Film News

വിവാഹത്തിന് ധനുഷിനെയും വിജയിനെയും ക്ഷണിച്ചിരുന്നു – ശരണ്യ മോഹൻ കിട്ടിയ പണികൊണ്ടോ – വെളിപ്പെടുത്തലുമായി താരം

ശാലീന സൗന്ദര്യം കൊണ്ടും തനി നാടൻ വേഷങ്ങൾ ചെയ്തും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശരണ്യ മോഹൻ.

ഫാസിൽ സംവിധാനം ചെയ്ത “അനിയത്തിപ്രാവ് ” എന്ന സിനിമയിലൂടെ ബാലതാരം ആയെത്തിയ ശരണ്യ നിരവധി സിനിമകളിൽ ബാലതാരമായി തിളങ്ങിയിരുന്നു. ധനുഷ്-നയൻതാര കൂട്ടുകെട്ട് ഒന്നിച്ച “യാരടി നീ മോഹിനി” എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയാണ് ശരണ്യ ഏറെ ശ്രദ്ധേയമാവുന്നത്.

പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ആയി നിരവധി സിനിമകളിൽ അഭിനയിച്ചു. ഒരു അഭിനേത്രി മാത്രമല്ല മികച്ച ഒരു നർത്തകി കൂടിയാണ് ശരണ്യ. 2015 ൽ ആയിരുന്നു അരവിന്ദ് കൃഷ്ണയുമായുള്ള താരത്തിന്റെ വിവാഹം. വർക്കല ദന്തൽ കോളേജിലെ അധ്യാപകൻ ആണ് അരവിന്ദ്. രണ്ടു മക്കൾ ആണ് ഇവർക്കുള്ളത്. അനന്തപത്മനാഭനും, അന്നപൂർണയും. ആദ്യത്തെ പ്രസവത്തോടെ ശരീരഭാരം വർധിച്ചിരുന്ന ശരണ്യക്ക് ബോഡി ഷേമിങ്ങ് നേരിടേണ്ടി വന്നത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

നിരവധി പേരാണ് താരത്തിനെ പിന്തുണച്ച് മുന്നോട്ട് വന്നിരുന്നത്. രണ്ടാമത്തെ കുഞ്ഞ് വന്നതിനു ശേഷം പഴയ ശരീര പ്രകൃതി വീണ്ടെടുത്തിരിക്കുകയാണ് ശരണ്യ. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരം പങ്കു വെക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോൾ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ ശരണ്യ തന്റെ കുടുംബം വിശേഷങ്ങൾ പങ്കു വച്ചതാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

വിവാഹ ദിവസത്തെ കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു താരം പങ്കുവെച്ചത്. തമിഴ് സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം ശരണ്യ അഭിനയിച്ചിരുന്നു. “വേലായുധം” എന്ന സിനിമയിൽ ദളപതി വിജയിനോടൊപ്പവും, “യാരടി നീ മോഹിനി” എന്ന ചിത്രത്തിൽ ധനുഷിനൊപ്പം ശ്രദ്ധേയമായ വേഷം താരം ചെയ്തിരുന്നു. ഇരുവരെയും ശരണ്യ വിവാഹത്തിനു ക്ഷണിച്ചിരുന്നെങ്കിലും തിരക്കുകൾ കാരണം അവർക്ക് എത്തിപ്പെടാൻ സാധിച്ചിരുന്നില്ല.

എന്നാൽ 300 ആളുകളെ പ്രതീക്ഷിച്ച വിവാഹത്തിന് എത്തിയത് 3000 ആളുകളായിരുന്നു. നടൻ വിജയ് വിവാഹത്തിന് വരുമെന്ന് ആരോ പറഞ്ഞ് പരത്തിയത് കാരണമാണ് താരത്തിന്റെ വിവാഹത്തിന് ആളുകൾ കൂടിയത്. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന ശരണ്യ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ടിക് ടോക് വീഡിയോകളിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് ഈ ദമ്പതികൾ.

തമിഴകത്തെ സൂപ്പർ താരം ചിമ്പു 105 കിലോയിൽ നിന്നും 72 കിലോയിലേക്ക് മേക്കോവർ നടത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. കളരിയും യോഗയും ഭരതനാട്യവും ആയി കേരളത്തിലായിരുന്നു അദ്ദേഹത്തിന്റെ ചികിത്സയും പരിശീലനവും. കേരളത്തിലെത്തിയ ചിമ്പുവിനെ നൃത്തം പഠിപ്പിച്ചത് ശരണ്യ ആയിരുന്നു. വളരെ യാദൃശ്ചികമായിട്ടായിരുന്നു ചിമ്പുവിനെ നൃത്തം പഠിപ്പിക്കാനുള്ള അവസരം ലഭിക്കുന്നത്. രണ്ടാഴ്ചത്തെ പരിശീലനത്തിനു ശേഷം മടങ്ങുമ്പോൾ ശരണ്യക്കും കുടുംബത്തിനും ഒരുപാട് സമ്മാനങ്ങൾ നൽകിയിരുന്നു ചിമ്പു.

The Latest

To Top