General News

മുടങ്ങിയ നിശ്ചയം നടന്നു – വരൻ ആരെന്നു മനസ്സിലായോ ? കണ്ടതിലുള്ള സന്തോഷം പങ്കു വെച്ച് ആരാധകർ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന “പൗർണമിതിങ്കൾ” എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ഗൗരി കൃഷ്ണ.

“പൗർണമിത്തിങ്കൾ” എന്ന പരമ്പരയിലെ പൗർണമി എന്ന കഥാപാത്രം അവതരിപ്പിച്ചു കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കുവാൻ ഗൗരിയ്ക്ക് വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ സാധിച്ചു. 10 മാസത്തിലധികമായി ഈ ജനകീയ പരമ്പര അവസാനിച്ചിട്ടും ഇന്നും ഗൗരിയെ അകമഴിഞ്ഞ് സ്നേഹിക്കുകയാണ് മിനിസ്ക്രീൻ പ്രേക്ഷകർ.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരത്തിന് മികച്ച പിന്തുണയും സ്നേഹവും ആണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. ഗൗരി വിവാഹിതയാകാൻ പോകുന്ന വാർത്ത ഏറെ സന്തോഷത്തോടെ ആയിരുന്നു ആരാധകർ ഏറ്റെടുത്തിരുന്നത്. ജനുവരി 23നായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം തീരുമാനിച്ചത്. എന്നാൽ ആ തീയതിയിൽ സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരത്തിന്റെ ചിത്രങ്ങളൊന്നും കാണാതിരുന്നതോടെ ആരാധകർ ആശങ്കയിലായി.

ഇതോടെ വിവാഹ നിശ്ചയം മാറ്റിവെച്ചു എന്ന് താരം ലൈവിൽ എത്തി പറയുകയായിരുന്നു. വരനും വീട്ടുകാർക്കും കോവിഡ് ബാധിച്ചതിനാൽ വിവാഹ നിശ്ചയം മാറ്റിവെക്കേണ്ടി വന്നു എന്ന് താരം വിശദീകരിച്ചു. നിശ്ചയത്തിന്റെ പുതിയ തീയതി അറിഞ്ഞാൽ ഉടൻ തന്നെ അറിയിക്കാമെന്നും ഗൗരി ഉറപ്പു നൽകി. എന്നാൽ വരനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും അപ്പോഴും താരം പുറത്തുവിട്ടില്ല. സീരിയൽ പ്രവർത്തകൻ ആണെങ്കിലും പ്രേക്ഷകർക്ക് അത്ര സുപരിചിതനല്ലാത്ത ആൾ എന്ന് മാത്രം ഗൗരി പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു വലിയൊരു സർപ്രൈസുമായി ഗൗരി ആരാധകർക്ക് മുന്നിലെത്തിയത്. “പൗർണമിതിങ്കൾ”ന്റെ സംവിധായകൻ മനോജ് സാറിന്റെയും ഇന്ററെയും വിവാഹ നിശ്ചയം ആണ് ഇന്ന് എന്നായിരുന്നു തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലൈവ് വീഡിയോയിലൂടെ താരം പങ്കു വെച്ചത്. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണമെന്നും ഗൗരി പങ്കുവെച്ചു. പ്രേക്ഷകർ ഒരുപാട് നാളായി കാത്തിരിക്കുന്ന ഗൗരിയുടെ വരൻ ആരാണെന്ന് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ ഇപ്പോൾ.

നിരവധി ആരാധകരും സഹപ്രവർത്തകരും ആണ് ആശംസകളുമായി എത്തിയത്. തുടർന്ന് പ്രണയവിവാഹമാണോ എന്ന ചോദ്യങ്ങളുമായി ആരാധകർ എത്തി. അൻഷിത ആയിരുന്നു ആദ്യം കമന്റുമായി എത്തിയത്. ഓൾ ദി ബെസ്റ്റ് മൈ ഡിയർ എന്ന് കമന്റുമായി ആണ് “പൗർണമിതിങ്കൾ”ലെ നായകനും ഗൗരിയുടെ അടുത്ത സുഹൃത്തുമായ വിഷ്ണു നായർ എത്തിയത്. നിന്റെ സ്പെഷ്യൽ ദിവസത്തിൽ പങ്കെടുക്കാൻ പറ്റാത്തതിൽ വിഷമമുണ്ട്, സോറി എന്നായിരുന്നു വിഷ്ണു കുറിച്ചത്.

എന്നും സ്നേഹത്തോടെയും സമാധാനത്തോടെയും കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നും വിവാഹനിശ്ചയം മനോഹരമായി നടക്കട്ടെ എന്ന് വിഷ്ണു കൂട്ടിച്ചേർത്തു. വരൻ തിരുവനന്തപുരം സ്വദേശി ആണെന്നും സീരിയലിലെ അണിയറപ്രവർത്തകൻ ആണെന്ന് മാത്രമായിരുന്നു ഗൗരി മുമ്പേ പറഞ്ഞിട്ടുള്ളത്. താരത്തിന്റെ വിവാഹ നിശ്ചയ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

പീകോക്ക് നിറമുള്ള ലെഹെങ്കയിൽ അതീവ സുന്ദരി ആയിട്ടാണ് താരം വിവാഹനിശ്ചയത്തിന്റെ പ്രത്യക്ഷപ്പെട്ടത്. വെള്ളനിറത്തിലുള്ള കല്ലുകൾ പതിപ്പിച്ച നെക്ലേസും ആയിരുന്നു അണിഞ്ഞത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന “അനിയത്തി” എന്ന പരമ്പരയിലൂടെയാണ് ഗൗരി കൃഷ്ണ സീരിയൽ രംഗത്തേക്ക് എത്തുന്നത്. പിന്നീട് “മാമാംഗം”, “കാണാകണ്മണി”, “സീത”, “എന്ന് സ്വന്തം ജാനി”, “അയ്യപ്പ ശരണം” തുടങ്ങി നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

The Latest

To Top