Film News

മകളെ പരിചയപ്പെടുത്തി ഷക്കീല; ചിത്രം കാണാം !

shakeela-and-daughter

തെന്നിന്ത്യയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് ഷക്കീല. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഷക്കീലയുടെ സ്വകാര്യജീവിതത്തിലെ വിശേഷം ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.ഇപ്പോഴിതാ ആരാധകർക്ക് തന്റെ മകളെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി. ഫാഷൻ ഡിസൈനറായ മില്ലയാണ് ഷക്കീലയുടെ മകൾ. തന്റെ ജീവിതത്തിലെ ഏറ്റവും ദുർഘടമായ നിമിഷങ്ങളിൽ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള കരുത്ത് നൽകിയതെന്നും ഷക്കീല പറഞ്ഞു.

shakeela

ഇടയ്ക്ക് ഷക്കീലയുടെ ജീവിത കഥയും ശേഷം അവരുടെ ജീവിതത്തിലുണ്ടായ കാര്യങ്ങളും ഉൾപ്പെടുത്തി സിനിമയും എത്തിയിരുന്നു. ഷക്കീല എന്ന് പേരിട്ട ചിത്രത്തിൽ ബോളിവുഡിലെ ശ്രദ്ധേയയായ നടി റിച്ച ഛദ്ദയാണ് ചിത്രത്തിൽ ഷക്കീലയായെത്തിയത്. ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്ത ചിത്രത്തിൽ പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ള, സമ്മി നൻവാനി, സഹിൽ നൻവാനി തുടങ്ങി നിരവധി താരങ്ങൾ ആണ് എത്തിയത്.ട്രാൻസ്ജെൻഡറായ മില്ലയെ ഷക്കീല ദത്തെടുക്കുകയായിരുന്നു.

The Latest

To Top