Film News

സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുമായി സഞ്ജുവിന് ബന്ധം ഉണ്ടായിരുന്നു – എന്നാൽ എല്ലാം കഴിഞ്ഞു വിവാഹം കഴിച്ചതോ ?

ഹിന്ദിയിലെ മികച്ച നടനാണ് സഞ്ജയ് ദത്ത്. പന്ത്രണ്ടാമത്തെ വയസ്സിലാണ് സഞ്ജയ് ദത്ത് ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. ആദ്യമായി അഭിനയിച്ച ചിത്രത്തിൽ റോക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു നായകനായി ബോളിവുഡ് അരങ്ങേറ്റം നടത്തുന്നത്.

പിതാവ് സുനിൽ ദത്ത് ആണ് ഈ ചിത്രത്തിലെ സംവിധാനം നിർവ്വഹിച്ചത്. 1981ലാണ് ചിത്രം പുറത്തിറങ്ങിയത്, ആ സമയത്ത് ആണ് വൈകാരികമായി ഏറെ അടുപ്പം കാത്തു സൂക്ഷിച്ചിരുന്ന സഞ്ജുവിന്റെ അമ്മ പാ ൻ ക്രി യാ സ് കാ ൻ സർ ബാധിച്ചു മരിച്ചത്.സഞ്ജയ് ദത്തിനെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സാജൻ എന്ന ചിത്രത്തിലെ അമൻ എന്ന കഥാപാത്രം.

മാധുരി ദീക്ഷിതിനൊപ്പമുള്ള അദ്ദേഹത്തിൻറെ വേഷം ഏറെ പ്രശംസ നേടിയിരുന്നു. ലോറൻസ് ഡിസൂസ ആണ് ഈ ചിത്രം പുറത്തിറക്കിയത്. സഞ്ജയ് ദത്തും മാധുരി ദീക്ഷിതും തമ്മിൽ ഉള്ള അടുപ്പവും ശ്രെദ്ദേയം ആയിരുന്നു ബൊളീവുഡിൽ. ആരാധകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പ്രകടനമാണ് ചിത്രങ്ങളിൽ സഞ്ചയ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യയൊട്ടാകെ വിജയ തരംഗം തീർത്ത കന്നഡ ചിത്രം കെജിഎഫ് രണ്ടാം ഭാഗമായ കെജിഎഫ് ചാപ്റ്റർ ടുവിൽ വില്ലനായ കഥാപാത്രത്തെയാണ് സഞ്ജുവിന്റെ ആരാധകർ ഇനിയും കാത്തിരിക്കുന്നത്.. ബോളിവുഡിൽ ഒരു വിവാദ താരം കൂടിയാണ് സഞ്ജയ് ദത്ത്.. 1990-കളിൽ സഞ്ജയ് ദത്ത് മാധുരി ദീക്ഷിത് പ്രണയം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. ഒട്ടനവധി ചിത്രങ്ങളിൽ ഇരുവരും ജോഡികളായി അഭിനയിച്ചിരുന്നു. വിവാഹിതനായ സഞ്ജയ്ദത്തിന് ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഉണ്ടായെന്നും വാർത്തക്കൾ ഉണ്ടായിരുന്നു.

സഞ്ജയ് ദത്തിനെ കുറിച്ച് ക്രേസി അൺടോൾഡ് സ്റ്റോറി ഓഫ് ബോളിവുഡ് ബാഡ് ബോയ് എന്ന പുസ്തകത്തിൽ കുറച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു. എന്നാൽ പുസ്തകത്തിലെ വെളിപ്പെടുത്തലുകൾക്കെതിരെ താരം രംഗത്തു വന്നിരുന്നു.. 25 വർഷങ്ങൾക്ക് ശേഷം കരൺ ജോഹർ ചിത്രത്തിലൂടെ മാധുരി ദീക്ഷിതും സഞ്ജയ് ദത്തും വീണ്ടും ജോഡികളായി അഭിനയിച്ചു.

ട ന കേ സി ൽ അ റസ്റ്റ് ചെയ്യപ്പെട്ടതോടെ സഞ്ജയുടെ ജീവിതം മാറുകയായിരുന്നു. കേ സി ലെ പ്രതികളായ അബൂ സലീമിനെയും റിയാസ് സിദ്ദിഖിന്റെ യും കയ്യിൽ നിന്ന് ആ യു ധ ങ്ങ ൾ കൈ പ്പറ്റി എ ന്നതായിരുന്നു സഞ്ജയ് ദത്തിനെതിരെ ഉണ്ടായിരുന്ന കേ സ്.സംഭവബഹുലമായ ജീവിതം പോലെതന്നെയായിരുന്നു വിവാഹജീവിതവും. സഞ്ജയ്ദത്തിന്റെ മൂന്നാമത്തെ ഭാര്യ ആണ് ഇപ്പോൾ കൂടെയുള്ള നടി മാന്യത ദത്ത്.

ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇപ്പോൾ പതിനാലാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് സഞ്ജയ്. ഭാര്യ മാന്യതയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സ്വകാര്യ ചടങ്ങിൽ ഇരുവരുടെയും വിവാഹം 2008ലെ നടന്നത്. ആ സമയത്ത് നാദിയ ദുറാനി എന്ന ജൂനിയർ ആർട്ടിസ്റ്റ് ആയി പ്രണയത്തിൽ ആയിരുന്നു. ആ സമയത്ത് ആണ് സഞ്ജു മാന്യതയെ കാണുന്നത്.

നദിയ സഞ്ജുവിനെ പ്രണയിച്ചത് പണത്തിനുവേണ്ടി ആയിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞതോടെ ആണ് മാന്യത സഞ്ജുവിനെ പ്രണയിച്ചതും വിവാഹം ചെയ്തതും. സഞ്ജു തന്നെയാണ് ആദ്യമായി മാന്യതയോടെ പ്രണയം തുറന്നു പറഞ്ഞതെന്ന് ഒരിക്കൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഒരുകാലത്ത് ബോളിവുഡിലെ ഐറ്റം ഗേൾ ആയിരുന്ന മാന്യതയുടെ യഥാർത്ഥ പേര് ഇതിഹാസ ഷേക്ക് എന്നാണ്.

ഏറെക്കാലം സഞ്ജയ് ദത്തിന് ഒപ്പം കഴിഞ്ഞ ശേഷമാണ് ഇരുവരും വിവാഹിതരായത്. വ്യക്തിജീവിതത്തിലും അഭിനയ ജീവിതത്തിലെ പ്രശ്നങ്ങളിൽ എല്ലാം മാന്യത ഒപ്പമുണ്ടായിരുന്നു. സഞ്ജയ് ജാമ്യത്തിൽ പുറത്തിറങ്ങിയത് മുതൽ എല്ലാ പരിപാടികളിലും മാന്യതയോടൊപ്പം ആണ് പ്രത്യക്ഷപ്പെടാറ്.

ഷൂട്ടിങ് ലൊക്കേഷനുകളിൽ മാന്യത ഒപ്പം ഉണ്ടാകും. മാന്യതയുടെ സാന്നിധ്യത്തിൽ അല്ലാതെ സഞ്ജയ്യോട് സംസാരിക്കാൻ സുഹൃത്തുക്കൾക്കോ സഹോദരിമാർക്കൊ കഴിയുന്നില്ലെന്നും ബോളിവുഡിൽ കഥകൾ പ്രചരിക്കുന്നുണ്ട്. ഇരുവർക്കും രണ്ട് മക്കളുമുണ്ട്
ഇവർക്ക് വിവാഹ വാർഷിക ദിന ആശംസകൾ അറിയിക്കുകയാണ് ആരാധകർ ഇപ്പോൾ.

The Latest

To Top