ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരിക്കുന്ന പരമ്പര ആണ് കുടുംബവിളക്ക്. മികച്ച പ്രതികരണം ആണ് പരമ്പരയ്ക്ക് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. പരമ്പരയിലെ വേദിക എന്ന വില്ലത്തി വേഷത്തിൽ എത്തുന്നത് ശരണ്യ ആനന്ദ് എന്ന നടിയാണ്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ ശരണ്യ ആദ്യമായാണ് സീരിയലിൽ അഭിനയിക്കുന്നത്. ശരണ്യയുടെ കഥാപാത്രം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ശരണ്യ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ വിവാഹ ശേഷവും താൻ സിനിമയിൽ തുടരാൻ ഉണ്ടായ കാരണം തുറന്ന് പറയുകയാണ് ശരണ്യ.
വിവാഹശേഷം പരമ്പരയിൽ നിന്ന് പോകാതിരുന്നത് നന്നായി എന്നും ഇനി മറ്റൊരു വേദികയെ സങ്കൽപ്പിക്കാൻ കൂടി കഴിയില്ല എന്നും ഒരു ആരാധിക പറഞ്ഞതിന് ആണ് താരം മറുപടി നൽകിയത്. വിവാഹ ശേഷം താൻ വീണ്ടും അഭിനയിക്കുന്നതിന്റെ കാരണം നിങ്ങൾ എനിക്ക് നൽകിയ പിന്തുണയും എന്റെ ഭർത്താവും ആണ്. അദ്ദേഹത്തിന്റെയോ നിങ്ങളുടെയോ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ തനിക്ക് ഇത് പോലെ വീണ്ടും അഭിനയത്തിൽ സജീവമാകാൻ കഴിയില്ലായിരുന്നു എന്നുമാണ് ശരണ്യ പറഞ്ഞത്.
കുടുംബവിളക്കിൽ അഭിനയിച്ച് കൊടിരിക്കെ ആണ് ശരണ്യ വിവാഹിതയാകുന്നത്. താരത്തിന്റെ വിവാഹ ചിത്രങ്ങളും വിഡിയോയും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
