ഹൃദയം എന്ന സിനിമ കണ്ടവർക്ക് എല്ലാം മനസ്സിലാവുന്ന ഒരു കാര്യമാണ് ചിത്രത്തിൽ ഉണ്ടായത്.
ഒരു കഥാപാത്രമായ സെൽവയുടെ മരണം ഒരു കലാലയ ജീവിതത്തിൽ നമുക്കെല്ലാവർക്കും പ്രയോജനം നൽകുന്ന ഒരു സംഭവം ഉണ്ടായിട്ടുണ്ടാകും. അത്തരത്തിലൊരു സംഭവമായി വേണം സംവിധായകൻ ഇതിന് ഉപമിച്ചത് എന്നും നമ്മൾ വിചാരിച്ചിട്ടുണ്ടാവും. എന്നാൽ അങ്ങനെയല്ലെന്ന് തുറന്നു പറയുകയാണ് ഇപ്പോൾ വിനീത് ശ്രീനിവാസൻ.
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം തിയേറ്ററുകളിൽ വിജയകരമായ പ്രദർശനത്തിനു ശേഷം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലേക്കും എത്തിയിരിക്കുകയാണ്.
പ്രണയത്തെയും സൗഹൃദത്തെയും ജീവിതത്തെയും ഒക്കെ കഥ പറയുന്നുണ്ട് ഹൃദയം. ചെന്നൈയിലെ എൻജിനീയറിങ് പഠന കാലഘട്ടത്തിൽ തനിക്കും സുഹൃത്തുക്കൾക്കും ഇടയിൽ സംഭവിച്ച ചില കാര്യങ്ങളിൽ നിന്നുമാണ് ഹൃദയം എന്ന സിനിമ ഉദയം കൊണ്ടത് എന്നായിരുന്നു പറഞ്ഞത്. സെൽവ എന്ന കഥാപാത്രത്തെ പറ്റിയാണ് ഇപ്പോൾ താരം മനസ്സു തുറക്കുന്നത്. സെൽവ എന്ന കഥാപാത്രം ഒരു ഭാവനാസൃഷ്ടി ആയിരുന്നില്ല എന്നാണ് പറയുന്നത്.. യഥാർഥത്തിൽ കോളേജിൽ പഠിക്കുന്ന കാലത്ത് തനിക്ക് അങ്ങനെ ഒരു സുഹൃത്തുണ്ടായിരുന്നു.
ഒരു അഭിമുഖത്തിലായിരുന്നു താരം ഇങ്ങനെ പറഞ്ഞത്. സെൽവ എന്ന കഥാപാത്രം സിനിമയിൽ മരിക്കുകയാണ്. കോളേജിൽ പഠിക്കുന്ന സമയത്ത് അത്തരത്തിൽ ഒരു സംഭവം നടന്നിട്ടുണ്ട്. ജീവിതത്തിൽ തൻറെ സുഹൃത്ത് ആയിരുന്നെങ്കിലും അത്രയും അടുത്തബന്ധം ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ തന്റെ അടുത്ത സുഹൃത്ത് മരിച്ചയാളുടെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു.
അവൻ എന്തുമാത്രം വിഷമിച്ചു എന്ന് താൻ നേരിട്ട് കണ്ടതാണ്. അതേ സ്ഥലത്ത് വീണ്ടും ഷൂട്ട് ചെയ്യുമ്പോൾ തനിക്ക് വല്ലാതെ തോന്നി. എഴുതിയപ്പോൾ അങ്ങനെ ഒന്നും തോന്നിയിരുന്നില്ല. പക്ഷേ വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം അത് ഷൂട്ട് ചെയ്തപ്പോൾ വല്ലാത്തൊരു വേദന എൻറെ മനസ്സിലേക്ക് കടന്നു വരുന്നു. അതുകൊണ്ടു തന്നെ ഞാൻ ആ രംഗങ്ങൾ പെട്ടെന്ന് ഷൂട്ട് ചെയ്ത് തീർത്തു അങ്ങനെയാണ് വിനീത് ശ്രീനിവാസൻ പറയുന്നത്.
ചിത്രത്തിൽ താൻ പഠിച്ച ക്ലാസ് റൂം പ്രണവ് പഠിച്ച ക്ലാസ് എന്നും. ദർശന പഠിച്ച ക്ലാസ് ഭാര്യ ദിവ്യയുടെ ആണെന്ന് ഒക്കെ വിനീത് വ്യക്തമാക്കിയിരുന്നു. പഠിക്കുന്ന കാലത്ത് മലയാളി സീനിയർ വിദ്യാർഥികൾ നന്നായി റാ ഗ് ചെയ്യുമായിരുന്നു എന്നും വിനീത് ഓർക്കുന്നുണ്ട്. ശരിക്കും ഇത് വിനീതിന്റെ ജീവിതകഥ തന്നെയാണോ എന്ന് ആളുകൾ ചോദിക്കുന്നുണ്ട്.
ചിത്രം ഇറങ്ങിയ സമയം മുതൽ തന്നെ വന്നിരുന്ന ഒരു വാക്ക് ആയിരുന്നു ഇത്. ചെന്നൈയിലേക്ക് കോളേജിൽ വച്ചുള്ള ഈയൊരു ചിത്രം തീർച്ചയായും വിനീത് ശ്രീനിവാസനും ആയി എന്തോ ബന്ധമുണ്ട് എന്ന്, ഇത് വിനീതിന്റെ യഥാർത്ഥ പ്രണയ കഥ ആണോ എന്ന്.അപ്പോൾ ഒക്കെ ചിരിച്ചു മറുപടി നൽകിയ എന്തൊക്കെയോ വാക്കുകളിൽ ഒളിപ്പിക്കുന്നില്ലേ എന്ന് ഇപ്പോഴും തോന്നുന്നുണ്ട്.
