Kerala

കാമുകനോടുള്ള ഇഷ്ടം അറിയിക്കാൻ ആകും രഹസ്യ ഭാഗത്ത് ടാറ്റു ചിലർ ചെയ്യുന്നത് ! നിരീക്ഷണം !

സന്തോഷ് പണ്ഡിറ്റിനെ അറിയാത്ത മലയാളികൾ ഇല്ല. ഒരു കോമാളിയായി മുദ്രകുത്തിയവരെ പോലും തന്റെ ആരാധകരാക്കി മാറ്റിയ താരമാണ് സന്തോഷ് പണ്ഡിറ്റ്.

സ്വന്തം സിനിമയുടെ എല്ലാ മേഖലകളും കൈകാര്യം ചെയ്തു, സ്വന്തം കഴിവുകളെ പുകഴ്ത്തി പറഞ്ഞ്, വ്യത്യസ്തമായ സംസാര ശൈലിയും കൊണ്ട് ആദ്യമൊക്കെ ഒരുപാട് ഹേറ്റേഴ്‌സിനെ നേടിയെടുത്ത താരമായിരുന്നു സന്തോഷ് പണ്ഡിറ്റ്. വിമർശനങ്ങൾ ഒരുപാട് കേട്ടു എങ്കിലും സാമ്പത്തികമായി ഒരുപാട് നേട്ടം സിനിമയിലൂടെ നേടാൻ സന്തോഷിന് സാധിച്ചു.

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മലയാളി ഹൗസ് എന്ന റിയാലിറ്റിഷോയിൽ എത്തിയതോടെയാണ് സന്തോഷ് പണ്ഡിറ്റ് എന്ന പച്ചയായ മനുഷ്യനെക്കുറിച്ച് മലയാളികൾ കൂടുതൽ അറിഞ്ഞത്. ഇതോടെ സന്തോഷ് പണ്ഡിറ്റിന്റെ ഹേറ്റേഴ്സ് സന്തോഷിന്റെ ആരാധകരായി മാറുകയായിരുന്നു. ആരാധകരുടേ അഭ്യർത്ഥനപ്രകാരം ഒരിക്കൽ ഷോയിൽ നിന്നും പുറത്തായ സന്തോഷിനെ വീണ്ടും ഷോയിൽ എടുക്കേണ്ടി വന്നു സൂര്യ ടിവിക്ക്.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വളരെ സജീവമായ താരത്തിന്റെ നന്മ നിറഞ്ഞ മനസ്സ് അറിഞ്ഞവരാണ് മലയാളികൾ. അതുകൊണ്ടു തന്നെ ഒരുകാലത്ത് സന്തോഷിനെ തള്ളിപ്പറഞ്ഞവർ എല്ലാം ഇന്ന് സന്തോഷിന് കയ്യടിക്കുന്നു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ നിലപാടുകൾ എല്ലാം ഒളിയും മറിയും ഇല്ലാതെ വെട്ടി തുറന്നു പറയാറുണ്ട്. ഇപ്പോഴിതാ സ്വകാര്യ ഭാഗത്ത് ടാറ്റൂ ചെയ്യാനെത്തിയ യുവതികളെ പീ ഡി പ്പിച്ച കേസിൽ കൊച്ചിയിൽ ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിലായ സംഭവത്തിൽ സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാവുന്നത്.

ടാറ്റൂ കുത്തുന്നവരോട് മലയാളികൾക്ക് പണ്ടേ ഒരു വിമുഖതയാണ്. എന്നാൽ ഇന്ത്യയിൽ ഒരാൾക്ക് ഇവിടെയും ടാറ്റൂ കുത്താനുള്ള സ്വാതന്ത്ര്യമുണ്ട്. അതെല്ലാം വ്യക്തിപരമായ അഭിപ്രായമാണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. പണ്ഡിറ്റിന്റെ ടാറ്റൂ നിരീക്ഷണം എന്ന അടിക്കുറിപ്പോടെയാണ് സന്തോഷ് പണ്ഡിറ്റ് കുറിപ്പ് പങ്കുവെച്ചത്. ടാറ്റൂ കുത്തുന്നതിന് ഇടയിൽ മീ ടൂ വി വാ ദ വു മായി ഒരുപാട് യുവതികൾ രംഗത്തെത്തിയ ഈ അവസരത്തിൽ ഇനിയെങ്കിലും ഇത്തരം ലൈം ഗി ക പീ ഡ ന ങ്ങ ൾ ഒഴിവാക്കുവാനായി യുവതികൾ സ്ത്രീകളായ ടാറ്റൂ കലാകാരന്മാരുടെ അടുത്തേക്ക് പോവുക.

എന്തിനാണ് ഈ സ്ത്രീകൾ സ്വകാര്യഭാഗങ്ങളിൽ ടാറ്റൂ ചെയ്യിപ്പിക്കുന്നത് എന്ന് ചോദിക്കുന്നവരോട് സന്തോഷ് പണ്ഡിറ്റിന് പറയാനുള്ളത് ഇന്ത്യയിൽ ഒരാൾക്ക് എവിടെയും ടാറ്റൂ ചെയ്യുവാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നും അത് ഒരാളുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും ആണ്. ടാറ്റൂ ചെയ്യുന്ന ഒരു പെണ്ണിന്റെ മനസ്സ് പലർക്കുമറിയില്ല. ചിലർ സ്നേഹിക്കുന്ന പുരുഷന്റെ പേര് ശരീരത്തിൽ പച്ചകുത്തി ടാറ്റു ചെയ്യുമ്പോൾ അതിലൂടെ അവർ കാമുകനോടുള്ള ഇഷ്ടവും, പ്രണയത്തിന്റെ ആത്മാർത്ഥതയും ആണ് കാണിക്കുന്നത്.

ഇത്തരം വാർത്തകൾ ടാറ്റു കലാകാരന്മാർക്ക് പുതിയ സാധ്യതകൾ കണ്ടെത്താനുള്ള ഒരു പ്രോത്സാഹനം ആവാതിരിക്കാൻ ചാനലുകൾ ശ്രദ്ധിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഇനിയെങ്കിലും ടാറ്റൂ ഒരു മീ ടു ആവാതെ നോക്കുവാൻ ശ്രദ്ധാപൂർവ്വം യുവതികൾ ടാറ്റു കലാകാരന്മാരെ തിരഞ്ഞെടുക്കണമെന്ന് സന്തോഷ് പണ്ഡിറ്റ് ഓർമിപ്പിക്കുന്നു. വർഷങ്ങൾക്കു മുമ്പ് പീഡിപ്പിക്കപ്പെട്ട യുവതി അപ്പോൾ തന്നെ പോലീസിൽ പരാതിപ്പെട്ടിരുന്നു എങ്കിൽ ഇത്രയധികം യുവതികൾ പിന്നീട് പീഡനമേൽക്കേണ്ടി വരില്ലായിരുന്നു എന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.

ഇത്തരം വാർത്തകൾ വായിച്ച് ഇനി കേരളത്തിൽ ആയിരക്കണക്കിന് പുരുഷന്മാർ ടാറ്റൂ എന്ന കലയുടെ വിവിധ തരത്തിലുള്ള സ്കോപ്പ് മനസ്സിലാക്കി പഠിക്കുവാൻ സാധ്യതയുണ്ട്. പണക്കാരായ യുവതികൾ ടാറ്റൂ കുത്തുവാൻ വരുന്നതു കൊണ്ട് പറഞ്ഞ പൈസ വാങ്ങിക്കാം എന്നും പെട്ടെന്ന് പണക്കാരൻ ആകാം എന്നും ചിന്തിക്കുന്നുണ്ടെങ്കിൽ ഇത്തരം ചിന്തകളെല്ലാം വെടിയുക എന്നും താരം പറയുന്നു. സന്തോഷിന്റെ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

The Latest

To Top