General News

ആരാധകരുടെ സംശയങ്ങൾക്ക് തുറന്ന് മറുപടി പറഞ്ഞ് യമുനയും ഭർത്താവും ! VIDEO

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് യമുന. “ചന്ദനമഴ” എന്ന പരമ്പരയിലെ മധുമതി എന്ന യമുനയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. കുടുംബ പ്രേക്ഷകർക്കിടയിൽ യമുന ഇത്രയേറെ പ്രിയങ്കരിയായത് ഈ പരമ്പരയിലൂടെയാണ്. മിനി സ്ക്രീനിൽ മാത്രമല്ല നിരവധി സിനിമകളിലും താരം തിളങ്ങിയിട്ടുണ്ട്. തൊണ്ണൂറുകളിൽ ദൂരദർശനിലെ ഒരു ഓണം ആൽബത്തിൽ അഭിനയിച്ചു കൊണ്ടാണ് യമുന അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സിനിമയിലേക്കും സീരിയലുകളിലേക്കും കടന്നു യമുന.

“ജ്വാലയായി” എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ നെഗറ്റീവ് കഥാപാത്രം യമുനയുടെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. യമുന രണ്ടാമത് വിവാഹിതയായത് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്ന ദേവനെയാണ് യമുന വിവാഹം കഴിച്ചത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.അടുത്ത ബന്ധുക്കൾ മാത്രമാണ് ഇവരുടെ വിവാഹത്തിന് പങ്കെടുത്തത്. സംവിധായകൻ എസ് പി മഹേഷ്മായുള്ള വിവാഹബന്ധം വേർപെടുത്തിയതിനുശേഷമാണ് യമുന രണ്ടാമതും വിവാഹിതയായത്. രണ്ടു പെൺമക്കളാണ് യമുനയ്ക്ക് .

വിവാഹത്തിനുശേഷം യമുനയേയും ഭർത്താവിനെയും കുറിച്ച് ഒരുപാട് വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിനുള്ള മറുപടികളും താരം അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ ആരാധകരുടെ സംശയങ്ങൾക്ക് യൂട്യൂബിലൂടെ മറുപടി നൽകുകയാണ് താരം. ഇനി ഒരു സാഹചര്യത്തിൽ രണ്ടുപേരും ഒറ്റപ്പെട്ടാൽ വീണ്ടും വിവാഹം കഴിക്കുമോ മുതൽ മൂന്നാമതും ഗർഭിണി ആണോ എന്നുള്ള ചോദ്യങ്ങൾ വരെ ആരാധകരുടെ ഭാഗത്തുനിന്നുണ്ടായി. ഞങ്ങൾ രണ്ടുപേരിലും ഒരാൾക്ക് എന്തെങ്കിലും അപകടം ഉണ്ടാവുന്നത് വരെ ഒപ്പമുണ്ടാകും എന്ന ഉറച്ച തീരുമാനമായിരുന്നു ദേവൻ പങ്കുവെച്ചത്.

യമുനയുടെ മക്കൾ ഡാഡി എന്നോ അച്ഛൻ എന്നോ വിളിക്കാതെ അങ്കിൾ എന്ന് വിളിക്കുന്നതിനും ആരാധകർ ചോദ്യം ചെയ്തിരുന്നു. എന്നാൽ അങ്ങനെ ഒരു കമന്റ് കാണുമ്പോഴാണ് അതിനെക്കുറിച്ച് ചിന്തിച്ചത് എന്നും കുറേകാലം യു എസിൽ ആയിരുന്നതിനാൽ ദേവൻ എന്ന് വിളിച്ചാൽ പോലും തനിക്ക് കുഴപ്പമില്ല എന്നും ദേവൻ മറുപടി നൽകി. യമുനയുടെ മക്കൾക്ക് അവരുടെ അച്ഛൻ ഉണ്ട്. ആ അച്ഛൻ അവരുടെ ജീവിതത്തിൽ സജീവമാണ്. വിളിക്കുകയും സംസാരിക്കുകയും ചെയ്യും. അവരോട് തന്നെ അച്ഛാ എന്നോ പപ്പ എന്നോ വിളിക്കാൻ പറഞ്ഞാൽ അവർ വിളിക്കുകയും ചെയ്യും. എന്നാൽ അവരുടെ മനസ്സിൽ നിന്നും വരുന്ന വിളിയാണ് അങ്കിൾ. ഇപ്പോൾ അത് മാറ്റിയാൽ അതിൽ കൃത്രിമത്വം വരും. അവരുടെ ജീവിതത്തിൽ എന്ത് ആവശ്യത്തിനും ഒരു അച്ഛനെ പോലെ നോക്കാനും ചെയ്യാനും താൻ ഉണ്ടാവും.

അതുപോലെതന്നെയാണ് ദേവന്റെ മകൾ സിയോനയുടെ കാര്യത്തിനും എന്ന് യമുന പറയുന്നു. പിന്നെ ഏറ്റവും കൂടുതൽ പേര് ചോദിച്ചത് യമുന ഗർഭിണിയാണോ എന്നാണ്. നല്ല സൗന്ദര്യവും കഴിവും അറിവും ഉള്ള മൂന്നു പെൺകുട്ടികളാണ് ഞങ്ങൾക്കുള്ളത് എന്നും റേഷനരിയും ബീഫും ഒക്കെ കഴിച്ചിട്ടുള്ള ലേശം വയറാണ് യമുനയ്ക്ക് ഉള്ളത് എന്നും ഇവർ പറയുന്നു. ആ വിഷമംതനിക്കും ഉണ്ട് എന്നും അത് കുറയ്ക്കാനുള്ള ശ്രമത്തിലാണെന്നും യമുനയും ദേവനും പറയുന്നു.

The Latest

To Top