ബാലതാരമായി സിനിമയിൽ എത്തുകയും ഇപ്പോൾ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്ന താരമാണ് ശാലിൻ സോയ. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞത്. ഇപ്പോൾ ഷൂട്ടിങ് സെറ്റുകളിൽ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട് പക്ഷാപാതത്തെ കുറിച്ചാണ് ശാലിൻ തുറന്ന് പറഞ്ഞിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ശാലിൻ ഈ കാര്യം വ്യക്തമാക്കിയത്. ഏറ്റവും കൂടുതൽ വേർതിരിവും പക്ഷാപാതവും സെറ്റിൽ നടക്കുന്നത് പ്രൊഡക്ഷന്റെ കാര്യത്തിൽ ആണ്.
സ്റ്റീൽ ഗ്ളാസ്സിൽ നിന്ന് കുപ്പി ഗ്ലാസ്സിലേക്ക് എന്ന് പറയില്ലേ. അത് തന്നെ. സ്റ്റീൽ ഗ്ലാസ്സിൽ ആണെങ്കിലും പേപ്പർ ഗ്ലാസ്സിൽ ആണെങ്കിലും ചായ കുടിച്ചാൽ പോരെ എന്ന് ചിന്തിക്കാം. അത് ശരിയാണ്. എന്നാൽ മനഃപൂർവം സ്റ്റീൽ ഗ്ലാസിൽ തന്നെ തരുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ലല്ലോ. സെറ്റിൽ സംവിധായകന് മാത്രമാകും മിക്കപ്പോഴും ചിക്കനും ബീഫും പോലെയുള്ള സ്പെഷ്യൽ ഐറ്റംസ്. ഫുഡ് ഇല്ലെങ്കില് നമുക്ക് ഓൺലൈൻ ഓർഡർ ചെയ്തു കഴിക്കാം. അതിനു കുഴപ്പം ഒന്നും ഇല്ല. എന്നാൽ മനഃപൂർവം താരത്തെ ഇരുന്നാലോ.
ഒരു വികാരവും ഇല്ലാത്തവർക്ക് പോലും വികാരം ഉണ്ടാകുന്ന തരത്തിലെ പ്രവർത്തികൾ ആണ് സെറ്റിൽ നടക്കുന്നത് എന്നും ശാലിൻ പറഞ്ഞു. പലപ്പോഴും ആഹാരം ചോദിച്ചാൽ പോലും തരാത്ത അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും ശാലിൻ പറഞ്ഞു. പലപ്പോഴും നമുക്ക് കൊള്ളുന്ന തരത്തിലെ പ്രവർത്തികൾ ആണ് പ്രൊഡക്ഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകാറുള്ളത് എന്നും താരം പറഞ്ഞു.
