Film News

ശരണ്യയുടെ പേരിൽ ചാരിറ്റി വാങ്ങി പൈസകാരി ആയത് ഇവരാണ്, അവരുടെ വീടിന്റെ വില്പത്രവും അവൾ കൊണ്ടുപോകും

മലയാള സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സീമ ജി നായർ. വ്യത്യസ്തമായ ശബ്ദം കൊണ്ടും അവിസ്മരണീയ അഭിനയപാടവം കൊണ്ടും മലയാള പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരം മികച്ച ഒരു അഭിനേത്രി മാത്രമല്ല നന്മ നിറഞ്ഞ മനസ്സിൻ ഉടമയുമാണ്. തന്റെ പരിമിതികൾക്ക് പുറത്തേക്ക് കടന്നു ചെന്നു വേദനിക്കുന്ന മനുഷ്യരുടെ ഇരുൾ നിറഞ്ഞ ജീവിതത്തിൽ പ്രതീക്ഷയുടെയും പ്രത്യാശയുടെയും വെളിച്ചം നൽകുവാൻ സീമയ്ക്ക് സാധിച്ചിട്ടുണ്ട്.

രോഗത്തിന്റെയും കഷ്ടപ്പാടുകളുടെയും ചുഴികളിൽ അകപ്പെട്ട മനുഷ്യരെ സഹായിക്കുവാനായി സ്വന്തം അധ്വാനവും സമയവും മാറ്റിവെച്ച സീമ ജി നായർ പ്രതിഫലം ഒന്നും പ്രതീക്ഷിച്ച് ആയിരുന്നില്ല അത് ചെയ്തത്. ട്യൂമറിന്റെ പിടിയിലമർന്ന് ദുരിത ജീവിതം നയിച്ച നടി ശരണ്യ ശശിയുടെ ചികിത്സ ഉൾപ്പെടെയുള്ള ജീവിത യാത്രയിൽ ഒരു സഹോദരിയുടെ സ്ഥാനത്ത് സീമ ജി നായർ മുഴു നീളം ഉണ്ടായിരുന്നു. എന്നാൽ വേദനിപ്പിക്കുന്ന ആരോപണങ്ങൾ മാത്രമായിരുന്നു അതിനു പ്രതിഫലമായി ലഭിച്ചിരുന്നത്.

എങ്കിലും ഇത്തരം ആരോപണങ്ങൾ ഒന്നും മറ്റുള്ളവരെ സഹായിക്കുന്നതിൽ നിന്ന് സീമയെ പിന്തിരിപ്പിക്കുന്നില്ല. അതു തന്നെയാണ് അവരുടെ വിജയവും. ഈ കഴിഞ്ഞ വനിത ദിനത്തിൽ തന്റെ ജീവിത കർമങ്ങളെക്കുറിച്ച് സീമ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. വലിയ സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിൽ ഒന്നുമായിരുന്നില്ല സിനിമ ജനിച്ചത്. വളരെ ചെറിയ പ്രതിഫലം കിട്ടിയിരുന്ന കാലത്തു പോലും മറ്റുള്ളവരിൽ നിന്ന് കടം വാങ്ങി തങ്ങളോട് സഹായം ചോദിച്ചിരുന്ന ആളുകളെ സഹായിക്കുമായിരുന്നു സീമയുടെ അമ്മ.

അമ്മയുടെ ആ സ്വഭാവം തന്നെയാണ് മകൾക്കും ലഭിച്ചിരിക്കുന്നത്. സീമയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കൾക്ക് സിനിമയുടെ കഥകൾ കേട്ടാൽ അത്ഭുതം ഒന്നും തോന്നാറില്ല. കാരണം സ്കൂളിൽ പഠിക്കുന്ന കാലം മുതൽക്കേ ആ സമയത്ത് കിട്ടുന്ന പോക്കറ്റ് മണി മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് ചിലവാക്കുന്ന ആളാണ് സീമയെന്ന് സുഹൃത്തുക്കൾക്കെല്ലാം അറിയാം. അമ്മയ്ക്ക് തീരെ സുഖം ഇല്ലാത്തപ്പോഴും മറ്റുള്ളവർക്കു വേണ്ടി സീമ ഓടിയിട്ടുണ്ട്.

അപ്പോഴൊക്കെ ‘അമ്മ ചോദിക്കുമ്പോൾ, അമ്മയെ കണ്ടല്ലേ ഞാൻ പഠിച്ചത് എന്നായിരിക്കും സീമയുടെ മറുപടി. അതെ മറുപടിയാണ് ഇപ്പോൾ സീമയുടെ മകൻ സീമയോട് പറയുന്നത്. ആത്മയുടെ സജീവ പ്രവർത്തകയായി ഇരിക്കുന്ന സമയത്തായിരുന്നു ശരണ്യയുടെ അസുഖ വിവരമറിയുന്നത്. അങ്ങനെയൊരു വാടെഡി ബിയർ വാങ്ങി ശരണ്യയുടെ വീട്ടിൽ പോയപ്പോഴായിരുന്നു അമ്മ അവരുടെ സാമ്പത്തിക സാഹചര്യങ്ങളും പരാധീനതകളും എല്ലാം പറഞ്ഞത്.

അങ്ങനെ ആ വീട്ടിലെ സ്ഥിരം സന്ദർശക ആവുകയും പറ്റുന്നത്ര സഹായങ്ങൾ ചെയ്യാനും തുടങ്ങി. തുടക്കകാലത്ത് സീമ ജി നായർ ചെയ്ത കാര്യങ്ങൾ ഒന്നും പുറത്തു പറഞ്ഞിരുന്നില്ല. പറയണമെന്ന് തോന്നിയതുമില്ല. ഏഴാമത്തെ സർജറിയുടെ സമയമായപ്പോൾ ആണ് എല്ലാം പുറം ലോകമറിഞ്ഞത്. സീമ ജി നായർക്ക് സാമ്പത്തികമായി സഹായിക്കാൻ ആവാതെ വന്നപ്പോഴാണ് നല്ല മനസ്സുകളുടെ സഹായം തേടിയത്. ക്യാൻസറിനോട് പൊരുതി കീഴടങ്ങിയ നന്ദു മഹാദേവ സീമയ്ക്ക് മകനെപ്പോലെയായിരുന്നു.

ഇരുവരും ഈ ലോകം വിട്ടു പോയെങ്കിലും സീമയുടെ മനസ്സിൽ അവർ മരണമില്ലാതെ ജീവിക്കുന്നു. വലിയ വരുമാനം ഉണ്ടായിട്ടൊന്നുമല്ല സീമ മറ്റുള്ളവരെ സഹായിക്കാനായി ഇറങ്ങിത്തിരിക്കുന്നത്. എല്ലാം ചെയ്തു കഴിഞ്ഞിട്ടുള്ള ചിലരുടെ കുത്തി നോവിക്കൽ ആണ് വേദനിപ്പിക്കുന്നത്. മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടിയും സ്വന്തം കഷ്ടപ്പാടിലൂടെയും ചെയ്യുന്നത് ഇത്തരം ആരോപണങ്ങൾ കേൾക്കാൻ വേണ്ടിയാണോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

അപ്പോഴൊക്കെ സങ്കടം തോന്നുമെങ്കിലും മറ്റാരെങ്കിലും വിളിച്ചു സങ്കടം പറയുമ്പോൾ അതെല്ലാം മറന്ന് വീണ്ടും അവരെ സഹായിക്കാൻ ആയി പോകും. ശരണ്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഒരുപാട് ആരോപണങ്ങൾ ആയിരുന്നു സീമയ്ക്ക് നേരിടേണ്ടി വന്നത്. ആരെ സഹായിക്കുമ്പോഴും അവരുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് ആയിരുന്നു സീമ നൽകിയിരുന്നത്. അതിലേക്ക് വരുന്ന പണം കൈകാര്യം ചെയ്തതും അവരായിരുന്നു. എന്നാൽ അതെല്ലാം സീമ ജി നായരുടെ അക്കൗണ്ടിലേക്ക് വരുന്നത് പോലെയായിരുന്നു ആരോപണങ്ങൾ പ്രചരിച്ചത്.

ശരണ്യയുടെ വീടിന്റെ പവർ ഓഫ് അറ്റോർണി സീമയുടെ കൈയിൽ കൊണ്ടു നടക്കുകയാണെന്ന് വരെ പറഞ്ഞവരുണ്ട്. ശരണ്യ മരിച്ചിട്ട് സീമ ശരണ്യയുടെ വീട് കൊണ്ടു മുങ്ങും, ശരണ്യയുടെ വീടിന്റെ ആധാരത്തിൽ സീമയുടേയും ശരണ്യയുടെയും പേരാണ് എഴുതിയത് എന്നും ഒക്കെ പ്രചരിച്ചിരുന്നു. തനിക്കെതിരെ എന്തെല്ലാം ആരോപണങ്ങൾ ഉണ്ടായാലും തന്നെ കൊണ്ടാകുന്ന വിധം ഇനിയും ചെയ്യും. അതിനിടയിൽ വരുന്ന ഇത്തരം വേദനകളും ആരോപണങ്ങളും പരിഗണിക്കുന്നില്ല എന്ന് സീമ ജി നായർ വ്യക്തമാക്കി.

The Latest

To Top