Film News

ശരണം വിളി കേൾക്കുമ്പോൾ ഒരു മതക്കാർ എല്ലാം വോട്ട് ചെയ്യുമെന്ന് ചിന്തിക്കുന്നതിന്റെ ലോജിക് എന്താണ്?

santhosh pandit fb post

കഴിഞ്ഞ ദിവസം പ്രധാന മന്ത്രി നരേന്ദ്ര മോഡി കേരളത്തിൽ വന്നു നടത്തിയ പ്രസംഗം കേൾക്കാം ആയിരക്കണക്കിന് ആളുകൾ ആണ് തടിച്ച് കൂടിയത്. പ്രസംഗം തുടങ്ങിയപ്പോൾ ആദ്യം തന്നെ മോഡി സ്വാമിയേ ശരണമയ്യപ്പ എന്ന ശരണം വിളിയോട് കൂടിയാണ് തുടങ്ങിയത്. എന്നാൽ ഇന്ത്യയിലെ പ്രധാന മന്ത്രിയെ പോലെ ഒരാൾ ഇങ്ങനെ മതത്തിന്റെ പേരിൽ വോട്ട് ചോദിക്കുന്നു എന്ന് വിമർശിച്ചുകൊണ്ട് കുറച്ച് പേരും രംഗത്ത് വന്നിരുന്നു. ഇങ്ങനെ വിമർശിച്ചവർക്ക് തന്റെ ഫേസ്ബുക് കുറിപ്പിലൂടെ മറുപടി നൽകിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. കുറിപ്പ് വായിക്കാം,

പ്രധാനമന്ത്രി നരേന്ദ്ര മോദി ജി കഴിഞ്ഞ ദിവസം കേരളത്തിൽ നടത്തിയ പ്രസംഗത്തിന്റെ തുടകത്തിൽ “സ്വാമിയെ ശരണം അയ്യപ്പ” എന്ന് പറഞ്ഞു എന്നതിന്റെ പേരിൽ SDPI ഏതോ നേതാവ് പരാതി കൊടുക്കുകയും , മറ്റു ചിലർ വിമർശിക്കുന്നതും ശ്രദ്ധയിൽ പെട്ടു . “സ്വാമിയേ ശരണം അയ്യപ്പ” എന്ന പദം കേട്ടാൽ ഹൈന്ദവർ പഴയ കാര്യങ്ങളെല്ലാം ഓര്ക്കുമെന്നും , എല്ലാം മറന്നു ഇത്തവണ ബിജെപി ക്കു വോട്ട് ചെയ്യും എന്നൊക്കെയാണ് പലരുടെയും പേടി .(പിന്നെ പാക്കിസ്ഥാനിലോ, ബംഗ്ലാദേശിലൊ പോയാണോ ശരണം വിളിക്കേണ്ടത്?) ഈ പേടിയിൽ ഒരു കഥയും ഇല്ല എന്നാണു എനിക്ക് തോന്നിയത് . ഒന്ന് ശരണം വിളിച്ചാൽ തകരുന്നതാണോ ഈ മതസൗഹാർദ്ദം? ശരണം വിളി എങ്ങനെ വോട്ട് ആകാനാണ് ? ശബരിമല ക്ഷേത്രം എല്ലാം മതക്കാരും വന്നുപോകുന്ന മതേതര ക്ഷേത്രമല്ലെ ? എങ്കിൽ “സ്വാമിയെ ശരണം അയ്യപ്പ ” എന്ന് കേൾക്കുമ്പോൾ ഒരു മതക്കാർ എല്ലാം വോട്ട് ചെയ്യുന്നതിനിടെ ലോജിക് എന്ത് ? ജാതിമത ഭേദമന്യേ ഏവരും ആരാധിക്കുന്ന ശക്തിയാണ് മലയാളികള്‍ക്ക് അയ്യപ്പ സ്വാമി . അയ്യപ്പ ദര്‍ശനത്തിന് മുമ്പ് വാവരെ തൊഴുതിട്ടാണ് വിശ്വാസികള്‍ പോകുന്നത്.

മതസൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമാണ് അയ്യപ്പനും ശബരിമലയും.. വിവാദം ഉണ്ടാകുന്നവരും , പരാതി കൊടുത്തവരും ഈ കാര്യം മറക്കരുത് . മോദി ജി ഒരു വിശ്വാസിയാണ്, ഹിന്ദുവും ആണ്. അദ്ദേഹം ഒരു മതത്തെയോ വിശ്വാസത്തെയോ ഒന്നും പറഞ്ഞില്ല.. അദ്ദേഹം ശരണം വിളിച്ചാൽ ആർക്കു എന്ത് പ്രശനം ആണ് ഉള്ളത് ? ശബരിമല ഹൈന്ദവ സങ്കേതമല്ല ,മതേതര കേന്ദ്രമാണെന്നല്ലേ മുമ്പ് ചിലർ പറഞ്ഞു നടന്നത് ?എന്നിട്ടിപ്പൊ ശരണം വിളി മതപരമായോ ? ശബരിമല വിഷയം പല പാർട്ടികളും ജാഥകളിൽ സംസാരിച്ചിട്ടുണ്ട് എന്നും ആരും മറക്കരുത് . കേരള നിയമസഭയിലേക്ക് നരേന്ദ്ര മോദിജി മത്സരിക്കുന്നില്ലല്ലോ .. ? പെരുമാറ്റച്ചട്ടം മത്സരാർത്ഥിക്ക് മാത്രം ബാധകം ഉള്ളതല്ലേ ? അനാവശ്യ വിമര്ശനങ്ങളും , പരാതികളും എല്ലാവരും ഒഴിവാക്കുക . ജയിക്കേണ്ട സ്ഥാനാർത്ഥികൾ ഏതു പാര്ട്ടി ആയാലും ജയിച്ചോളും . സംഭവിക്കുന്നതെല്ലാം നല്ലതിനു എന്ന് കരുതുക . ഇനി സംഭവിക്കുവാൻ ഇരിക്കുന്നതും നല്ലതിന് . (വാൽകഷ്ണം …”സ്വാമിയേ ശരണം അയ്യപ്പ ” എന്ന ശരണം വിളി കേട്ട് ചൊറിച്ചിൽ വരുന്നവർ നല്ലോണം മാറിയിരുന്നു ചൊറിഞ്ഞു adjust ചെയ്യുക …എന്നിട്ട് വേണേൽ ആരും കാണാതെ കരഞ്ഞോ.ചിലപ്പോൾ ഒരു ആശ്വാസം കിട്ടും ) By Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല . പറയുന്നതൊന്നും വെറുതെ ആകാറുമില്ല . പണ്ഡിറ്റിനെ പോലെ ആരും ഇല്ല .)

The Latest

To Top