Kerala

കുറച്ചെങ്കിലും നാണമുണ്ടോ ?നാട്ടുകാർക്ക് കുളിസീൻ കാണിച്ചുകൊടുക്കാൻ – പിന്നെ എങ്ങനെ പീഡനകേസിന് ഒരു കുറവും ഉണ്ടാവില്ല എന്നായിരുന്നു കമന്റ്

മലയാള സിനിമയിലെ ഒരു ഫാഷൻ ഐക്കൺ എന്ന് വിശേഷിപ്പിക്കുന്ന യുവനടിയാണ് സാനിയ അയ്യപ്പൻ.

മിനിസ്ക്രീനിലൂടെ മലയാളികൾക്ക് മുന്നിലെത്തിയ സാനിയ അയ്യപ്പൻ ഡാൻസ് റിയാലിറ്റി ഷോകളിൽ തിളങ്ങി ആണ് സിനിമയിലെത്തുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ജനപ്രിയ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസ് മത്സരാർത്ഥിയായി എത്തിയ സാനിയ,ഷോയിലെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

2014ലെ സൂപ്പർ ഡാൻസ് 6 എന്ന ഡാൻസ് റിയാലിറ്റി ഷോയിലെ വിജയിയായിരുന്നു സാനിയ. സാനിയയുടെ നൃത്ത പാടവം നിരവധി റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് സുപരിചിതമാണ്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്ന ഡാൻസ് റിൽസും തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്ന നൃത്ത വീഡിയോകളും എല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആകുന്നത്. 2014ൽ മെഗാസ്റ്റാർ മമ്മൂട്ടിയും ഇഷാ തൽവാറും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ “ബാല്യകാലസഖി” എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി സാനിയ അഭിനയരംഗത്തെത്തുന്നത്.

ചിത്രത്തിൽ ഇഷ തൽവാർ ചെയ്ത കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് സാനിയ ആയിരുന്നു. അതേ വർഷം തന്നെ “അപ്പോത്തിക്കരി” എന്ന ചിത്രത്തിൽ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകളായും സാനിയ എത്തി. 2018ൽ പതിനാറാമത്തെ വയസ്സിൽ ആയിരുന്നു സാനിയ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. “ക്വീൻ “എന്ന ചിത്രത്തിൽ വളരെ ശക്തമായ ചിന്നു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ മനംകവർന്നു സാനിയ.

“ക്വീൻ ” എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് തെന്നിന്ത്യയിലെ മികച്ച പുതുമുഖ നായികക്ക് ഉള്ള ഫിലിംഫെയർ അവാർഡും താരം കരസ്ഥമാക്കി. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം “ലൂസിഫറി”ലും വളരെ വ്യത്യസ്തമായ ഒരു വേഷം ആണ് താരം അവതരിപ്പിച്ചത്. “ലൂസിഫർ”ലെ മികച്ച പ്രകടനത്തിന് മികച്ച സഹനടിക്കുള്ള സൈമ പുരസ്കാരം സാനിയ കരസ്ഥമാക്കി. ഇതിനു പുറമേ “ദി പ്രീസ്റ്റ്”, “പതിനെട്ടാം പടി”, “പ്രേതം2”, “കൃഷ്ണൻകുട്ടി പണി തുടങ്ങി” തുടങ്ങിയ ചിത്രങ്ങളിലും സാനിയ അഭിനയിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷ നേരം കൊണ്ട് വൈറൽ ആകാറുണ്ട്. ഗ്ലാമർ വേഷങ്ങളിലും ബോൾഡ് ഫോട്ടോഷൂട്ടുകളിലും തിളങ്ങുന്ന താരത്തിന് ഒരുപാട് വിമർശനങ്ങളും മോശമായ കമന്റുകളും തേടിയെത്താറുണ്ട് എങ്കിലും അതിനോടൊന്നും പ്രതികരിക്കാതെ തന്റെ വിജയ യാത്ര തുടരുകയാണ് സാനിയ. യാത്രകൾ ഒരുപാട് ഇഷ്ടമുള്ള സാനിയ തന്റെ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ വർക്കല ബീച്ചിൽ അവധി ആഘോഷിക്കുന്ന താരത്തിന്റെ ഗ്ലാമറസ് വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ ചിത്രമായ “ഗേഹരിയാ” എന്ന ചിത്രത്തിലെ ടൂബേ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം ചുവട് വെച്ച സാനിയയുടെ റീൽസ് ആണ് താരം പങ്കുവെച്ചത്. ബിക്കിനിയണിഞ്ഞ് ആയിരുന്നു താരം റീൽസിൽ പ്രത്യക്ഷപ്പെട്ടത്. നടിമാരുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും മോശം കമന്റുമായി എത്തുന്നത് ആളുകൾക്ക് ഇന്നൊരു പതിവാണ്.

സാനിയയുടെ വീഡിയോയ്ക്കും അതുപോലെ നിരവധി കമന്റുകൾ ആണ് എത്തിയത്. ഇതിൽ ഒരു കമന്റിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. കുറച്ചെങ്കിലും നാണമുണ്ടോ ?നാട്ടുകാർക്ക് കുളിസീൻ കാണിച്ചുകൊടുക്കാൻ. സ്വന്തം ശരീരം വിറ്റ് കാശുണ്ടാക്കുന്ന ആളുകൾ ഇങ്ങനെയൊക്കെ അല്ലേ. പിന്നെ എങ്ങനെ പീഡനകേസിന് ഒരു കുറവും ഉണ്ടാവില്ല എന്നായിരുന്നു അയാൾ കമന്റ് ഇട്ടത്. ഇതിന് അയ്യോ നാണം എന്താണ് ചേട്ടാ എന്ന് ആയിരുന്നു സാനിയ നൽകിയ മറുപടി. സാനിയയുടെ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

The Latest

To Top