മലയാളികൾക്ക് വളരെ പ്രിയപ്പെട്ട കലാകാരിയാണ് സീരിയൽ താരം അനുശ്രീ.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന “ഓമനത്തിങ്കൾ പക്ഷി” എന്ന പരമ്പരയിലൂടെ ബാലതാരമായി ചുവട് വെച്ച അനുശ്രീ പിന്നീട് “ദേവിമഹാത്മ്യം”, “ശ്രീമഹാഭാഗവതം”, “പാദസരം”, “ഏഴു രാത്രികൾ”, “സീത”, “പൂക്കാലംവരവായി” തുടങ്ങി നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. “ഏഴ് രാത്രികൾ” എന്ന പരമ്പരയിലൂടെ പതിനഞ്ചാം വയസ്സിലാണ് അനുശ്രീ നായികയായി അരങ്ങേറ്റം കുറിക്കുന്നത്.
അനുശ്രീയുടെ വിവാഹം ഏറെ വിവാദങ്ങളും വിമർശനങ്ങളും സൃഷ്ടിച്ചിരുന്നു. യാതൊരു സൂചനകളും ഇല്ലാതെയായിരുന്നു അനുശ്രീ കാമറ മാൻ ആയ വിഷ്ണുവിനെ വിവാഹം കഴിച്ചത്. തൃശ്ശൂരിലെ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ച് വളരെ ലളിതമായും അധികം ആരെയും അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു വിവാഹം. അനുശ്രീയുടെ വീട്ടുകാർ ഈ ബന്ധത്തിന് എതിരായിരുന്നതിനാൽ വീട്ടുകാർ അറിയാതെ രഹസ്യമായിട്ടായിരുന്നു ഇവരുടെ വിവാഹം.
ഇവരുടെ വിവാഹ ചിത്രം സമൂഹമാധ്യമങ്ങളിൽ ആദ്യം പ്രചരിച്ചപ്പോൾ ഏതെങ്കിലും സീരിയലിനു വേണ്ടി എടുത്ത ചിത്രമായിരിക്കുമെന്ന് ആളുകൾ ആദ്യം കരുതി. എന്നാൽ പിന്നീട് ആയിരുന്നു അത് യഥാർത്ഥ വിവാഹ ചിത്രമാണെന്ന് ആരാധകർ മനസ്സിലാക്കിയത്. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് ഉള്ള പരിചയം പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ആ പ്രണയം ആണ് ഒരു ഒളിച്ചോട്ട വിവാഹത്തിലേക്ക് എത്തിയത്. വീട്ടിൽ നിന്നും കടുത്ത എതിർപ്പ് ഉള്ളതിനാൽ ഇറങ്ങിപ്പോയി വിവാഹം കഴിക്കേണ്ടി വന്നു.
അതിനാൽ ആയിരുന്നു വിവാഹക്കാര്യം ആരാധകരെ മുൻകൂട്ടി അറിയിക്കാൻ സാധിക്കാഞ്ഞത് എന്ന് അനുശ്രീ പിന്നീട് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. മറ്റാർക്കും അനുശ്രീയുടെ വിവാഹത്തിനോട് എതിർപ്പില്ലായിരുന്നു. എന്നാൽ അമ്മ ശക്തമായി എതിർത്തു. വിവാഹത്തിന് ശേഷം വളരെ സന്തോഷകരമായ ജീവിതം നയിക്കുന്ന അനുശ്രീ ഭർത്താവുമായുള്ള പിണക്കങ്ങളെ കുറിച്ചും ഭർത്താവിന്റെ അമ്മയുടെ സ്നേഹത്തിനെ കുറിച്ചും മുമ്പ് അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിരുന്നു.
കുറച്ചു മാസങ്ങൾക്ക് മുമ്പ് ആയിരുന്നു താൻ ഗർഭിണിയാണെന്ന സന്തോഷവാർത്ത താരം പങ്കുവച്ചത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് താരത്തിന്റെ വളകാപ്പ് ചിത്രങ്ങളാണ്. മഞ്ഞ പട്ടു സാരിയിൽ നിറവയറിൽ അതിസുന്ദരിയായ അനുശ്രീയുടെ ഭർത്താവിനോടൊപ്പം ഉള്ള സ്നേഹാർദ്രമായ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
ജീവിതത്തിൽ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുമ്പോൾ അതിന്റെ സന്തോഷം പങ്കുവെക്കുകയാണ് അനുശ്രീയും വിഷ്ണുവും. സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ള വിഷ്ണു ഇടയ്ക്ക് അനുശ്രീക്ക് ഒപ്പം ഉള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ നടി ആതിര മാധവന്റെ വളകാപ്പ് ചടങ്ങ് നടന്നിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
നിറവയറിൽ പരമ്പരാഗത ആഭരണങ്ങളും പട്ടുസാരിയും അണിഞ്ഞ് ഒരു വധുവിനെ പോലെ സന്തോഷവതിയായി നൃത്തചുവടുകളുമായി എത്തിയ ആതിരയുടെ വീഡിയോ സമൂഹമാധ്യമങ്ങൾ വൈറൽ ആയിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന “കുടുംബവിളക്ക്” എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ആതിര. പരമ്പരയിൽ ഡോക്ടർ അനന്യ എന്ന കഥാപാത്രം ആണ് താരം അവതരിപ്പിച്ചത്.
