കുടുംബവിളക്ക് എന്ന പരമ്പരയിൽ കൂടി മിനിസ്ക്രീൻ പ്രേഷകരുടെ എല്ലാം ശ്രദ്ധ നേടിയ താരമാണ് ശരണ്യ ആനന്ദ്. പരമ്പരയിൽ വേദിക എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. നെഗറ്റീവ് കഥാപാത്രം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. പരമ്പരയിൽ വരുന്നതിന് മുൻപ് തന്നെ താരം മോഡലിങ്ങിൽ സജീവമാണ്. കുറെ അധികം സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ അഭിനയിച്ച് കൊണ്ടിരുന്നപ്പോൾ താൻ നേരിട്ട കാര്യങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് ശരണ്യ ആനന്ദ്. കുറെ തവണ ഞാൻ സിനിമയിൽ പറ്റിക്കപ്പെട്ടിട്ടുണ്ട്. പലരും സിനിമയുടെ കഥ പറയാൻ വേണ്ടി വീട്ടിൽ വരും. അവർ കഥ പറയുമ്പോൾ എനിക്ക് ഇഷ്ടപ്പെടുകയും ചെയ്യും. എന്റെ കഥാപാത്രവും പ്രസക്തി ഉള്ളതാണെന്ന് എനിക്ക് തോന്നും. അങ്ങനെ ഞാൻ ഓക്കേ പറയും.
എന്നാൽ ഷൂട്ടിങ്ങിനു വേണ്ടി ലൊക്കേഷനിൽ എത്തുമ്പോൾ സംഭവിക്കുന്നത് മറ്റൊന്ന് ആണ്. എന്നോട് പറഞ്ഞ കഥ ആയിരിക്കില്ല യഥാർത്ഥത്തിൽ സിനിമയുടേത്. പറഞ്ഞു വെച്ച കഥാപാത്രവും ആയിരിക്കില്ല എനിക്ക് ലഭിക്കുന്നത്. പലപ്പോഴും ഇത് കാരണം ഞാൻ ലൊക്കേഷനില് വെച്ച് പൊട്ടിക്കരഞ്ഞ സംഭവം വരെ ഉണ്ടായിട്ടുണ്ട്. എന്നാൽ അഭിനയത്തിനോടുള്ള താൽപ്പര്യം കാരണം ഞാൻ ആ ചിത്രങ്ങളിൽ ഒക്കെ അഭിനയിക്കുകയാണ് ചെയ്തത്. എന്നാൽ ഇപ്പോൾ അങ്ങനെ അല്ല. നോ പറയേണ്ട ഇടത്ത് നോ പറയാൻ ഇപ്പോൾ ഞാൻ പഠിച്ചു. ശരണ്യ പറഞ്ഞു.
