ചില നടിമാരെ ഓർത്തുവയ്ക്കാൻ ഒരുപാട് സിനിമകളൊന്നും മലയാളികൾക്ക് വേണ്ട.
അത്തരത്തിലൊരു നടിയായിരുന്നു കുഞ്ചാക്കോ ബോബൻ ഒപ്പം ഓർഡിനറി എന്ന ചിത്രത്തിൽ നായികയായി എത്തിയ ശ്രിത ശിവദാസ്. കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു താരം എത്തിയത്. മികച്ച ഒരു തുടക്കം തന്നെയായിരുന്നു ആദ്യ ചിത്രത്തിൽ തന്നെ താരത്തിന് ലഭിച്ചത്. അത്രത്തോളം ശ്രദ്ധിക്കപ്പെട്ടിരുന്നു താരത്തിന്റെ കഥാപാത്രം. ഒരൊറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ നിന്നും മായാതെ നിൽക്കാൻ ശ്രിതയ്ക്ക് സാധിച്ചിരുന്നു.
12ഓളം സിനിമകളുടെ ഭാഗമായി താരം മാറുകയും ചെയ്തു. ശാലീനത തുളുമ്പുന്ന മുഖവും സൗന്ദര്യവും ആയിരുന്നു ആരാധകർക്കിടയിൽ താരത്തിന് വലിയ സ്വീകാര്യത ഉണ്ടാക്കിക്കൊടുത്തത്. മലയാളികൾ നെഞ്ചോട് താരത്തെ ചേർത്തു. മലയാളികൾ കണ്ടു ശീലിച്ച ഒരു മുഖമായിരുന്നു താരത്തിന്റെ. അതുതന്നെയായിരുന്നു മലയാളി പ്രേക്ഷകർക്കിടയിൽ താരത്തിന് ഇത്രയും ആരാധകർ ഏറാൻ ഉള്ള കാരണവും.
മണിയറയിലെ അശോകൻ എന്ന സിനിമയാണ് ഏറ്റവും ഒടുവിൽ താരം അഭിനയിച്ചത്.. 2012 ആയിരുന്നു ഓർഡിനറി പുറത്തിറങ്ങുന്നത്. പിന്നീട് ഒരു പിടി മലയാളചിത്രങ്ങളിൽ താരം വേഷമിട്ടു. പിന്നീട് പതിയെ തമിഴ് സിനിമകളിലേക്ക് ചേക്കേറി. താരം അഭിനയിച്ച തമിഴ് ചിത്രം തമിഴ്നാട്ടിൽ വലിയ വിജയമായതോടെ ശ്രിത അവിടെയും ആരാധകരെ സ്വന്തമാക്കി.
ഹൊറർ കോമഡി ചിത്രമായിരുന്നു. തമിഴ്നാട്ടിൽ വലിയ ഹിറ്റായിരുന്നു ചിത്രം. പിന്നീട് 2014ന് വിവാഹിതയാവുകയും സിനിമയിൽ നിന്നും പൂർണമായി മാറി കുടുംബത്തിലേക്ക് കടക്കുകയും ചെയ്തു. പലരും പിന്നീട് താരത്തെ അന്വേഷിച്ചുവെങ്കിലും കൂടുതൽ വിവരങ്ങളൊന്നും പുറത്തു വന്നില്ല. അക്കാലത്ത് സോഷ്യൽ മീഡിയയിൽ ഒന്നും അത്ര സജീവമായിരുന്നില്ല.
അതുകൊണ്ടു തന്നെ താരത്തിന്റെ വിശേഷങ്ങൾ ഒന്നും ആരും അറിഞ്ഞില്ല. എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം ഇടയ്ക്ക് ചില സിനിമകളിലൂടെ തല കാണിച്ചെങ്കിലും താരം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് താരം വിവാഹമോചിതയാവുന്നു. ഇപ്പോൾ തന്റെ വിവാഹ മോ ച ന ത്തെ പറ്റി ആണ് താരം പറയുന്നത്.
കഷ്ടിച്ച് ഒരു വർഷം മാത്രമാണ് തൻറെ വിവാഹജീവിതം നിലനിൽക്കുന്നത്. പരസ്പരമുള്ള പൊരുത്തക്കേടുകൾ തുടക്കമായിരുന്നു. അഭിപ്രായവ്യത്യാസങ്ങൾ കൂടിയതോടെ ഇനി ഒരുമിച്ച് മുന്നോട്ടു പോകാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയിരുന്നു. അന്നേരം തന്നെ വിവാഹബന്ധത്തിൽ നിന്ന് വേർപിരിയാൻ തീരുമാനിച്ചു. ആ സമയത്ത് വ്യക്തിപരമായി മാനസിക പരമായുമൊക്കെ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. അതുകൊണ്ടു തന്നെ അധികം സിനിമകൾ ചെയ്യില്ല എന്നും നടി പറയുന്നു. സിനിമ ഒരിക്കലും ഒരു പ്രൊഫഷൻ ആകണമെന്ന് താൻ തീരുമാനിച്ചിട്ടില്ല. ഇപ്പോൾ എട്ടു വർഷമായി ഈ മേഖലയിൽ എത്തിയിട്ട്.
വിവാഹത്തിനു ശേഷം സ്ത്രീകൾ സിനിമ വിട്ടു പോകില്ല ഇപ്പോൾ. അങ്ങനെ പോകുന്നത് കുറഞ്ഞിട്ടുണ്ട്. വിവാഹം ആണെങ്കിലും വിവാഹമോചനം ആണെങ്കിലും വ്യക്തിപരമാണെന്നും അതിനെ സിനിമയുമായി കൂട്ടി കുഴക്കേണ്ട കാര്യമില്ലെന്നു ഒരു പരിധിവരെ ഇത് മാറുന്നുണ്ടെന്നു ഒക്കെ താരം തുന്നു പറയുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം.
