വേർപാട് പലപ്പോഴും സിനിമ ലോകത്തിൽ വലിയ ഞെട്ടലുകൾ ആണ് ഉണ്ടാകാറുള്ളത്. ഇത്തരത്തിൽ യൗവനത്തിൽ തന്നെ ആത്മഹത്യ ചെയ്തിട്ടുള്ള നായികമാർ ഏറെയാണ്. അത്തരത്തിൽ ജീവൻ വെടിഞ്ഞ ഒരു താരം ആണ് നടി മയൂരി. വിനയൻ ഒരുക്കിയ ആകാശഗംഗയിൽ കൂടിയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ യക്ഷിയായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരം അതിനു ശേഷവും ഒരുപിടി നല്ല സിനിമകളുടെ ഭാഗം ആയിരുന്നു. പിന്നാലെയാണ് താരത്തിന്റെ അപ്രതീക്ഷിതമായുള്ള മരണം. ഇപ്പോൾ മയൂരിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് നടിയും മയൂരിയുടെ സുഹൃത്തും ആയിരുന്ന സംഗീത.

സമ്മർ ഇൻ ബത്ലഹേംന്റെ ഷൂട്ടിങ് സെറ്റിൽ എപ്പോഴും ഞങൾ രണ്ടുപേരും ആയിരുന്നു ഒരുമിച്ച് ഉണ്ടായിരുന്നത്. എന്നെക്കാൾ രണ്ടു മൂന്ന് വയസ്സിന് ഇളയതായിരുന്നു സംഗീത. അവളെ പറ്റി പറയുകയാണെങ്കിൽ ഒരു പൊട്ടി പെണ്ണ്. അത്രേ ഉള്ളായിരുന്നു അവൾ. അവൾക്ക് ഒരു കാര്യവും ഒറ്റയ്ക്ക് ചെയ്യാൻ ധൈര്യം ഇല്ലായിരുന്നു. സെറ്റിൽ വെച്ച് ഒന്ന് മുടി കെട്ടണം എങ്കിൽ പോലും അവൾ എന്നോട് ചോദിച്ചിട്ടായിരുന്നു ചെയ്തിരുന്നത്. ഇപ്പോഴും അവൾക് സംശയങ്ങൾ മാത്രം ആയിരുന്നു.

ഷൂട്ടിങ് കഴിഞ്ഞു തിരികെ റൂമിൽ എത്തിയാൽ അവൾ അവളുടെ കളിപ്പാട്ടങ്ങളുമായാണ് സമയം ചെലവഴിച്ചിരുന്നത്. സിനിമയും ജീവിതവും ഒന്നിച്ച് കൊണ്ട് പോകാൻ ഒരു പ്രാപ്തി വേണം. എന്നാൽ ആ പ്രാപ്തി അവൾക്ക് ഇല്ലായിരുന്നു. മാനസികമായി വളരെ ദുർബല ആയിരുന്നു അവൾ എന്നും സംഗീത പറഞ്ഞു.

 

 

 

 

 

The Latest

To Top